Latest News

'തോറ്റംപാട്ടുറയുന്ന മലേപൊതി' എന്ന ചിത്രം സെപ്റ്റംബർ ഒ ടി ടി യിൽ റിലീസ് ആകുന്നു; മീനു കുട്ടി പ്രധാനവേഷത്തിൽ എത്തുന്നു; ഏറ്റെടുത്ത് ആരാധകർ

Malayalilife
'തോറ്റംപാട്ടുറയുന്ന മലേപൊതി' എന്ന ചിത്രം സെപ്റ്റംബർ ഒ ടി ടി യിൽ റിലീസ് ആകുന്നു; മീനു കുട്ടി പ്രധാനവേഷത്തിൽ എത്തുന്നു; ഏറ്റെടുത്ത് ആരാധകർ

സിംഗിൾ ബ്രിഡ്ജ് ഫിലിംസിന്റെ  ബാനറിൽ  ധർമ്മരാജ്  മങ്കാത്ത് നിർമ്മിച്ച്, ഫിറോസ് കഥയും തിരക്കഥയും എഴുതി സംവിധാനം നിർവഹിച്ച, "തോറ്റംപാട്ടുറയുന്ന മലേപൊതി *എന്ന ചിത്രം, ഈ മാസം 20 നു റിലീസാവുകയാണ്. കേരളത്തിലെ ഏറ്റവും വലിയ ഒ ടി ടി ആയ എച് ആർ  ഒ ടി ടി യിലാണ് ചിത്രം റിലീസ് ആകുന്നത്. മീനാക്ഷി, മനോജ്‌ ഗിന്നസ്, സാജു കൊടിയൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ, സോണി സായ് സംഗീത സംവിധാനം നിർവഹിച്ച ഗാനങ്ങൾക്ക് സോണി സായിയെ കൂടാതെ ആര്യ ലക്ഷ്മി കൈതക്കൽ, ബാലകൃഷ്ണൻ സമന്വയ എന്നിവർ വരികൾ എഴുതിയിരിക്കുന്നു. പ്രശസ്ത ഗായകൻ മധു ബാലകൃഷ്ണനും, സോണി സായിയുമാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. 

ചായാഗ്രഹണം : മാർട്ടിൻ മിസ്റ്റ്, ഒപ്പം അജു ഈപ്പൻ, പ്രകാശ് രാമചന്ദ്രൻ എന്നിവർ ക്യാമറ ചെയ്തിരിക്കുന്നു.
എഡിറ്റിംഗ് : സുധീഷ് ബാലൻ. അസോസിയേറ്റ് ഡയറക്ടർ : എം.അനന്ദകൃഷ്ണൻ, മേക്കപ്പ് : സന്തോഷ്‌ തൊടുപുഴ, വസ്ത്രാലങ്കാരം : മരിയ കുമ്പളങ്ങി, സ്റ്റണ്ട് : ബ്രുസിലി രാജേഷ്, ആർട്ട് : രാജേഷ് മായന്നൂർ, പശ്ചാത്തല സംഗീതം :  അജു ഈപ്പൻ, ഫൈനൽ സൗണ്ട് മിക്സിങ് : ബിനൂപ് പി ചാക്കോ, സൗണ്ട് എഫക്ട്സ് : കാസ്പ്യൻ ഫിലിം സ്റ്റുഡിയോസ്, പി ആർ ഒ :എം കെ ഷെജിൻ. കോ-പ്രൊഡ്യൂസർ  : സലിം ആർ അജി. പ്രൊജക്റ്റ്‌ ഡിസൈനിങ്   കാസ്പ്യൻ ഫിലിം സ്റ്റുഡിയോസ്. 

ചിത്രത്തിൽ ഫസൽ വല്ലന, സഞ്ചു നെടുംകുന്നേൻ, സുന്ദർ വാര്യർ, ബേബി സാത്വിക, നീതു നായർ, അഞ്ജലി, അർച്ചന ദേവി, എബി അടൂർ, ജോഹൻ, മണികണ്ടൻ മായന്നൂർ, മനോജ്‌ നെടുമങ്ങാട്, പന്തളം പ്രസാദ്, അൻപ്, ജയകുമാർ ചെല്ലൻ, അനിൽ പറക്കാട്, സലിം ആർ അജി, രാജീവ്‌ പള്ളത്ത്, മനോജ്‌ വി പിള്ള, ഷൈൻ വിശ്വം, മനോജ്‌ മധു, ശ്രീക്കുട്ടൻ, ശ്രീജിത്ത്,  സന്ധ്യ തൊടുപുഴ, പൂജ രാജ്, അനില, രമ്യ രാജൻ, സൂരജ് കൃഷ്ണ, സ്വാതി, വിജയശ്രീ, സംഗീത, രാജി മോഹനൻ, ഗൗരി, സന്ദീപ് മായന്നൂർ, പ്രവീൺ,  തുടങ്ങി ഒട്ടേറെ കലാകാരന്മാർ അഭിനയിക്കുന്നു. അസിസ്റ്റന്റ് ഡയറക്ടർമാർ : സനീഷ് കൃഷ്ണൻ, അരുൺ എസ്, ക്യാമറ അസിസ്റ്റന്റ് :  ബിജീഷ് രവി, രഞ്ജിത്ത് പാറശ്ശേരി.

meenakshi new movie released

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES