വിവാഹം കഴിഞ്ഞിട്ട് നാലു വര്‍ഷം! വിവാഹ രജിസ്റ്ററില്‍ ഒപ്പ് വെക്കുന്ന നടിയും ഒപ്പം നില്‍ക്കുന്ന ഭര്‍ത്താവും; സര്‍പ്രൈസ് ചിത്രം പങ്കുവച്ച് അനുസിത്താര

Malayalilife
topbanner
 വിവാഹം കഴിഞ്ഞിട്ട് നാലു വര്‍ഷം! വിവാഹ രജിസ്റ്ററില്‍ ഒപ്പ് വെക്കുന്ന നടിയും ഒപ്പം നില്‍ക്കുന്ന ഭര്‍ത്താവും; സര്‍പ്രൈസ് ചിത്രം പങ്കുവച്ച് അനുസിത്താര


ന്ന് മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളായി മാറിയ നടിയാണ് അനുസിത്താര. കൈനിറയെ സിനിമകളുമായി തിരക്കുകളിലാണ് നടി. കഴിഞ്ഞ ദിവസം റിലീസിനെത്തിയ ദിലീപ് ചിത്രം ശുഭരാത്രിയാണ് അനുവിന്റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. മികച്ച അഭിപ്രായവുമായി പ്രദര്‍ശനം തുടരുകയാണ് ചിത്രം. അതേസമയം ഒരു സന്തോഷം കൂടി താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ്. സിനിമയിലെത്തുന്നതിന് മുന്‍പ് തന്നെ വിവാഹിതയായ അനുവും ഭര്‍ത്താവും ഇന്ന് വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. ഇതുവരെ അധികം ആരും കാണാത്ത വിവാഹചിത്രമാണ് സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.

ചെറുപ്പം തൊട്ടെ ഉണ്ടായിരുന്ന പ്രണയത്തിനൊടുവില്‍ 2015 ലായിരുന്നു അനു സിത്താരയും വിഷ്ണു പ്രസാദും തമ്മിലുള്ള വിവാഹം നടക്കുന്നത്. ഫാഷന്‍ ഫോട്ടോഗ്രാഫറായ വിഷ്ണുവാണ് നടിയുടെ ഭര്‍ത്താവ്. അനുവിന്റെ കുടുംബത്തെ കുറിച്ച് അധികം ആര്‍ക്കും അത്ര പരിചയമില്ലെങ്കിലും ഭര്‍ത്താവിനെ എല്ലാവര്‍ക്കും അറിയാം. സിനിമയില്‍ സജീവമായി അഭിനയിച്ച് തുടങ്ങിയതോടെ പല പരിപാടികളിലും അനുവും ഭര്‍ത്താവും ഒന്നിച്ചായിരുന്നു എത്തിയിരുന്നത്. ഇന്ന് വിവാഹവാര്‍ഷികം ആഘോഷിക്കുന്ന സന്തോഷത്തിലാണ് നടി.

2015 ജൂലൈ 8 നായിരുന്നു ഇവരുടെ വിവാഹം. ദാമ്പത്യ ജീവിതത്തിന്റെ മനോഹരമായ നാല് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് അനു സിത്താരയും ഭര്‍ത്താവും. വളരെയധികം ലളിതമായി നടത്തിയ വിവാഹത്തിന്റെ ചിത്രമായിരുന്നു സോഷ്യല്‍ മീഡിയ പേജിലൂടെ അനു പുറത്ത് വിട്ടത്. വിവാഹ രജിസ്റ്ററില്‍ ഒപ്പ് വെക്കുന്ന നടിയും ഒപ്പം നില്‍ക്കുന്ന വിഷ്ണുവുമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്.

പോസ്റ്റിന് താഴെ കുഞ്ചാക്കോ ബോബന്‍, രമേഷ് പിഷാരടി, അശ്വതി ശ്രീകാന്ത്, കനിഹ, ഭാമ, തുടങ്ങി നിരവധി താരങ്ങളാണ് ആശംസയുമായി എത്തിയിരിക്കുന്നത്.  പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു സിത്താര ആദ്യമായി വെള്ളിത്തിരയിലെത്തുന്നത്. ശേഷം സത്യന്‍ അന്തിക്കാടിന്റെ ഒരു ഇന്ത്യന്‍ പ്രണയകഥയില്‍ ലക്ഷ്മി ഗോപാല സ്വമിയുടെ ബാല്യകാലം അവതരിപ്പിച്ച് കൈയടി വാങ്ങിച്ചു. അനാര്‍ക്കലി, ഹാപ്പി വെഡ്ഡിങ്, ഫുക്രി, രാമന്റെ ഏദന്‍ത്തോട്ടം, അച്ചായന്‍സ് എന്നിങ്ങനെ ഒരുപാട് സിനിമകളില്‍ നായികയായി.


 

anu sithara reveal her wedding photo

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES