ബോളിവുഡിലെ താരങ്ങളായ കരീന കപൂറും സെയ്ഫ് അലിഖാനും പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കാറുണ്ട്. ഇവരുടെ മകന്‍ തൈമൂറിന്റെ വിശേഷങ്ങളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. മകന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധാലുക്കളാണ് കരീനയും സെയ്ഫും. തൈമൂറിനെ നോക്കുന്ന ആയക്ക്ക് മാസം ലക്ഷങ്ങളാണ് കരീന ശമ്പളമായി നല്‍കുന്നത്. എന്നാല്‍ മകന്റെ പ്രായത്തിലുള്ള ഒരു ഭിക്ഷക്കാരിയായ കുഞ്ഞിനോടുള്ള കരീനയുടെ പ്രവര്‍ത്തിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയുടെ വിമര്‍ശനം ഏറ്റുവാങ്ങുന്നത്.
ജനിച്ച അന്നു മുതല്‍ സെലിബ്രിറ്റിയാണ് കരീനയുടെയും സെയ്ഫിന്റെയും മകന്‍ തൈമൂര്‍. ലക്ഷങ്ങളാണ് മകന്റെ ആയക്ക് മാത്രമായി കരീന പ്രതിഫലം നല്‍കുന്നത്. അധിക ജോലിയുള്ള മാസങ്ങളില്‍ ഒന്നേമുക്കാല്‍ ലക്ഷം രൂപവരെ ശബളം കൂടാറുണ്ട്. എപ്പോഴും തൈമൂറിനൊപ്പം ഉള്ളതുകൊണ്ട് തന്നെ അധികം ചിത്രങ്ങളിലും ആയയായ സാവിത്രിയും ഉണ്ടാകും.
കുഞ്ഞിന്റെ സന്തോഷവും സുരക്ഷിതത്വവും ആണ് തനിക്ക് വലുത്, അതിനായി എത്ര ചെലവാകുന്നുവെന്നു കണക്കാക്കാറില്ല എന്നായിരുന്നു ആയയുടെ ശമ്പളകണക്കിനോടുള്ള കരീനയുടെ പ്രതികരണം. എന്നാല്‍ താരത്തിന്റെ ഒരു പ്രവര്‍ത്തിക്കെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം പുകയുകയാണ്. കഴിഞ്ഞ ദിവസം തൈമൂറിനും ആയ സാവിത്രിക്കുമൊപ്പം കരീന പുറത്തുപോയിരുന്നു. താരകുടുംബം പൊതു സ്ഥലങ്ങളില്‍ എത്തുമ്പോഴൊക്കെ വലിയ ജനക്കൂട്ടം ഇവരെ കാണാന്‍ തിങ്ങിക്കൂടുക പതിവാണ്. ഇതിന്റെ വിഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകാറുണ്ട്.
ഇപ്പോഴിതാ, അത്തരമൊരു വിഡിയോ വൈറലായതിന്റെ പേരില്‍ കടുത്ത വിമര്‍ശനമാണ് കരീന നേരിടുന്നത്. ബാന്ദ്രയിലെ മൗണ്ട് മേരി ദേവാലയത്തില്‍ താരം മകന്‍ തൈമൂറിനൊപ്പം ദര്‍ശനം നടത്തി മടങ്ങുമ്പോള്‍ അവിചാരിതമായി ഉണ്ടായ സംഭവങ്ങളാണ് വിഡിയോയില്‍. കാറിലേത്ത് കയറാന്‍ തുടങ്ങിയ തന്റെ കാലില്‍ പിടിച്ച് യാചിച്ച തൈമൂറിന്റെ തന്നെ പ്രായമുള്ള ബാലികയെ ശ്രദ്ധിക്കാതെ താരം കടന്നുപോയതാണ് വിവാദമായിരിക്കുന്നത്.
പള്ളിയില്‍ നിന്നിറങ്ങിയ താരം ജനങ്ങള്‍ക്കിടയിലൂടെ നടന്ന് കാറിന് സമീപത്തേക്ക് വന്ന താരം ഇതിനിടയില്‍ മകനെ കയ്യിലെടുത്ത് മുന്നോട്ട് നടന്നു. അപ്പോഴാണ് സമീപത്ത് ഉണ്ടായിരുന്ന പെണ്‍കുട്ടി കരീനയുടെ കാലില്‍ പിടിച്ച് ഭിക്ഷ യാചിച്ചത്. എന്നാല്‍ താരം ഇത് ശ്രദ്ധിക്കാതെ മുന്നോട്ടുപോയി. ഒപ്പമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥ ഈ കുട്ടിയെ പിടിച്ച് മാറ്റുന്നതും വിഡിയോയില്‍ കാണാം. ാലികയെ ശ്രദ്ധിക്കാതെ നടന്നുപോയ താരത്തിന് കടുത്ത വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ നേരിടേണ്ടി വരുന്നത്. അതേ സമയം കരീനയെ പിന്തുണച്ചും ഒരു വിഭാഗം രംഗത്തെത്തി.