മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ജയറാമും പാര്‍വ്വതിയും. സിനിമയില്‍ സജീവമായിരികെ തന്നെ ഇരുവരും ഒന്നിക്കുകയും ചെയ്തിരുന്നു . മലയാളത്തില്‍ ഇന്ന് മാത്യകാ താരദമ്പതികളെന്ന വിശേഷണത്തിനും ഇവര്‍ അര്‍ഹരാണ് . 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1992 സെപ്റ്റംബര്‍ ഏഴിനായിരുന്നു ഇരുവരുടെയും വിവാഹം . 1988 ല്‍ പുറത്ത് ഇറങ്ങിയ അപരന്‍ എന്ന ചിത്രത്തിലൂടെ പദ്മരാജന്റെ പ്രിയപ്പെട്ട നായകന്‍ എന്ന വിശേഷണം സ്വന്തമാക്കികൊണ്ടാണ് ജയറാം വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത് .
അപരന്‍ എന്ന ചിത്രത്തിലൂടെയാണ് പാര്‍വ്വതിയെ പരിചയപ്പെടുന്നതും അടുപ്പത്തിലായതും. എന്റെ ജീവിതത്തിലേക്ക് അപരനും അശ്വതിയും വന്നിട്ട് ഇന്നേക്ക് 32 വര്‍ഷമാകുന്നു എന്ന് കുറിച്ചുകൊണ്ട് പാര്‍വതിക്കൊപ്പം നില്‍ക്കുന്ന ഒരു ചിത്രമാണ് ജയറാം ഇന്ന് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു .
ആരേയും അറിയിക്കാതെ തങ്ങളുടെ പ്രണയം കൊണ്ടു പോകുകയായിരുന്നു ഇരുവരും. ഇരുവരും തങ്ങളുടെ പ്രണയം അടുത്ത സുഹൃത്തുക്കളോട് പോലും രഹസ്യമായി സൂക്ഷിച്ചികുന്നു . നടന്‍ ശ്രീനിവാസനായിരുന്നു ഇരുവരുടെയും പ്രണയം കണ്ട് പിടിച്ചിരുന്നത് . ഇതേക്കുറിച്ച് മുന്‍പ് ഒരിക്കല്‍ ജയറാം തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു . പാര്‍വതിയുടെയും ജയറാമിന്റെയും പ്രണയത്തെക്കുറിച്ച് ശ്രീനിവാസനും ജയറാമും നായകന്മാരായി അഭിനയിച്ച തലയണമന്ത്രം എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നാണ് സംവിധായകനായ സത്യന്‍ അന്തിക്കാട് വരെ അറിയുന്നത് .ഇവരുടെ പ്രണയത്തെക്കുറിച്ചുള്ള സംശയം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്ന വേളയില്‍ തന്നെ ഉടലെടുക്കുകയും ചെയ്തിരുന്നു .
വെറും പത്ത് മിനിട്ട് മാത്രം ഷൂട്ടിംഗിനിടെ ഞങ്ങളെ നിരീക്ഷിച്ച ശ്രീനിവാസന്റെ കൂര്‍മ്മ ബുദ്ധി സംഭവം കണ്ടുപിടിച്ചുകളഞ്ഞിരുന്നു . സത്യന്‍ അന്തിക്കാടിനെ ഇക്കാര്യം ശ്രീനി വിളിച്ച് പറയുകയും ചെയ്തിരുന്നു . 'സത്യാ സംഗതി സത്യം തന്നെയാണ്, ഇവര്‍ തമ്മില്‍ പ്രേമത്തിലാണ്.' ശ്രീനി വിളിച്ചു പറഞ്ഞത് ഇങ്ങനെയായിരുന്നെന്നും ജയറാം വ്യക്തമാക്കിയിരുന്നു .