Latest News

മാസത്തില്‍ ഒരിക്കല്‍ ഏതെങ്കിലും ആശുപത്രിയുടെ നട ചവിട്ടിയില്ലെങ്കില്‍ സമാധാനം കിട്ടില്ല; ജീവിതത്തില്‍ ഇതുവരെ വന്നിട്ടില്ലാത്ത അസുഖങ്ങളുമായാണ് ആശുപത്രിയില്‍ പോകുന്നത്; ഇപ്പോള്‍ നില്‍ക്കാനും ഇരിക്കാനും ശ്വാസം വിടാനും പോലും പറ്റാത്ത അവസ്ഥ; ആമ മോതിരം ധരിച്ച ശേഷമുള്ള അവസ്ഥകള്ഡ വിവരിച്ച് നടി ശ്രീക്കുട്ടി

Malayalilife
 മാസത്തില്‍ ഒരിക്കല്‍ ഏതെങ്കിലും ആശുപത്രിയുടെ നട ചവിട്ടിയില്ലെങ്കില്‍ സമാധാനം കിട്ടില്ല; ജീവിതത്തില്‍ ഇതുവരെ വന്നിട്ടില്ലാത്ത അസുഖങ്ങളുമായാണ് ആശുപത്രിയില്‍ പോകുന്നത്; ഇപ്പോള്‍ നില്‍ക്കാനും ഇരിക്കാനും ശ്വാസം വിടാനും പോലും പറ്റാത്ത അവസ്ഥ; ആമ മോതിരം ധരിച്ച ശേഷമുള്ള അവസ്ഥകള്ഡ വിവരിച്ച് നടി ശ്രീക്കുട്ടി

'ഓട്ടോഗ്രാഫ്' എന്ന സൂപ്പര്‍ഹിറ്റ് സീരിയലിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരം ശ്രീക്കുട്ടി പങ്കുവെച്ച പുതിയ വിശേഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. വിവാഹശേഷം അഭിനയരംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും വ്‌ലോഗുകളിലൂടെ താരം തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി തന്നെ വേട്ടയാടുന്ന അസുഖങ്ങളെക്കുറിച്ചും അതിന് പിന്നിലെ ചില 'വിചിത്ര' സംശയങ്ങളെയുമാണ് താരം പുതിയ വീഡിയോയില്‍ വെളിപ്പെടുത്തിയത്.

മാസത്തില്‍ ഒരിക്കലെങ്കിലും ആശുപത്രിയില്‍ പോകേണ്ടി വരുന്ന അവസ്ഥയിലാണ് താനെന്ന് ശ്രീക്കുട്ടി പറയുന്നു. 'ആശുപത്രിയുടെ നട ചവിട്ടിയില്ലെങ്കില്‍ സമാധാനം കിട്ടില്ല എന്ന അവസ്ഥയാണിപ്പോള്‍. ജീവിതത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത അസുഖങ്ങളാണ് ഇപ്പോള്‍ വരുന്നത്. ആമ മോതിരം ധരിച്ചതിന് ശേഷമാണോ ഇങ്ങനെയൊക്കെ സംഭവിക്കുന്നത് എന്ന് അറിയില്ല,' താരം പറയുന്നു. ഇത്തരം വിശ്വാസങ്ങളില്‍ തനിക്ക് വലിയ താല്പര്യമില്ലെങ്കിലും, ആമ മോതിരം അണിഞ്ഞു തുടങ്ങിയ ശേഷം ആശുപത്രി സന്ദര്‍ശനങ്ങള്‍ പതിവായത് താരം ചൂണ്ടിക്കാട്ടി.

നേരത്തെ തലവേദന വന്ന് ആശുപത്രിയില്‍ ഡ്രിപ്പ് ഇടേണ്ടി വന്ന സാഹചര്യമുണ്ടായി. എന്നാല്‍ ഇപ്പോഴുണ്ടായ കഠിനമായ നടുവേദനയാണ് താരത്തെ കൂടുതല്‍ വലച്ചത്. 'രാത്രി ഒന്നു തിരിയാനോ മറിയാനോ പറ്റാത്ത അത്രയും വേദനയായിരുന്നു. ജീവിതത്തില്‍ ഇന്നുവരെ നടുവേദന വന്നിട്ടുള്ള ആളല്ല ഞാന്‍,' ശ്രീക്കുട്ടി വ്‌ലോഗില്‍ പറഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ യൂറിനറി ഇന്‍ഫെക്ഷനും ബാക്ടീരിയയുടെ സാന്നിധ്യവും കണ്ടെത്തി. ധാരാളം വെള്ളം കുടിക്കാറുള്ള തനിക്ക് എന്തുകൊണ്ടാണ് ഇങ്ങനെയൊരു അണുബാധ ഉണ്ടായതെന്ന് വ്യക്തമല്ലെന്നും ശ്രീക്കുട്ടി കൂട്ടിച്ചേര്‍ത്തു.

ക്യാമറാമാന്‍ മനോജ് കുമാറിന്റെ ഭാര്യയും വേദ എന്ന മകളുടെ അമ്മയുമായ ശ്രീക്കുട്ടി, തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും ആശുപത്രി അനുഭവങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞ വീഡിയോ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ആമ മോതിരം പോലുള്ള വസ്തുക്കള്‍ ധരിക്കുന്നത് ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നവര്‍ക്കിടയില്‍, ശ്രീക്കുട്ടിയുടെ ഈ തുറന്നുപറച്ചില്‍ വ്യത്യസ്തമായൊരു ചര്‍ച്ചയ്ക്ക് വഴിമാറുകയാണ്.

actress sreekutty about her health problems

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES