Latest News

പെയിന്റടിച്ചും ഓട്ടോ ഓടിച്ചുമാണ് കുടുംബം പുലര്‍ത്തിയത്..!  ഒരൊറ്റ സ്‌കിറ്റ് എന്റെ ജീവിതം മാറ്റി മാറിച്ചു....! ജാലിയന്‍ കണാരനെ കുറിച്ച് മനസ്തുറന്ന് ഹരീഷ്

Malayalilife
പെയിന്റടിച്ചും ഓട്ടോ ഓടിച്ചുമാണ് കുടുംബം പുലര്‍ത്തിയത്..!  ഒരൊറ്റ സ്‌കിറ്റ് എന്റെ ജീവിതം മാറ്റി മാറിച്ചു....! ജാലിയന്‍ കണാരനെ കുറിച്ച് മനസ്തുറന്ന് ഹരീഷ്

മിമിക്രി പ്രോഗ്രാമുകളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ താരമാണ് ഹരീഷ് കണാരന്‍. തനി മലബാറി ശൈലിയിലുള്ള സംസാരരീതിയും വ്യത്യസ്തത പുലര്‍ത്തുന്നതും ജീവസുറ്റതുമായ നര്‍മവുമായിരുന്നു മിമിക്രി വേദികളില്‍ ഹരീഷ് കണാരനെ വേറിട്ടതാക്കിയത്. ജാലിയന്‍ കണാരന്‍ എന്ന ഒറ്റ ഹിറ്റായിരുന്നു ഹരീഷിന്റെ വരമാറ്റിയത്. പിന്നീട് അരങ്ങൊഴിയാതെ സിനിമകളും ഹരീഷിനെ തേടിയെത്തി.തന്റെ ജീവിതവഴിയെക്കുറിച്ച വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഹരീഷ് ഇപ്പോള്‍..

മിമിക്രി പ്രോഗ്രാം, പെയിന്റിംഗ്, ഓട്ടോറിക്ഷ ഓടിക്കല്‍ തുടങ്ങിയതുമായി മുന്നോട്ടുള്ള ജീവിതമായിരുന്നു ഒരുകാലത്ത് ഹരീഷിന്. സീസണാകുമ്പോള്‍ മിമിക്രിയും സ്‌കിറ്റുമായി സ്റ്റേജ് പരിപാടിയിലേക്കെത്തും. സീസണ്‍ ഔട്ടാകുമ്പോള്‍ വീണ്ടും പെയിന്റിംഗിലേക്കു പോകും. അവിടെ നിന്നും ടി.വി പ്രോഗ്രാമിലേക്കും പിന്നീട് സിനിമയിലേക്കും എത്തിയതോടെ ജീവിതം മാറിത്തുടങ്ങുകയായിരുന്നു. 



ഞാന്‍ അവതരിപ്പിക്കുന്ന കോമഡി കഥാപാത്രങ്ങള്‍ക്കു തിയറ്ററില്‍ കയ്യടി കിട്ടുന്നത് ദൈവാനുഗ്രഹമാണ്. പ്രേക്ഷകരെ ചിരിപ്പിക്കാന്‍ കഴിയുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും ഹരീഷ് പറയുന്നു. മഴവില്‍ മനോരമയിലെ കോമഡി ഫെസ്റ്റിവലിലൂടെയാണ് ഞാന്‍ എത്തുന്നത്. നമ്മള്‍ വീട്ടിലും നാട്ടിലും പറയും പോലെയാണ് അതില്‍ പ്രോഗ്രാം ചെയ്തത്. പിന്നീട് സിനിമയിലേക്കു വന്നപ്പോള്‍ അവിടെയും ആ ഭാഷാ ശൈലി പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടു. അതു മനപ്പൂര്‍വമായി ചെയ്തതല്ല. ആ സ്വീകാര്യതയില്‍ വലിയ സന്തോഷമാണ് തോന്നിയിട്ടുള്ളതെന്ന് താരം പറയുന്നത്.


കോമഡി ഫെസ്റ്റിവലില്‍ ഒരു സ്‌കിറ്റിനു വേണ്ടിയാണ് ആ കഥാപാത്രത്തെ ഞങ്ങളുടെ ടീം സൃഷ്ടിക്കുന്നത്. നുണ മത്സരത്തില്‍ നുണ പറയാനെത്തുന്ന ഒരു കഥാപാത്രങ്ങളിലൊന്നായിരുന്നു ആദ്യമത്. പിന്നീട് അതിനെ പ്രധാന കഥാപാത്രമാക്കി സ്‌കിറ്റു രൂപപ്പെടുത്തുകയായിരുന്നു. ഒരു പ്രായമുള്ള ആളാണ് കണാരന്‍. വായ് തുറന്നാല്‍ നുണ മാത്രമാണ് അയാള്‍ പറയുന്നത്. ജാലിയന്‍വാലാബാഗിനെപ്പറ്റി പറയുന്ന ആളെന്ന നിലയിലാണ് ജാലിയന്‍ കണാരന്‍ എന്ന പേര് അയാള്‍ക്കു നല്‍കുന്നത്. അതാണ് പ്രേക്ഷകര്‍ക്കിടയില്‍ എന്നെ ഏറെ പരിചിതനാക്കിയത്. മരുഭൂമിയിലെ ആന എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ ബിജു മേനോന്‍ ചേട്ടനാണ് ഹരീഷ് കണാരന്‍ എന്ന പേര് ചേര്‍ക്കാന്‍ നിര്‍ദേശിച്ചത്. പിന്നീടങ്ങോട്ട് പേരിനൊപ്പം എന്നെ ഞാനാക്കായി കണാരനേയും ഒപ്പം കൂട്ടുകയായിരുന്നെന്നും ഹരീഷ് പറയുന്നു.

സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമുള്ള ചിത്രത്തില്‍ പോലും ഹരീഷിന് ഇന്ന് പ്രധാന്യമുള്ള റോളാണുള്ളത്. ഗിന്നസ് പക്രു നിര്‍മിക്കുന്ന പുതിയ ചിത്രത്തില്‍ പ്രാധാന്യമുള്ള കഥാപാത്രമായിട്ടാണ് ഹരീഷ് എത്തുന്നത്.

Read more topics: # jaliyan kanaran,# hareesh,# interview
jaliyan kanaran,hareesh,interview

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES