പ്രേക്ഷകര്‍ ഏറെ നെഞ്ചേറ്റിയ താരജോഡി കുഞ്ചാക്കോ ബോബനും അനു സിതാരയും വീണ്ടും; ഇരുവരും നായികാ നായകന്മാരാകുന്ന ജോണി ജോണി യേസ് അപ്പാ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു

Malayalilife
പ്രേക്ഷകര്‍ ഏറെ നെഞ്ചേറ്റിയ താരജോഡി കുഞ്ചാക്കോ ബോബനും അനു സിതാരയും വീണ്ടും; ഇരുവരും നായികാ നായകന്മാരാകുന്ന ജോണി ജോണി യേസ് അപ്പാ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു

പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച ചലച്ചിത്രമാണ് രാമന്റെ ഏദന്‍ തോട്ടം. രാമന്റെ ഏദന്‍ തോട്ടം എന്ന ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബനും അനു സിതാരയും നായികാ നായകന്മാരായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജോണി ജോണി യേസ് അപ്പാ...

ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, അച്ഛാ ദിന്‍, പാവാട തുടങ്ങിയ സൂപ്പര്‍ഹിറ്റ്-ജനപ്രിയ ചിത്രങ്ങളുടെ സംവിധായകനായ ജി മാര്‍ത്താണ്ഡന്‍ നാലാമതായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഏറ്റുമാനൂരില്‍ പുരോഗമിക്കുന്നു. 

വൈശാഖാ സിനിമയ്ക്ക് വേണ്ടി വൈശാഖ് രാജനാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2014 ല്‍ പുറത്തിറങ്ങിയ വെള്ളിമൂങ്ങ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ ജോജി തോമസാണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്.ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്‌സണ്‍ പൊടുത്താസ് ആണ്. ചിത്രത്തിന്റെ റിലീസിംഗ് തീയതി പുറത്തുവിട്ടിട്ടില്ല.
 

johny-johny-yes-pappa-kunjakko boban-anu sithara

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES