നടന്‍ ദിലീപിന്റെയും നടി മഞ്ജു വാര്യരുടെയും മകള്‍ മീനാക്ഷി സൈബര്‍ ലോകത്തെ സെലിബ്രിറ്റിയാണ്. സിനിമാ ലോകത്തേക്കില്ലെന്ന് വ്യക്തമാക്കിയ മീനാക്ഷി എംബിബിഎസ് പഠനത്തിലാണ്. അതിനിടയിലാണ് മീനാക്ഷിയുടെ വിവാഹം ഉടനെന്ന വാര്‍ത്ത സൈബര്‍ ലോകത്ത് പ്രചരിച്ചത്. അത് സംബന്ധിച്ച് പ്രതികരിച്ചിരിക്കുകയാണ് ദിലീപ്.മീനാക്ഷി ദിലീപ് വിവാഹിതയാവുകയാണെന്നും, വരന്‍ സിനിമയില്‍ നിന്നാണെന്നുമായിരുന്നു പ്രചരണം.
ഞാനും എന്റാളും ഷോയിലേക്കെത്തിയപ്പോഴായിരുന്നു ദിലീപിന്റെ പ്രതികരണം. എന്റെ ജീവിതത്തിലെ പല കാര്യങ്ങളും ഞാനറിയുന്നത് സോഷ്യല്‍ മീഡിയയിലൂടെയായാണ്. ഈ അടുത്താണ് ഞാന്‍ അറിഞ്ഞത് എന്റെ മകളുടെ കല്യാണം നിശ്ചയിച്ചെന്ന്. ഞാനും എന്റെ മകളും മാത്രം ഇക്കാര്യം അറിഞ്ഞിട്ടില്ല. നമ്മുടെ വീട്ടിലെ കാര്യങ്ങള്‍ വേറെ ആള്‍ക്കാര്‍ പറയുമ്പോഴുള്ള സുഖമുണ്ടല്ലോ, അത് പുതിയൊരു അറിവാണ്. വേറെ എങ്ങും പോയി പഠിച്ചാല്‍ കിട്ടാത്ത കാര്യമാണ് ദിലീപ് പറഞ്ഞു.
നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷമായാണ് ദിലീപ് ഒരു ചാനല്‍ പരിപാടിയുടെ ഭാഗമാവുന്നത്. ഞാനും എന്റാളും എന്ന് പറഞ്ഞപ്പോഴേ ഭാര്യ ഭര്‍തൃബന്ധത്തെക്കുറിച്ചുള്ള ഷോയാണ് ഇതെന്ന് മനസിലായി. ദമ്പതികളുടെ ജീവിതത്തിലേക്ക് എത്തിനോക്കാനും കയറിച്ചെല്ലാനുമൊക്കെ എല്ലാവര്‍ക്കും താല്‍പര്യമല്ലേ, ആ ഒരു താല്‍പര്യം മനസിലാക്കിയാണ് ഞാന്‍ ഷോയിലേക്ക് വരാമെന്ന് സമ്മതിച്ചത്. മറ്റുള്ളവരുടെ കാര്യങ്ങളെക്കുറിച്ച് അറിയാനുള്ള ആകാംക്ഷ എനിക്കുമുണ്ടെന്നും ദിലീപ് പറഞ്ഞു.
സംവിധായകനും നടനുമായ ജോണി ആന്റണിക്കും നടി നിത്യാ ദാസിനും ഒപ്പമായിരുന്നു ദിലീപ് ഷോയില്‍ പങ്കെടുത്തത്. ഈ ഷോയില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ഷോയുടെ പേര് പറഞ്ഞപ്പോഴേ ഭാര്യ ഭര്‍തൃബന്ധത്തെക്കുറിച്ചുള്ള ഷോയാണ് ഇതെന്ന് മനസിലായി. ദമ്പതിമാരുടെ ദാമ്പത്യ ജീവിതത്തിലേക്ക് എത്തിനോക്കാനും കയറി ചെല്ലാനും എല്ലാവര്‍ക്കും താല്‍പര്യമാണല്ലോ. അതുകൊണ്ടാണ് ഞാന്‍ ഷോയ്ക്ക് പെട്ടന്ന് തന്നെ ഓക്കെ പറഞ്ഞത്. മറ്റുള്ളവരുടെ കാര്യം അറിയാനുള്ള ജിജ്ഞാസ എനിക്കുമുണ്ടെന്ന് ദിലീപ് പറഞ്ഞിരുന്നു.
ജോണിയേയും നിത്യയെയും കണ്ടിട്ട് കാലങ്ങളായി. സിഐഡി മൂസയുടെ രണ്ടാം ഭാഗം ചെയ്യാന്‍ കുറേയായി ജോണി ആന്റണിയെ അന്വേഷിച്ചു നടക്കുന്നു. നിത്യയെ ആദ്യം കണ്ടപ്പോള്‍ ഞാന്‍ നിത്യയുടെ മകളാണ് വന്നിരിക്കുന്നത് എന്നാണ് കരുതിയത്. കാരണം നിത്യയും മകളും തമ്മില്‍ ഒരു മത്സരം നടക്കുന്നുണ്ട് ആരാ മോള്... ആരാ അമ്മ എന്നതിലെന്നും തമാശയായി ദിലീപ് പറഞ്ഞിരുന്നു. പാഷാണം ഷാജിയും മുതല്‍ നടി യമുന റാണിയും ഭര്‍ത്താവും വരെ നിരവധി താരങ്ങളാണ് കുടുംബസമേതം പരിപാടിയില്‍ പങ്കെടുക്കുന്നത്.