Latest News

മകനും ചാക്കോച്ചനുമൊപ്പം താന്‍ പഠിച്ച കോളേജില്‍ പ്രിയ! ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വിലയേറിയ സമ്മാനത്തിനൊപ്പം അവിടെ എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് ചാക്കോച്ചന്‍

Malayalilife
മകനും ചാക്കോച്ചനുമൊപ്പം താന്‍ പഠിച്ച കോളേജില്‍  പ്രിയ! ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വിലയേറിയ സമ്മാനത്തിനൊപ്പം അവിടെ എത്താന്‍  കഴിഞ്ഞതില്‍ സന്തോഷമെന്ന് ചാക്കോച്ചന്‍

ക്കഴിഞ്ഞ് ഏപ്രില്‍ 17നാണ് നടന്‍ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ആണ്‍കുഞ്ഞ് ജനിച്ചത്. താരദമ്പതികളുടെ ജീവിതത്തിലേക്ക് വൈകിയെത്തിയ ഇസുകുട്ടന്റെ ജനനം ആരാധകര്‍ ആഘോഷമാക്കിയിരുന്നു. തന്റെ മകനും ചാക്കോച്ചനുമൊപ്പം താന്‍ പഠിച്ച കോളേജില്‍ എത്തിയ പ്രിയയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കുന്നത്.

14വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കുഞ്ചാക്കോ ബോബന് കുഞ്ഞ് ജനിച്ചത് ആരാധകരെ മുഴുവന്‍ സന്തോഷിപ്പിച്ച വാര്‍ത്തായായിരുന്നു. തങ്ങളെ ഇത്രയും പേര്‍ സ്നേഹിക്കുന്നുവെന്ന് അറിഞ്ഞത് കുഞ്ഞുണ്ടായിക്കഴിഞ്ഞാണെന്ന് ചാക്കോച്ചന്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ ചാക്കോച്ചന്റെ ലോകം മുഴുവന്‍ ഇസഹാക്കാണ്. നേര്‍ച്ചയും ചികിത്സയും നടത്തി 14 വര്‍ഷത്തിനിപ്പുറം കിട്ടിയ കുഞ്ഞിനെ പരിചരിക്കുന്നതും കുളിപ്പിക്കുന്നതും ഉറക്കുന്നതുമെല്ലാം കുഞ്ചാക്കോ ബോബനും പ്രിയയും ചേര്‍ന്നാണ്. ഇടയ്ക്കിടെയ്ക്ക് ആരാധകര്‍ക്കും തങ്ങളെ സ്‌നേഹിക്കുന്നവര്‍ക്കും വേണ്ടി ചാക്കോച്ചന്‍ ഇസഹാക്കിന്റെ ചിത്രവും പങ്കുവയ്ക്കാറുണ്ട്.

 താരപുത്രന്റെ ചിത്രങ്ങള്‍ കാണാന്‍ ആരാധകര്‍ ആകാംഷയോടെയാണ് കാത്തിരിക്കാറ്. ഇപ്പോള്‍ താന്‍ പഠിച്ച സ്‌കൂളില്‍ ഇസഹാക്കുമായി എത്തിയ പ്രിയയുടെ ചിത്രമാണ് ഇപ്പോള്‍ ചാക്കോച്ചന്‍ പങ്കുവച്ചിരിക്കുന്നത്. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ കണ്ണുകളില്‍ തിളക്കം കാണുന്നതിനെക്കാള്‍ അമൂല്യമായി മറ്റൊന്നില്ല. 20 വര്‍ഷത്തിന് ശേഷം ആദ്യമായി പ്രിയ പഠിച്ച തിരുവനന്തപുരത്തെ സെന്റ് തോമസ് സ്‌കൂളില്‍ പ്രിയയുടെ ബാച്ചിന്റെ പൂര്‍വ്വ വിദ്യാര്‍ഥി സംഗമം നടന്നു. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വിലയേറിയ സമ്മാനത്തിനൊപ്പം അവിടെ എത്താനും അവളെ വീണ്ടും ഒരു കൊച്ചു പെണ്‍കുട്ടിയായി തോന്നിക്കാന്‍ കഴിഞ്ഞതിലും സന്തോഷം' എന്നുമായിരുന്നു ചാക്കോച്ചന്‍ കുറിച്ചത്. ഇപ്പോഴും ചാക്കോച്ചന്‍ പ്രിയചേച്ചിയെ പണ്ടത്തെ പോലെ തന്നെ നോക്കി നില്‍ക്കുകയാണന്നും ആരാധകര്‍ കുറിക്കുന്നുണ്ട്.

മുട്ടിലിഴഞ്ഞ് തുടങ്ങിയ താരപുത്രന്‍ ഇപ്പോള്‍ പിടിച്ച് നില്‍ക്കാനുളള ശ്രമത്തിലാണ്. ഇസഹാക്കിനെ മാനേജ് ചെയ്യാന്‍ എളുപ്പമാണെന്ന് ചാക്കോച്ചനും പ്രിയയും പറഞ്ഞിരുന്നു. കൃത്യസമയത്ത് ഇസഹാക്ക് ഭക്ഷണം കഴിക്കാറുണ്ടെന്നും രാത്രിയില്‍ ഉറങ്ങാറുണ്ടെന്നും ഇരുവരും പറഞ്ഞിരുന്നു. കാത്തുകാത്തിരുന്നു കിട്ടിയ കുഞ്ഞോമനയെ മത്സരിച്ച് നോക്കുന്ന തിരക്കിലാണ് ചാക്കോച്ചനും പ്രിയയും. ഇസഹാക്ക് എത്തിയതോടെ തന്റെ ജീവിതത്തില്‍ കുറേ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും താരം പറഞ്ഞിരുന്നു. ഇസഹാക്കിന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് ചാക്കോച്ചനും പ്രിയയും ചേര്‍ന്നാണ്. പെണ്‍കുഞ്ഞിനെയാണ് തങ്ങള്‍ ആഗ്രഹിച്ചിരുന്നതെന്ന് പലപ്പോഴും ഇരുവരും പല അഭിമുഖത്തിലും വ്യക്തമാക്കിയിട്ടുണ്ട്. തന്റെ രണ്ട് അനുജത്തിമാര്‍ക്കും ആണ്‍മക്കളാണെന്നും ഇപ്പോള്‍ തന്നെ വീട്ടില്‍ അഞ്ച് ആണ്‍കുട്ടികളാണ് ഉളളതെന്നും അവര്‍ക്കിടയിലേക്ക് ഒരു ആണ്‍കുഞ്ഞാകും വരുന്നതെന്നാണ് തങ്ങള്‍ പ്രതീക്ഷിച്ചതെന്നും താരം വ്യക്തമാക്കുന്നു.പെണ്‍കുഞ്ഞിനെ പ്രതീക്ഷിച്ചിരുന്നതിനാല്‍ സാറ എന്ന പേരാണ് കുഞ്ഞിനായി തിരഞ്ഞെടുത്ത് വച്ചിരുന്നത്. ആണ്‍കുഞ്ഞാണ് ജനിച്ചത് എന്ന് അറിഞ്ഞപ്പോള്‍ എന്ത് പേരിടണം എന്ന് തിരയുകയായിരുന്നു. അതിനിടെ പ്രിയയാണ് ഇസഹാക്ക് എന്ന പേര് കണ്ടെത്തിയത്. ബൈബിളില്‍ അബ്രാഹാമിനും സാറയ്ക്കും വൈകി ജനിച്ച കുഞ്ഞാണ് ഇസഹാഖ് തങ്ങളുടെ ജീവിതവുമായി ബന്ധമുളളതിനാലാണ് ഇസഹാഖ് എന്ന പേര് കുഞ്ഞിനിട്ടതെന്നും താരം പറയുന്നു.

Read more topics: # kunjakko boban,# priya
kunjakko boban priya

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES