മലയാള സിനിമ തന്നെ വേണ്ട പോലെ ഉപയോഗിച്ചിട്ടില്ലായെന്ന് യുവനടി സ്വാസിക. ബിഗ് സ്‌ക്രീനിലൂടെയെത്തി മിനി സ്‌ക്രീനില്‍ തിളങ്ങിയ നടിയാണ് സ്വാസിക. നാദിര്‍ഷ സംവിധാനം ചെയ്ത 'കട്ടപ്പനയിലെ ഋത്വിക് റോഷന്‍' എന്ന ചിത്രത്തിലൂടെയാണ് സ്വാസിക ശ്രദ്ധേയയായത്. തുടര്‍ന്ന് സീരിയലില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യാനും സ്വാസികയ്ക്ക് സാധിച്ചു.
ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് സ്വാസിക മലയാള സിനിമ തന്നെ വേണ്ട പോലെ ഉപയോഗിച്ചിട്ടില്ലായെന്ന് പറഞ്ഞത്. തനിക്കെതിരെയുള്ള ട്രോളുകളെ കുറിച്ചും സ്വാസിക തുറന്നു പറഞ്ഞു. ട്രോളുകള്‍ വളരെ ഇഷ്ടമാണെന്നും താനത് ആസ്വദിക്കുന്നുണ്ടെന്നുമാണ് സ്വാസിക പറഞ്ഞത്. ട്രോളുകള്‍ കാരണം ഇതുവരെ ബുദ്ധിമുട്ട് ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നും സ്വാസിക പറഞ്ഞു. മലയാള സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചാല്‍ തീര്‍ച്ചയായും ചെയ്യുമെന്നും സ്വാസിക കൂട്ടിച്ചേര്‍ത്തു.