ബോളിവുഡ് താരസുന്ദരി കരീന കപൂര്‍ സൗന്ദര്യത്തിനൊപ്പം ഫിറ്റ്നസിനും പ്രാധാന്യം നല്കുന്ന താരമാണ് . വിവാഹവും പ്രസവുമൊന്നും താരത്തിന്റെ ഫിറ്റ്നസിനെ കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് ആരാധകരടക്കം പറയുന്നത്. പ്രസവത്തിനുശേഷം കൂടിയ ശരീരഭാരം കൃത്യമായ വ്യായാമത്തിലൂടെ കുറച്ച് താരം കൂടുതല്‍ സുന്ദരിയായിരിക്കുന്നു. ഇപ്പോഴിതാ, കരീനയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.