മിമിക്രിയിലൂടെ സിനിമാലോകത്തെക്ക് കടന്നുവന്ന താരമാണ് ജയറാം. പിന്നീട് വളര്‍ന്ന് ജനപ്രീയ താരമായി മാറുകയായിരുന്നു.വൈവിധ്യമാര്‍ന്ന വേഷങ്ങളില്‍ എത്താറുള്ള നടനാണ് ജയറാം. മലയാളത്തില്‍ മാത്രമല്ല അന്യഭാഷകളിലും സജീവമാണ് താരം. ഇപ്പോള്‍ കുചേലനായി വെള്ളിത്തിരയില്‍ എത്താനുള്ള തയ്യാറെടുപ്പിലാണ് ജയറാം.വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ ജയറാമിന്റെ ഒരു ചിത്രമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ആറ് യൂണിവേഴ്‌സിറ്റി മിമിക്രി ജേതാക്കള്‍ ഒരുമിച്ച് ചെയ്യുന്ന മിമിക്രി, മോണോ ആക്ട് പരിപാടിയുടെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. പരസ്യത്തിന്റെ നോട്ടീസും ജയറാം പങ്കുവച്ചിട്ടുണ്ട്. ഗോള്‍ഡന്‍ മെമ്മറീസ് എന്നാണ് ചിത്രത്തെ കുറിച്ച് ജയറാം പറയുന്നത്. ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുയാണ്.