Latest News

അരയന്നങ്ങളുടെ വീട് ഹിറ്റായതിലെ സീക്രട്ട് സെറ്റിലെ ഒത്തൊരുമയാണ്; യൂട്യൂബിലെ കമന്റ്‌സ് എല്ലാം കാണുന്നുണ്ട്; സീരിയലിലും ജീവിതത്തിലും കട്ടചങ്കുകള്‍ ഞങ്ങള്‍; സെറ്റിലെ വിശേഷങ്ങള്‍ പങ്കുവച്ച് സുബ്രുവും ലില്ലിക്കുട്ടിയും ഒപ്പം ലിസമ്മയും...

പി.എസ്.സുവര്‍ണ്ണ
topbanner
 അരയന്നങ്ങളുടെ വീട് ഹിറ്റായതിലെ സീക്രട്ട് സെറ്റിലെ ഒത്തൊരുമയാണ്; യൂട്യൂബിലെ കമന്റ്‌സ് എല്ലാം കാണുന്നുണ്ട്;  സീരിയലിലും ജീവിതത്തിലും കട്ടചങ്കുകള്‍ ഞങ്ങള്‍; സെറ്റിലെ വിശേഷങ്ങള്‍ പങ്കുവച്ച് സുബ്രുവും ലില്ലിക്കുട്ടിയും ഒപ്പം ലിസമ്മയും...


സീത എന്ന സൂപ്പര്‍ഹിറ്റ് സീരിയലിന് ശേഷം ഗിരീഷ് കോന്നിയുടെ സംവിധാനത്തില്‍ ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയലാണ് അരയന്നങ്ങളുടെ വീട്. സീരിയല്‍ പോലെ തന്നെ അതിലെ അഭിനേതാക്കളും പ്രേക്ഷകര്‍ക്ക് പ്രീയപ്പെട്ടവരാണ്. സുബ്രുവും, ലില്ലിക്കുട്ടിയും ഒന്നിച്ചെത്തുന്ന കോമ്പിനേഷന്‍ സീനുകളും. ലിസമ്മയും ലില്ലിക്കുട്ടിയും ഒന്നിച്ചെത്തുന്ന കോമ്പിനേഷന്‍ സീനുകളും പ്രേക്ഷകര്‍ ഏറ്റെടുക്കാറുണ്ട്. മൂവരും ഒന്നിച്ചെത്തുന്ന സീനുകള്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രീയപ്പെട്ടതുമാണ്. പ്രേക്ഷകരുടെ പ്രിയ ജോഡികളായ സുബ്രുവിന്റെയും ലില്ലിക്കുട്ടിയുടെയും, ലിസമ്മയുടെയും വിശേഷങ്ങള്‍ അറിയാം.

ശരത് : അരയന്നങ്ങളുടെ വീട്ടിലെ സുബ്രഹ്മണ്യനാണ്. ഒരു പാവം മനയിലെ മൂത്ത കുട്ടിയായിട്ട് വളര്‍ന്ന എന്നെ ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടി പ്രണയിച്ച് വിവാഹം കഴിച്ചു. ഇപ്പോള്‍ വീട് ഭാഗം വെച്ചതിന്റെ വഴക്കും ബഹളവുമൊക്കെയാണ് സീരിയലില്‍. സീരിയലിലുള്ള ഞങ്ങള്‍ എല്ലാവരും നന്നായി ചെയ്യുന്നുണ്ട്. എല്ലാവരും അടിപൊളിയാണ്. നാത്തൂനാണെങ്കിലും ലില്ലിക്കുട്ടിയായാലും. വീട്ടിലുള്ള എല്ലാവരും അടിപൊളിയായിട്ട് തന്നെ മുന്നോട്ട് പോവുന്നുണ്ട്.

സ്റ്റെഫി : ഞാന്‍ ലില്ലിക്കുട്ടിയാണെന്ന് നിങ്ങളോട് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ. എല്ലാവര്‍ക്കും അറിയാം. സീരിയല്‍ നന്നായി പോവുന്നുണ്ട്. എല്ലാവര്‍ക്കും വലിയ ഇഷ്ടമാണ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ വളരെ ഹിറ്റായിട്ടുള്ള സീരിയലാണിത്. അതില്‍ വളരെയധികം സന്തോഷം.

ലക്ഷ്മി പ്രസാദ് : ഞാന്‍ ലക്ഷ്മി പ്രസാദ്. സീത എന്ന സീരിയലിന് ശേഷം എനിക്ക് കിട്ടിയിട്ടുള്ള നല്ലൊരു കഥാപാത്രമാണ് ലിസമ്മ. സീത എനിക്ക് തോന്നുന്നു യൂട്യൂബില്‍ ഇത്രയും തരംഗമായിട്ടുള്ള, ചെറുപ്പക്കാര്‍ എല്ലാവരും ഇത്രമാത്രം സീരിയലിനെ സ്‌നേഹിച്ചുവെന്ന് മനസിലാക്കുന്നത് സീത എന്ന സീരിയലിന് ശേഷമാണ്. കാരണം അതിനകത്തുള്ള വ്യൂവേഴ്‌സിനെ കണ്ടാലറിയാം. അപ്പോള്‍ അതുപോലെ തന്നെ അതേ സപ്പോര്‍ട്ട് തന്നെ ഞങ്ങള്‍ക്ക് അരയന്നങ്ങളുടെ വീട്ടിലും കിട്ടുന്നുണ്ട്. ഇതിനകത്ത് എനിക്ക് തോന്നുന്നു എല്ലാവര്‍ക്കും ഒരുപോലെ പ്രാധാന്യം ഉണ്ട്. എല്ലാ കഥാപാത്രങ്ങളെയും വളരെ മനോഹരമായിട്ട് തന്നെ എല്ലാവരും അവതരിപ്പിക്കുന്നുണ്ട്. ഞങ്ങള്‍ എല്ലാവരും ഹാപ്പിയാണ്. ലില്ലിക്കുട്ടിയാണെങ്കിലും സുബ്രുവാണെങ്കിലും, ഞാനാണെങ്കിലും. എല്ലാവരും വളരെ എഞ്ചോയ് ചെയ്താണ് ഈ സെറ്റിലുള്ളത്. വേറെ ഒരു സെറ്റിലും കിട്ടാത്ത സപ്പോര്‍ട്ടും സ്നേഹവും എല്ലാം ഞങ്ങള്‍ക്ക് ഈ സെറ്റില്‍ കിട്ടുന്നുണ്ട്. സത്യം പറഞ്ഞാല്‍ ഞങ്ങള്‍ എല്ലാവരും ഹാപ്പിയാണ്. ഒരു കോളേജ് ലൈഫ് എന്ന രീതിയില്‍ തന്നെയാണ് പോകുന്നത്. അത്രയും എഞ്ചോയ്മെന്റ് ഇവിടെ നടക്കുന്നുണ്ട്. അപ്പോള്‍ തുടര്‍ന്നും നിങ്ങള്‍ എല്ലാവരും ഞങ്ങളെ സപ്പോര്‍ട്ട് ചെയ്യണം, അനുഗ്രഹിക്കണം. 

ലില്ലിക്കുട്ടിയുടെ ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു കഥാപാത്രമാണ് ലിസാമ്മ. ലിസാമ്മയുമായുള്ള കെമിസ്ട്രിയെക്കുറിച്ച്?

സ്റ്റെഫി :  ലില്ലിക്കുട്ടിയുടെ കൂടെ എപ്പോഴും ഉണ്ടാകുന്ന ഒരു കഥാപാത്രമായിരുന്നു ലിസാമ്മ. ലിസാമ്മയെക്കുറിച്ച് പറയുകയാണെങ്കില്‍ വളരെ എടുത്ത് പറയേണ്ട കാര്യമാണ്. കൊച്ചുകളത്ര വീട്ടിലെ ഏത് കാര്യം പറഞ്ഞ് വരുമ്പോഴും എനിക്ക് ലാസ്റ്റ് വന്ന് നില്‍ക്കുന്നത് ലിസാമ്മയാണ്. ലിസാമ്മ എനിക്ക് ഒരു ഫ്രണ്ടാണ്, അമ്മയെപോലെയാണ്. എന്റെ അമ്മച്ചിയെ ഞാന്‍ ഒത്തിരി സ്നേഹിക്കുന്നുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ ഞാന്‍ സനേഹിക്കുന്നത് ലിസാമ്മയെയാണ്. അപ്പോള്‍ എന്തിനും ഏതിനും എനിക്ക് ലിസാമ്മ വേണം. നമ്മള്‍ ഇപ്പോള്‍ സിനിമയിലൊക്കെ പറയുന്നത് പോലെ മോഹന്‍ലാലിന്റെ ഒപ്പം ജഗതി . അങ്ങനെ ഏതെങ്കിലും കോമേഡിയന്‍ ഉണ്ടാകുമല്ലോ. അതുപോലെയാണ് ഞങ്ങള്‍. ഞങ്ങളുടെ കെമിസ്ട്രി അങ്ങനെയാണ്. പക്ഷെ കൂടുതലായിട്ട് ഒന്നും ഞങ്ങള്‍ക്ക് പെര്‍ഫോം ചെയ്യേണ്ട് ആവശ്യമില്ല. ഞങ്ങള്‍ ലൈവായിട്ട് ജീവിക്കുവാണ്. അതുപോലെയാണ് ഞാനും ചേച്ചിയും ചെയ്യുന്നത്. അത് നല്ല രസമാണ്. ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം എല്ലാ കാര്യങ്ങളും. അപ്പോള്‍ കൂടുതലായിട്ട് ഇതിനെ കുറിച്ച് ഒന്നും പറയാറില്ല. ശരിക്കും പറഞ്ഞാല്‍ ലിസാമ്മ എന്നു പറയുന്നത് ലില്ലിക്കുട്ടിയുടെ ഹാര്‍ട്ടാണ്. ആ ഹാര്‍ട്ട് ഞങ്ങളുടെ ലൈഫിലും ഞങ്ങള്‍ അങ്ങനെ തന്നെയാണ്.  അതാണ് ഏറ്റവും വലിയ കാര്യം. ഞങ്ങള്‍ മൂന്ന് പേരും വലിയ കൂട്ടാണ്. ആ ഒരു രീതിയിലാണ് ഞങ്ങളുടെ ജീവിതവും ലൈഫും പോവുന്നത് സീരിയലും പോവുന്നത്. അതുകൊണ്ട് തന്നെ ഞങ്ങള്‍ തമ്മിലുള്ള ഒരു കോംപിനേഷന്‍ വരുമ്പോള്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. അതില്‍ ഒത്തിരി സന്തോഷം. 

ലിസാമ്മ എന്ന കഥാപാത്രം?

ലക്ഷ്മി പ്രസാദ് : സത്യത്തില്‍ എനിക്ക് തോന്നുന്നു എനിക്കൊരു സന്തോഷം തോന്നിയിട്ടുള്ള ഒരു കാര്യം എന്താണെന്ന് പറഞ്ഞാല്‍ ഈ സീരിയല്‍ കൊണ്ട് ഒരു ബ്രേക്ക് ഉണ്ടായിട്ടുണ്ട്. കാരണം സീതയിലെ അരുന്ധതിയില്‍ നിന്ന് മൊത്തത്തില്‍ ഒരു വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ലിസമ്മ. ലിസമ്മ വളരെ പോസിറ്റീവ് ആയിട്ടുള്ള ഒരു കഥാപാത്രമാണ്. ലില്ലിക്കുട്ടിയുടെ എല്ലാ കാര്യത്തിനും, ആരും അവള്‍ക്ക് കൂട്ട് നിന്നില്ലെങ്കിലും ലിസമ്മയുണ്ടാകും. അവളുടെ പുറകില്‍ ഒരു നിഴലായിട്ട. അതാണ് ഈ കഥാപാത്രത്തിന്റെ ഏറ്റവും വലിയ ഗുണം. പിന്നെ എനിക്ക് തോന്നുന്നു  സെറ്റില്‍ വന്ന് കഴിഞ്ഞാല്‍ സീനെടുക്കുമ്പോള്‍ ഞങ്ങളാരും അഭിനയിക്കാറില്ല. കാരണം എനിക്ക് തോന്നുന്നു ലിസമ്മയുടെ 95 ശതമാനവും ഞാന്‍ തന്നെയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട് പല കാര്യങ്ങളിലും. ഒരുപാട് സിമിലാരിറ്റീസ് തോന്നിയിട്ടുണ്ട്. എന്റെ ഒരു ശരിക്കുമുള്ള സ്വഭാവം വെച്ച് നോക്കുകയാണെങ്കില്‍. അതുകൊണ്ട് ലില്ലിക്കുട്ടിയോട് സംസാരിക്കുകയാണെങ്കിലും സുബ്രുവിനോട് സംസാരിക്കുകയാണെങ്കിലും ഞങ്ങള്‍ ക്യാമറ മുന്നിലുണ്ടെന്ന് പറഞ്ഞിട്ടല്ല ചെയ്യാറുള്ളത്. വളരെ റിയലായിട്ട് തന്നെയാണ് ഞങ്ങള്‍ അതില്‍ പെര്‍ഫോം ചെയ്യാറുള്ളത്. അല്ലാതെ ഓവര്‍ ആക്ട് ചെയ്ത് കൊളമാക്കാറില്ല. പിന്നെ ഈ ഒരു കോമ്പോ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുള്ളതാണ്. ലിസമ്മ ലില്ലി കോമ്പോയ്ക്ക് ഒരുപാട് നല്ല കമന്റ്‌സ് ഞങ്ങള്‍ക്ക് കിട്ടാറുണ്ട്. അപ്പോള്‍ അത് അനുസരിച്ച് നമുക്ക് നല്ല കമന്റ്‌സ് കിട്ടുമ്പോള്‍ സ്വാഭാവികമായിട്ട് സന്തോഷമല്ലേ. അപ്പോള്‍ ഇത് പെര്‍ഫോം ചെയ്യേണ്ടി വരുമ്പോഴും ഞങ്ങള്‍ക്ക് സന്തോഷമേയുള്ളൂ. പിന്നെ ഇവര്‍ തമ്മിലുള്ള പ്രണയ സീനുകള്‍ ആണെങ്കിലും. സീരിയല്‍ എന്ന് പറഞ്ഞാല്‍ സാധാരണ ഒരു സീരിയലിന്റെ രീതിയിലേക്ക് നമുക്ക് ഈ അരയന്നങ്ങളുടെ വീട് കാണാന്‍ സാധിക്കില്ല. കാരണം എല്ലാവര്‍ക്കും പെര്‍ഫോം ചെയ്യാനുണ്ട്. എല്ലാവരും സന്തോഷമായിട്ട് പെര്‍ഫോം ചെയ്യുന്നു. അതിന്റെ ഒരു റിസള്‍ട്ടും ഔട്ട്പുട്ടും ഞങ്ങള്‍ക്ക് ഇതില്‍ നിന്ന് കിട്ടാറുമുണ്ട്. അത് കിട്ടുന്നത് പ്രേക്ഷകരുടെ സപ്പോര്‍ട്ടാണ്. പുറത്തേയ്ക്ക് ഇറങ്ങുമ്പോള്‍ ആ ഒരു സ്‌നേഹം കാണുമ്പോള്‍ സന്തോഷമാണ്. 

വില്ലന്‍ വേഷങ്ങളില്‍ നിന്നും നായകന്‍ ആയപ്പോള്‍?


ശരത് : ഞാന്‍ ചെയ്തുകൊണ്ടിരുന്നത് മുഴുവന്‍ വില്ലന്‍ വേഷങ്ങളായിരുന്നു. തീവ്രവാദി, വെടിവെച്ച് കൊല്ലുക. ഇതൊക്കെയായിരുന്നു നമ്മുടെ സ്ഥിരം പരിപാടി. അങ്ങനെ ഇവിടെ വന്നപ്പോള്‍ എന്നെ ചാക്കിട്ട് പിടിച്ച് നായകനാക്കി. മുടിയും താടിയുമൊക്കെ ഒരുപാട് ഉണ്ടായിരുന്നു. അതൊക്കെ വെട്ടി നല്ല സുന്ദരകുട്ടനാക്കിയാണ് എന്നെ സുബ്രഹ്മണ്യനാക്കിയത്. ഫസ്റ്റ് ഇവിടെ വന്ന സമയം എല്ലാം ചളമായിരുന്നു. പിന്നെ ഇവിടെ എന്നെ തല്ലി പഴുപ്പിച്ച് നല്ല രീതിയിലാക്കി. അതിന് ഇവിടത്തെ ഡയറക്ടര്‍മാരോടും, മെയിന്‍ ഡയറക്ടറോടും ഗിരീഷ് കോന്നി സാറിനോടും, പിന്നെ നമ്മുടെ യൂണിറ്റിലെ ചങ്ക് പിള്ളേരോടും ടെക്‌നീഷ്യന്‍മാരോടും വളരെയധികം സ്‌നേഹമുണ്ട്. പക്ഷെ ഇപ്പോഴും അവര്‍ എന്നെ നായകനായി കണക്ക് കൂട്ടിയിട്ടില്ല. അതില്‍ ചെറിയൊരു സങ്കടമുണ്ട്. അത് അവര്‍ മാറ്റിക്കോളും. അപ്പോള്‍ ഈ സീരിയലില്‍ ഇപ്പോള്‍ നായകനായി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ നല്ല രസമുണ്ട്. വളരെ സന്തോഷമാണ്. 

സുബ്രുവിനെ കണ്ടെത്തിയത്?  


ലക്ഷ്മി പ്രസാദ് : ഭാക്കിയുള്ള കഥാപാത്രങ്ങളെയെല്ലാം കിട്ടിയിട്ടും ഈ സുബ്രഹ്മണ്യന്‍ ഓക്കെയായിരുന്നില്ല. ഒരുപാട് ആളുകളെ സ്‌ക്രീന്‍ ടെസ്റ്റ് ചെയ്തിട്ടുണ്ട്. അതെല്ലാം നമ്മള്‍ കണ്ടിട്ടുമുണ്ട്. അ്‌പ്പോള്‍ അതെല്ലാം ചെയ്ത് കഴിഞ്ഞിട്ടും ആരും അങ്ങനെ അത്രമാത്രം സന്തോഷമായിരുന്നില്ല. കാരണം ആ സുബ്രഹ്മണ്യന് സംവിധായകനാണെങ്കിലും എഴുത്തുകാരന്‍ രാജേഷേട്ടനാണെങ്കിലും ഗിരീഷേട്ടനാണെങ്കിലും എല്ലാവരുടെയും മനസിനകത്ത് ഒരു കാല്‍ക്കുലേഷന്‍ ഉണ്ടായിരുന്നു. സുബ്രഹ്മണ്യന്‍.. ഒരു ബ്രാഹ്മിണ്‍ ലുക്ക് കിട്ടണം. അവന് അതിന്റെതായ ഒരു സ്‌പെഷ്യാലിറ്റി ഉണ്ടായിരുന്നു. പക്ഷെ എനിക്ക് തോന്നുന്നു ഷൂട്ടിന് ഒരു രണ്ട് ദിവസം മുമ്പാണ് സുബ്രഹ്മണ്യനെ കണ്ടെത്തിയത്. ഞങ്ങളുടെ സീനുകള്‍ എല്ലാം എടുത്ത് തുടങ്ങിയിട്ടും സുബ്രഹ്മണ്യന്‍ ആരാണെന്ന് ആര്‍ക്കും അറിയില്ല. ഒരുപാട് പേര് വരുന്നുണ്ട്. മേയ്ക്കപ്പ് ടെസ്റ്റ് ചെയ്യുന്നുണ്ട്. ഒന്നും ശരിയാകുന്നുമില്ല.  ആരുടെയും മുഖം അത്ര തെളിച്ചമില്ലായിരുന്നു. സുബ്രു ഇല്ലാതെ ലില്ലിക്കുട്ടി ഒരു സീനില്‍ അഭിനയിച്ചിട്ടുമുണ്ട്. പിന്നെ ഇപ്പോള്‍ പോയിക്കൊണ്ടിരിക്കുന്ന ഒരു സീരിയലിലെ ആര്‍ട്ടിസ്റ്റ് വരാം എന്നൊക്കെ പറഞ്ഞിട്ടും നടന്നില്ല. അതാണ് ദൈവത്തിന്റെ കളികള്‍ എന്നൊക്കെ പറയുന്നത്. കാരണം ഒരിക്കലും ഒരാളും പ്രതീക്ഷിക്കാത്ത ട്വിസ്റ്റായിരുന്നു. ഇവന്‍ വന്നപ്പോഴെ ഫുള്‍ മുടി താടി ഒക്കെയായിരുന്നു. ഇത് എങ്ങനെ ഈ ക്യാരക്ടര്‍ ചെയ്യുമെന്ന് കരുതി. പക്ഷെ മുടിയൊക്കെ വെട്ടി മേയ്ക്കപ്പ് ഒക്കെ ചെയ്ത് കഴിഞ്ഞപ്പോള്‍ പക്കയായിരുന്നു. സത്യം പറഞ്ഞാല്‍ അത് വളരെ വലിയൊരു നിമിത്തമായിരുന്നു. അത്ര ആപ്റ്റായിട്ടുള്ള ഒരാളെയാണ് ഈ സീരിയലിന് കിട്ടിയത്. ശരത്തിനെ എനിക്ക് നേരത്തെ അറിയാമായിരുന്നു. ഞങ്ങള്‍ ഒരേ നാട്ടുകാരാണ്. അപ്പോള്‍ കണ്ടിട്ടൊക്കെയുണ്ട്. പക്ഷെ ഇവനെ ഈ ഒരു ക്യാരക്ടറിലേക്ക് ഇങ്ങനെയൊരു പ്ലേസ് ചെയ്ത് വന്നപ്പോള്‍ ശരിക്കും പറഞ്ഞാല്‍ അടിപൊളിയായിരുന്നു. 

 

സെറ്റിലെ അനുഭവങ്ങള്‍ ?

ശരത് : അരയന്നങ്ങളുടെ വീട്ടിലെ സെറ്റിനെക്കുറിച്ച് പറഞ്ഞ് കഴിഞ്ഞാല്‍ ലോകത്ത് ഇതുപോലെ നല്ലൊരു സെറ്റ് വേറെയില്ല.  എവിടെ ചെന്നാലും ചില പരിധികള്‍ ഒക്കെയുണ്ട്. നമുക്ക് എല്ലാവരുടെ അടുത്തും സംസാരിക്കാനും ഇടപെടാനുമൊക്കെ. ഇവിടെ അങ്ങനെ ഒരു പ്രശ്നമില്ല. എല്ലാവരും ഒരുപോലെയാണ്. കിടിലന്‍.. ഡയറക്ടര്‍ വന്ന് നമ്മുടെ കൂടെ ഇരിക്കും. എല്ലാവരും വന്ന് ഒരേപോലെ, ഒരേപോലെ പോകുന്ന ഒരു സെറ്റാണ് അരയന്നങ്ങളുടെ വീട്ടിലെ സെറ്റ്. ബി.ജി. കമ്മ്യൂണിക്കേഷന്‍. കിടിലനാണ്. 

സ്റ്റെഫി : സുബ്രു പറഞ്ഞത് പോലെ, ശരിയാണ് ബി.ജി ഗ്രൂപ്പ് എന്ന് പറയുന്നത് വളരെ യൂണിറ്റി ഉള്ള ഒരു ഗ്രൂപ്പാണ്. അവര്‍ക്ക് ഒരു ചെറുപ്പ വലിപ്പം എന്നൊന്നും ഇല്ല. ഒരു ആര്‍ട്ടിസ്റ്റ, ടെക്നീഷ്യന്‍ അങ്ങനെയുള്ള ഒരു വേര്‍തിരിവും ഇവിടെ ഇല്ല. എല്ലാവരും ഒരുപോലെയാണ്. എല്ലാവര്‍ക്കും നല്ലൊരു യൂണിറ്റിയുണ്ട്. ആ യൂണിറ്റി കൊണ്ടായിരിക്കാം നമ്മുടെ അരയന്നങ്ങളുടെ വീട്ടിലെ ഈ ഹിറ്റ് എന്ന് നിങ്ങള്‍ ചോദിക്കുന്നില്ലെ, എന്താണ് അതിലെ സീക്രട്ട് എന്ന് പറഞ്ഞുകഴിഞ്ഞാല്‍ എനിക്ക് തോന്നുന്നു ആസ് എ ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ഞാന്‍ പറയുന്നത് ഇവരുടെ ഒരു യൂണിറ്റിയാണ്. എല്ലാവരും തമ്മിലുള്ള ഒരു യൂണിറ്റി. ആ യൂണിറ്റി കൊണ്ട് തന്നെ എല്ലാവരും നന്നായി ഹാര്‍ഡ് വര്‍ക്ക് ചെയ്യും. ആ ഹാര്‍ഡ് വര്‍ക്ക് കൊണ്ട് തന്നെയാണ് ഇത് ഹിറ്റായി പോകുന്നത്. അതൊരു വലിയ പോയിന്റാണ്. അപ്പോള്‍ എല്ലാവരും ഒരേ മനസിലാണ് പോയിക്കൊണ്ടിരിക്കുന്നത്. അത് വലിയൊരു ദൈവാനുഗ്രഹമാണ്. ഞാനും ഇതുപോലെ വേറെ സെറ്റുകളിലൊന്നും കണ്ടിട്ടില്ല. എല്ലാവര്‍ക്കും ഒരു സെപ്പറേഷന്‍ ഉണ്ടാകും. ഒരോരുത്തര്‍ക്കും ഓരോന്ന് എന്ന രീതിയില്‍ ആയിരിക്കും. അല്ലെങ്കില്‍ ഒരു പ്രൊഡക്ഷന്‍ അങ്ങനെയായിരിക്കണം. അല്ലെങ്കില്‍ ഒരു പ്രൊഡക്ഷന്‍ ബോയ്, മേയ്ക്കപ്പ് അങ്ങനെയായിരിക്കണം എന്നൊക്കെയുണ്ടാവും . ഇവിടെ അങ്ങനെയൊന്നും ഇല്ല. എല്ലാവരും ഒരുപോലെയാണ്. എല്ലാവരും ഒത്തൊരുമയോടെയാണ് പോയിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ നമ്മുടെ സീരിയല്‍ സക്സസ് ആയിട്ട് പോവുന്നു. അതിനൊരു ദൈവാനുഗ്രഹം നമുക്ക് കിട്ടുന്നുണ്ട്. 

ലക്ഷ്മി പ്രസാദ് : സ്റ്റെഫിയും സുബ്രുവും പറഞ്ഞതുപോലെ തന്നെയാണ് എനിക്കും പറയാനുള്ളത്. കാരണം ഈ സെറ്റില്‍ നമുക്ക് ഒന്നിനും ഒരു ലിമിറ്റേഷന്‍സും ഇല്ല. എല്ലാ തരത്തിലുമുള്ള ഫ്രീഡം ഞങ്ങള്‍ക്ക് തരുന്നുണ്ട്. മുമ്പും ഞാന്‍ ഒരുപാട് സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അവിടെയെല്ലാം നമുക്ക് ഒരു ആര്‍ട്ടിസ്റ്റ് ആണെങ്കിലും  അവര്‍ക്ക് സെപ്പറേറ്റ് റൂം ഉണ്ടാവും. അല്ലെങ്കില്‍ എല്ലാവരും അവരുടെതായ ഒരു സ്പേസ്, തനിച്ച് തനിച്ച് ഇരിക്കാനുള്ള ഒരു സംഭവം. അല്ലെങ്കില്‍ എല്ലാവരും എന്തൊക്കെയോ വ്യത്യാസം ആണെന്ന് കാണിക്കാനുള്ള സംഭവങ്ങളൊക്കെയുണ്ട്. പക്ഷെ ഇവിടെ അങ്ങനെ ഒരു സംഭവമില്ല. പ്രൊഡക്ഷനിലെ ആളുകള്‍ മുതല്‍ മുകളിലെക്കുള്ള ആളുകള്‍ വരെ ഒരുപോലെയാണ്. കാരണം ഒരു സെറ്റിലും എല്ലാവരുടെയും ബെര്‍ത്ത് ഡേ ആഘോഷിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല.  എവിടെയും കണ്ടിട്ടില്ല. ഒരു പ്രൊഡക്ഷന്‍ ബോയിയുടെ ആണെങ്കിലും ആരുടെയാണെങ്കിലും ബെര്‍ത്ത്ഡേ ഞങ്ങള്‍ എല്ലാവരും ഒരുമിച്ച് ആഘോഷിക്കും. അന്ന് വൈകിട്ട് ഞങ്ങള്‍ കേക്ക് കട്ട് ചെയ്യും. നല്ല കിടിലന്‍ പണിയും കൊടുക്കും. അത് വേറെ ഒരു സെറ്റിലും കാണാറില്ല. പക്ഷെ ഈ സന്തോഷം മാത്രമല്ല ഈ കൂട്ടത്തില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും വിഷമങ്ങള്‍ ഉണ്ടെങ്കില്‍ പോലും അത് ഡയറക്ടര്‍ സാറാണെങ്കിലും പ്രൊഡ്യൂസര്‍ ആണെങ്കിലും അതിനെല്ലാം ഒരു പരിഹാരം കണ്ടെത്തും. അത് വളരെ നല്ല കാര്യങ്ങളാണ്. പിന്നെ ചങ്ക് ഫ്രണ്ട്സാണ് ഇവിടെയെല്ലാം. യൂണിറ്റിലെ എല്ലാവരും ചങ്ക്സാണ് ഞങ്ങള്‍ക്ക്. അവിടെയൊന്നും ഞങ്ങള്‍ ആര്‍ട്ടിസ്റ്റ് ആണെന്നോ ഞങ്ങള്‍ വലിയ സംഭവമാണെന്നോ ഒന്നുമില്ല. എല്ലാവരും ഈക്ക്വല്‍. ആ ഒരു ഈക്ക്വാളിറ്റി ഞങ്ങള്‍ക്ക് ഇവിടെ നിന്ന് കിട്ടുന്നുണ്ട്. ഫുള്‍ ഫ്രീഡം ഉണ്ട്. അതുകൊണ്ട് തന്നെ ഈ ഒരു സെറ്റ് ബി.ജി എന്ന് പറയുന്നത് ശരിക്കും ഒരു സീരിയല്‍ ഫീല്‍ഡില്‍ തന്നെ ഒരു പൊന്‍തൂവല്‍ തന്നെയാണെന്ന് ഞങ്ങള്‍ക്ക് പറയാന്‍ പറ്റും. 

ആട് മറിയയെ കുറിച്ച്?

സ്റ്റെഫി : ഈ സീരിയലിലെ അടുത്തൊരു മേജര്‍ അല്ലെങ്കില്‍ അത്ര ഹാര്‍ട്ട് ആയിട്ട് തോന്നുന്ന ഒരു ക്യാരക്ടറാണ് എന്റെ അമ്മച്ചിയുടെ ക്യാരക്ടര്‍. അമ്മച്ചി എന്ന് പറയുന്നത്, ആട് മറിയ എന്ന് പറയുമ്പോള്‍ ഒരു പവര്‍ഫുള്‍ ലേഡി . എന്ത് കണ്ടാലും പ്രതികരിക്കുന്ന ഒരു പവര്‍ഫുള്‍ ലേഡിയാണ് ആട് മറിയ. അപ്പോള്‍ ആട് മറിയ ഒന്ന് ഇരുത്തി നോക്കി കഴിഞ്ഞാല്‍ അവിടെ എന്തും നടക്കും എന്നുള്ളതാണ്  ഈ കഥയിലൂടെ പറയുന്നത്. അപ്പോള്‍ വളരെ സ്ട്രോങ്ങായിട്ടുള്ള ഒരു ക്യാരക്ടറാണ് എന്റെ അമ്മച്ചിയുടേത്. ആ അമ്മച്ചിയുടെ ഒറ്റ പുത്രിയാണ്. എനിക്ക് രണ്ട് ആങ്ങളമാരുണ്ട്. സേവിച്ചന്‍, തോമാച്ചായന്‍. പക്ഷെ അമ്മച്ചിക്ക് ഏറ്റവും ഇഷ്ടം എന്നെയാണ്. അപ്പോള്‍ അമ്മച്ചിയുടെയും അപ്പച്ഛന്റെയും അതേ സ്വഭാവം വന്നിട്ടുള്ള ഒരു കുട്ടിയാണ് ലില്ലി. അങ്ങനെയാണ് ആ ക്യാരക്ടര്‍ പോവുന്നത്. അപ്പോള്‍ വളരെയധികം ഇംപോര്‍ട്ടന്റ് ഉള്ള ഒരു ക്യാരക്ടറാണ് അമ്മച്ചിയുടെത്. അപ്പോള്‍ അമ്മച്ചി ഒരു ഹാര്‍ട്ടാണ് ഇതിലെ. പുള്ളിക്കാരിയുടെ ഒരു ഇംപോര്‍ട്ടന്‍സ് വെരി ഗുഡ് ആണ്. 

സുബ്രുവിന്റെ ഫാമിലി? 

ശരത് : എന്റെ ഫാമിലി എന്ന് പറയുന്നത് ഞങ്ങള്‍ ഇപ്പോള്‍ മനയൊക്കെ വിട്ട് ഒരു വാടക വീടൊക്കെ എടുത്ത്. ഇപ്പോള്‍ സ്വന്തമായി ഒരു വീടൊക്കെ വാങ്ങി. പുതിയ വീട് വാങ്ങിയപ്പോള്‍ തുടങ്ങിയതാണ് ഇതെല്ലാം. അതിപ്പോള്‍ തമ്മിലടിയായി. ഇപ്പോള്‍ അവന്‍ വേറെയൊരു പരിപാടിയൊക്കെ തുടങ്ങിയിരിക്കുകയാണ് മണി ചെയിന്‍. ഇത് എന്താവോ എന്തോ. നമ്മള്‍ എന്തെങ്കിലും ചെയ്ത് കഴിഞ്ഞാല്‍ അതിന് അപ്പുറത്ത് ഉടനെ അല്ലുവിനും സ്വാമിനാഥനും, സ്വാമിനാഥന് അത്രയില്ല അല്ലുവിന് കുശുമ്പിന്റെയും കുഞ്ഞായിമയുടെയും അങ്ങേ അറ്റമാണ് അല്ലുവും അല്ലുവിന്റെ അമ്മ അമ്മാളുവും. ഇതിനെ രണ്ടിനെയും ഞങ്ങളുടെ വീട്ടില്‍ നിന്ന് പുറത്താക്കാതെ ഞങ്ങള്‍ രക്ഷപ്പെടില്ല. അത് ഞങ്ങള്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. പക്ഷെ അവന്‍ അടുത്ത മണി ചെയിനുമായിവന്ന് അടുത്ത് നമ്മള്‍ കുടുക്കില്‍ പെടാന്‍ പോവുകയാണ്. ആണെന്ന് തോന്നുന്നു എനിക്ക് അറിയില്ല. വരുമ്പോള്‍ ചിലപ്പോള്‍ ഞങ്ങള്‍ തൂങ്ങുമെന്നാണ് തോന്നുന്നത്. കേസും കോടതിയുമൊക്കെയായിട്ട്. 

പ്രേക്ഷകരുടെ പ്രതികരണം? 

ശരത് : ഞാന്‍ അറിയാതെ ഒന്ന് ലില്ലിയുമായി വഴക്കിട്ടു. ആ യൂട്യൂബില്‍ വന്ന കമന്റ്സ് ഉണ്ടല്ലോ പെറ്റ തള്ള സഹിക്കില്ല. ഇറങ്ങി വന്ന പെണ്ണിനെ കെട്ടിയിട്ട് വീട്ടില്‍ കൊണ്ടുചെന്ന് ഇട്ടിട്ട് വയനാട് പോയവന്‍ എന്നൊക്കെ പറഞ്ഞ് എന്റെ ദൈവമേ.. കൊന്ന് കൊലവിളിച്ച്. യൂട്യൂബില്‍ അതെല്ലാം കാണാറുണ്ട്. എല്ലാം നല്ലതാണ്. മോശം പറഞ്ഞാലും നല്ലതാണ് അല്ലെങ്കിലും നല്ലതാണ്. 

സ്റ്റെഫി :  ഈ യൂട്യൂബില്‍ വരുന്ന കമന്റ്സിനെ കുറിച്ച പറയുകയാണെങ്കില്‍ ഈ സീരിയലിന്റെ ഹിറ്റാണ് അതില്‍ നിന്ന് മനസിലാവുന്നത്. എത്രത്തോളം സക്സസാണ് ഈ സീരിയല്‍ എന്നുള്ളതാണ് ആ കമന്റ്സിലൂടെ ഞങ്ങള്‍ മനസിലാക്കുന്നത്. കാരണം ഓരോ കമന്റ്സും ജനങ്ങളുടെ മനസിലേയ്ക്ക് എത്രത്തോളം കയറിയട്ടുണ്ടെന്ന് ഉള്ളതാണ് അതിന്റെ അര്‍ത്ഥം. അപ്പോള്‍ ഞങ്ങള്‍ ഓരോ കഥാപാത്രങ്ങളും ഞങ്ങളെ സംബന്ധിച്ച് ഞങ്ങള്‍ ഹിറ്റായിക്കൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ ഭാഗം ക്ലിയറായി കൊണ്ടിരിക്കുകയാണ്. അപ്പോള്‍ അതാണ് ഈ കമന്റ്സിനെ കുറിച്ച് ഞങ്ങള്‍ക്ക് പറയാനുള്ളത്. അപ്പോള്‍ ഒരു നെഗറ്റീവ് കമന്റ്സ് ആണെങ്കിലും പോസിറ്റീവ് കമന്റ്സ് ആണെങ്കിലും ഇനിയും ഇനിയും എല്ലാവരും ഓരോരുത്തരെ പറ്റിയും പറയണം എന്നേ ഞങ്ങള്‍ പറയുന്നുള്ളൂ. എന്താണെങ്കിലും.. മോശം ആണെങ്കില്‍ ഇപ്പോള്‍ സുബ്രു പറഞ്ഞത് പോലെ ഞാനും സുബ്രുവും പിണങ്ങി, അപ്പോള്‍ ഞങ്ങള്‍ തമ്മില്‍ പിണങ്ങിയിട്ടുണ്ടെങ്കില്‍ ഞങ്ങളെ കുറ്റപ്പെടുത്തണം. എങ്കില്‍ മാത്രമേ ഞങ്ങളെ എത്രത്തോളം നിങ്ങള്‍ ഏറ്റെടുക്കുന്നുണ്ട് എന്നത് ഞങ്ങള്‍ക്ക് മനസിലാവുകയുള്ളൂ. അതിന് നന്ദി.. 

ലക്ഷ്മി പ്രസാദ് :  ഈ സീരിയല്‍ തുടങ്ങിയത് മുതല്‍ ഇന്ന് വരെ എനിക്ക് തോന്നുന്നു ലിസമ്മയ്ക്ക് പോസിറ്റീവ് കമന്റ്സ് അല്ലാതെ നെഗറ്റീവ് വന്നിട്ടുണ്ടെന്ന് താന്നുന്നില്ല. എല്ലാ എപ്പിസോഡും കാണാറുണ്ട് പക്ഷെ എല്ലാ എപ്പിസോഡിലെയും കമന്റ്സ് എപ്പോഴും വായിക്കാന്‍ പറ്റാറില്ല. എന്നാല്‍ പോലും എനിക്ക് തോന്നുന്നു കിട്ടുന്നതെല്ലാം പോസിറ്റീവ് കമന്റ്സ് ആണെന്ന്. അത് പക്ഷെ എന്റെ ഒരു ഗുണം കൊണ്ടോ ഒന്നും അല്ലാ. ഞങ്ങളുടെ ആരുടെയും ഒന്നുമല്ല. അത് എഴുത്ത്കാരന്‍ അദ്ദേഹത്തിന്റെ ഒരു കഴിവാണ്. അദ്ദേഹത്തിന് അറിയാം ആ ക്യാരക്ടര്‍ എങ്ങനെ പോവുമെന്ന്. നെഗറ്റീവും പോസിറ്റീവും അതനുസരിച്ച് ആണല്ലോ. ഇപ്പോള്‍ ലിസമ്മയ്ക്ക് പോസിറ്റീവ് ആയതുകൊണ്ട് തന്നെ, കാരണം ലില്ലിക്കുട്ടിയെ അത്രമാത്രം സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഒരുപക്ഷേ ഇവള്‍ക്ക് വേറെ ആരുടെയും കൈയ്യില്‍ നിന്ന് അത്രയും ഒരു സപ്പോര്‍ട്ട് ഇല്ല. അപ്പോള്‍ ലിസമ്മ എന്ന ക്യാരക്ടര്‍ മാത്രമാണ് അവളെ ഇത്രയും സ്നേഹിക്കുകയും ചങ്കായിട്ട് കൊണ്ടുനടക്കുകയും ചെയ്യുന്നത്. അപ്പോള്‍ ആ ഒരു സ്നേഹം പ്രേക്ഷകര്‍ എനിക്കും തരുന്നുണ്ട്. അപ്പോള്‍ മാക്സിമം കമന്റ്സ് വായിക്കാറുണ്ട്. അതനുസരിച്ച് മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കാറുമുണ്ട്. ഒരുപാട് മാറ്റം എന്നല്ല, എന്നാല്‍ പോലും ഞാന്‍ പറഞ്ഞില്ലെ ഞങ്ങള്‍ ആരും ക്യാമറ ആക്ഷന്‍ പറയുമ്പോള്‍ അഭിനയിക്കാറില്ല. ഞങ്ങള്‍ ശരിക്കും ബിഹേവ് ചെയ്യുകയാണ്. അതുപോലെ ചങ്കായിട്ട് നില്‍ക്കുന്ന ആള്‍ക്കാരാണ്. അപ്പോള്‍ ആ ഒരു സ്നേഹം ശരിക്കും ആത്മാര്‍ത്ഥമായത് കൊണ്ടാണ് ഞങ്ങള്‍ക്ക് ഈ ക്യരക്ടേഴ്സിനും ആ ഒരു ഇത് കൊടുക്കാന്‍ സാധിക്കുന്നത്. അല്ലെങ്കില്‍ സ്റ്റെഫി ഇപ്പോള്‍ എന്നോട് പേഴ്സണലി എന്നോട് അത്ര വലിയ അടുപ്പമില്ല, അല്ലെങ്കില്‍ സുബ്രുവിന് എന്നോട് അടുപ്പമില്ല. മനസിനകത്ത് അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ ഞങ്ങള്‍ക്ക് അങ്ങനെ ഓപ്പണായിട്ട് ചെയ്യാനും കഴിയില്ല. ആദ്യമെല്ലാം ഞങ്ങള്‍ ചെയ്തപ്പോള്‍ നമുക്കൊരു പ്രശ്നമുണ്ടായിരുന്നു. കാരണം കുറച്ച് മാറി നില്‍ക്കുന്ന ക്യാരക്ടര്‍ ആയിരുന്നു സ്റ്റെഫിയുടേത്. സ്റ്റെഫി അടുക്കാന്‍ കുറച്ച് പ്രശ്നമുണ്ടായിരുന്നു. പക്ഷെ അടുത്ത് കഴിഞ്ഞപ്പോള്‍ പറഞ്ഞു ചേച്ചി എനിക്ക് ഓക്കെ ആണെട്ടോ, നമ്മള്‍ സെറ്റാണെട്ടോയെന്ന്. കാരണം ഇങ്ങനെയാണ് ഞങ്ങളുടെ സംസാരം. 

സ്റ്റെഫി :  ഞാന്‍ അത്ര പെട്ടെന്ന് അടുക്കാത്ത ഒരാളായത് കൊണ്ടാണ്..

ലക്ഷ്മി പ്രസാദ് : സ്റ്റെഫി അങ്ങനെ അടുക്കുന്ന ഒരാളല്ല. ഞാന്‍ കേട്ടതും അങ്ങനെയാണ്. കുറച്ച് റിസേര്‍വഡ് ആണ്. പക്ഷെ എന്റെ ഒരു പൊട്ടത്തരവും കാര്യങ്ങളും കൊണ്ട് എനിക്ക് തോന്നുന്നത് ഏതൊരാളെയും.. അപ്പോള്‍ സെറ്റായി. അത്രേ ഉള്ളൂ.

ഷൂട്ടിംങ് കഴിഞ്ഞുള്ള സൗഹൃദം?

സ്റ്റെഫി : സെറ്റില്‍ ഷൂട്ട് ഇല്ലാത്ത സമയങ്ങളിലുള്ള ഞങ്ങളുടെ കമ്മ്യൂണിക്കേഷന്‍ എന്ന് പറയുന്നത് ഞാന്‍ പറഞ്ഞല്ലോ എനിക്ക് വളരെ റിസേര്‍വഡ് ആയിട്ടുള്ള ഒരു ക്യാരക്ടറാണ്. എല്ലാ സെറ്റിലും പോയിട്ട് എല്ലാവരുമായിട്ട് ഞാന്‍ കമ്മ്യൂണിക്കേറ്റ് ചെയ്യുകയോ അല്ലങ്കില്‍ കൂടുതല്‍ കമ്പനിയാവുന്ന ഒരാളല്ല. അത് ജാഡ കൊണ്ട് ഒന്നും പറയുന്നത് അല്ല. ഞാന്‍ അങ്ങനെയാണ്. പക്ഷെ എന്നെ സംബന്ധിച്ച് ഞാന്‍ ഇവിടെ എല്ലാവരുമായിട്ട് കമ്പനിയാണ്. എന്റെ ബെസ്റ്റ് ഫ്രണ്ട്സാണ് ഇവര്‍ രണ്ടുപേരും. ഇവര്‍ കഴിഞ്ഞിട്ടേയുള്ളൂ എനിക്ക് വേറെ. അപ്പോള്‍ ഞങ്ങള്‍ക്ക് ഒരു ഗ്രൂപ്പൊക്കെയുണ്ട്. ഞങ്ങള്‍ക്ക് മൂന്ന് പേര്‍ക്കും കൂടെയുള്ള ഗ്രൂപ്പ് ഒക്കെയുണ്ട്. അതല്ലാതെയും ഒരു ഗ്രൂപ്പ് ഉണ്ട്. ഞങ്ങള്‍ അങ്ങനെയാണ് കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത്. 

ലക്ഷ്മി പ്രസാദ് : ഞങ്ങള്‍ ഷൂട്ട് കഴിഞ്ഞ് പോയിക്കഴിഞ്ഞാല്‍ ഏകദേശം രണ്ടാഴ്ച്ചത്തെ ഗ്യാപ്പൊക്കെ ചിലപ്പോള്‍ വരാം. അപ്പോള്‍ മാസത്തില്‍ ഞങ്ങള്‍ രണ്ട് പ്രാവശ്യം ഒക്കെയാവും കാണുന്നത്. ഭാക്കിയുള്ള സമയത്തൊക്കെ ബിസിയായിരിക്കും. പലര്‍ക്കും വേറെ പ്രോജക്ട്സ് ഉണ്ട്. അല്ലെങ്കില്‍ പ്രോഗ്രാംസ് ഉണ്ടാവാം. ഡാന്‍സ് പ്രോഗ്രാമോ അങ്ങനെയൊക്കെ അവള്‍ക്ക് തിരക്ക് ഉണ്ടാവും. അവള്‍ സ്റ്റാര്‍ മാജിക്ക് ഒക്കെ ചെയ്യുന്നുണ്ട്. അപ്പോള്‍ അവള്‍ അത്യാവശ്യം ബിസിയാണ്. സുബ്രുവും നാട്ടില്‍ പോയിക്കഴിഞ്ഞാല്‍ പിന്നെ ഒരു വിവരവും ഇല്ല. പക്ഷെ ഞങ്ങള്‍ അത് മസ്റ്റായിട്ട് പറഞ്ഞിട്ടുണ്ട്. ഗ്രൂപ്പില്‍ എന്താണെങ്കിലും രാവിലെ ഗുഡ് മോണിങ്ങും സംഭവങ്ങളും, പിന്നെ വീട്ടിലെ വിശേഷങ്ങള്‍ പറയണം. എന്തെങ്കിലും പ്രയാസങ്ങള്‍ വന്നാല്‍ പറയണം. അതുകൊണ്ട് തന്നെ ഞങ്ങള്‍ മൂന്ന് പേരായിട്ടുള്ള ഒരു ഗ്രൂപ്പുണ്ട്. ഒരു കട്ട ഗ്രൂപ്പാണ്. അതിനകത്ത് ഞങ്ങള്‍ ഡിസ്‌ക്കസ് ചെയ്യാത്ത് കാര്യങ്ങള്‍ ഒന്നും ഇല്ല. എല്ലാ കാര്യങ്ങളും ഡിസ്‌ക്കസ് ചെയ്യും. അതുകൊണ്ട് ഞങ്ങള്‍ക്ക് ഒരു ഗ്യാപ്പൊന്നും ഫീല്‍ ചെയ്യില്ല. പിന്നെ ഇതുവരെ ഒരുമിച്ച് പുറത്ത് പോവല്‍ ഒന്നും നടന്നിട്ടില്ല പ്ലാന്‍ ചെയ്യുന്നുണ്ട് പക്ഷെ നടക്കുന്നില്ല. പക്ഷെ എനിക്ക് തോന്നുന്നു കോസ്റ്റിയൂംസിന്റെ കാര്യങ്ങളെല്ലാം ഞങ്ങള്‍ ഒരുമിച്ച് ഡിസ്‌ക്കസ് ചെയ്യും. അവള്‍ പുതിയ ഡ്രസ് ഒക്കെ എടുത്താല്‍ കാണിക്കും. ഞാനും അതുപോലെ തന്നെയാണ്. എല്ലാ കാര്യങ്ങളും അങ്ങനെ തന്നെയാണ് ഷെയര്‍ ചെയ്യാറുണ്ട്. 

സ്റ്റെഫി : പിന്നെ കുറച്ച് കൂടെ എനിക്ക് തോന്നുന്നു സുബ്രുവാണ് കുറച്ച് റിസേര്‍വഡ് എന്ന്. അവന്‍ പിന്നെയും ആക്ടീവാണ്. എപ്പോഴെങ്കിലും വരും. പിന്നെ ഒരു ബോയ് ആയത് കൊണ്ട് ഞങ്ങള്‍ അങ്ങോട് വിട്ടേക്കുവാണ്. 

ലക്ഷ്മി പ്രസാദ് : അതെ അവന് നാട്ടില്‍ ചെന്നാല്‍ അവന്റേതായ ഫ്രണ്ട്സും കാര്യങ്ങളുമൊക്കെയുണ്ട്. നമുക്ക് അറിയാം. 

സ്റ്റെഫി : പക്ഷെ എന്നാലും അവന്‍ ഞങ്ങളോട് കൂട്ടുകൂടാറുണ്ട്. 

ലക്ഷ്മി പ്രസാദ് : ഫാമിലി ആയിട്ടും ഞങ്ങള്‍ കൂട്ടാണ്. ജോസ്മോനാണെങ്കിലും എന്റെ ഹസ്ന്റ് പ്രസാദേട്ടന്‍ ആണെങ്കിലും കൂട്ടാണ്. തിരുവനന്തപുരത്ത് പ്രോഗ്രാം വന്നപ്പോള്‍ ഞങ്ങള്‍ ഒരുമിച്ച് കൂടുകയൊക്കെ ചെയ്തു. എനിക്ക് തോന്നുന്നു ആ ഒരു ദിവസം ഫുള്‍ നമ്മള്‍ ഒരുമിച്ചായിരുന്നു സ്പെന്‍ഡ് ചെയ്തിരുന്നത്. ഞാനും എന്റെ കുട്ടികളും. അതൊക്കെ വലിയ രസമായിരുന്നു. പാട്ടും ഡാന്‍സും പിന്നെ കുറെ മണ്ടത്തരങ്ങളും ഒക്കെയായിട്ട്. അപ്പോള്‍ ഫാമിലിയിലുള്ള ആളുകളും അത്രയും ക്ലോസാണ്. പ്രസാദേട്ടനാണെങ്കിലും ജോസ്മോന്‍ ആണെങ്കിലും സുബ്രുവാണെങ്കിലും കൂട്ടാണ്. 

ശരത് : ഫാമിലി ഇല്ലാത്തത് എനിക്ക് മാത്രമേ ഉള്ളൂ..
സിങ്കിളാണാ.

ലക്ഷ്മി പ്രസാദ് : അതേ ഇവന്‍ കല്ല്യാണം കഴിച്ചിട്ടില്ല അതുകൊണ്ട് ഫാമിലി ഇല്ല. എന്തായാലും അരയന്നങ്ങളുടെ വീട് കഴിയുന്നതിന് മുമ്പ് ഇവനെ കെട്ടിക്കുമെന്നുള്ള കാര്യം ഉറപ്പാണ്. 

സ്റ്റെഫി ; എന്റെ ഹസ്ബന്റ് ആണെങ്കിലും ചേച്ചിയുടെ ഹസ്ബന്റ് ആണെങ്കിലും ക്ലോസാണ്. ഇവനെയാണെങ്കിലും രണ്ട് ഫാമിലിക്കാര്‍ക്കും വലിയ ഇഷ്ടമാണ്. ഞങ്ങളുടെ ഫ്രണ്ട്ഷിപ്പ് പോലെ തന്നെ ഞങ്ങളുെട വീട്ടുകാര്‍ക്കും ഞങ്ങളെ എല്ലാവരെയും ഇഷ്ടമാണ്. നിങ്ങള്‍ക്കും ഇഷ്ടമാണ്..

(തയ്യാറാക്കിയത് : പി.എസ്.സുവര്‍ണ്ണ)
 

arayannangalude veed shooting location

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES