മലയാള സിനിമയിലെ മാതൃകാ താരദമ്പതികളാണ് ജയറാമും പാര്‍വ്വതിയും. കാരണം പ്രണയിച്ചു വിവാഹിതരായ പല താരങ്ങളും ഇടയ്ക്കുവച്ച് ജീവിതത്തില്‍ രണ്ടായി. എന്നിട്ടും ഈ കഴിഞ്ഞ ഇരുപത്തിയെട്ടു വര്‍ഷമായി, ജയറാമിന്റെയും പാര്‍വതിയുടെയും പ്രണയം അവസാനിച്ചിട്ടില്ല. ഇപ്പോഴും ഇരുവരും പ്രണയിച്ചുകൊണ്ടേ ഇരിക്കുകയാണ്. അതുകൊണ്ട് തന്നെ സിനിമാ ലോകത്ത് ഇവര്‍ ഒരു മാതൃകയാണ്. മലയാളികളുടെ ഉണ്ടക്കണ്ണി നായികയെ നായകന്‍ 1992 സെപ്റ്റംബര്‍ 7 നാണ് വിവാഹം ചെയ്തത്. 1988 ല്‍ അപരന്‍ എന്ന ആദ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തുമ്പോഴാണ് പാര്‍വതിയെ ജയറാം പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നത്. കുറച്ചുനാള്‍ നീണ്ടു നിന്ന പ്രണയത്തിനൊടുവില്‍ ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹം കഴിക്കുന്നതും. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു അഭിമുഖത്തില്‍ ജയറാം പാര്‍വ്വതിയെക്കുറിച്ച് പറയുന്ന വീഡിയോയാണ് വൈറലാവുന്നത്.
കൊറോണയുമായി ബന്ധപെട്ടു രാജ്യം ലോക് ഡൌണ്‍ പ്രഖ്യാപിച്ചതോടെ കടുത്ത ബോറിങ്ങിലാണ് പ്രേക്ഷകര്‍. മിക്ക ടിവി ഷോകളും, ഷൂട്ടിങ്ങുകളും കൊറോണ കാരണം നിര്‍ത്തിവച്ചിരിക്കുകയും ആണ്. ഇത് മനസിലാക്കിയെന്നോണം വിവിധ ചാനലുകള്‍, പഴയ പല വീഡിയോസും യൂ ട്യൂബ് വഴി അപ് ലോഡ് ചെയ്യുകയാണ്. ഇത്തരത്തില്‍ ജെബി ജങ്ഷനില്‍ മുന്‍പ് പങ്കെടുക്കാന്‍ എത്തിയ ജയറാമിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്.
അവതാരകനായ ബ്രിട്ടാസിന്റെ ചോദ്യത്തിന് താരം മറുപടി നല്‍കുന്ന വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പാര്‍വതിയുടെ ഏതു സ്വഭാവമാണ്, മക്കള്‍ക്ക് വേണം എന്ന് പറയുന്നതെന്ന് ചോദിച്ചപ്പോള്‍ ജയറാം കൊടുത്ത മറുപടിയാണ് ശ്രദ്ധേയമാകുന്നത്. പാര്‍വ്വതിയുടെ എല്ലാ സ്വഭാവങ്ങളും വേണം എന്നായിരുന്നു ജയറാമിന്റെ മറുപടി. അതേസമയം ഏതു സ്വഭാവം ആണ് മക്കളോട് ഉണ്ടാകരുത് എന്ന് പറയാറുള്ളത് എന്ന് ചോദിച്ചപ്പോള്‍, വല്ലപ്പോഴും വിശേഷ ദിവസങ്ങളില്‍ മുറുക്കുന്ന സ്വഭാവം പാര്‍വതിക്ക് ഉണ്ട്, ആ സ്വഭാവം കണ്ടു പഠിക്കരുതെന്ന് മക്കളോട് പറയാറുണ്ടെന്നാണ് അന്ന് ജയറാം പറഞ്ഞത്. ആ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.