മോഹന്‍ലാല്‍ നായകനായെത്തിയ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ബോക്സ് ഓഫീസില്‍ വമ്പന്‍ വിജയമാണ് നേടിയത്. ചരിത്രം ആവര്‍ത്തിക്കാന്‍ ചിത്രം വീണ്ടുമെത്തുന്നു. പുതുവര്‍ഷത്തില്‍ അരുണ്‍ ഗോപിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ഇരുപത്തിയെന്നാം നൂറ്റാണ്ട്. ആദിക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രമാണിത്.
എന്നാല്‍ ചിത്രത്തില്‍ പ്രണവിനൊപ്പം ഗോകുല്‍ സുരേഷും എത്തുന്നുവെന്നത് പുതിയ വാര്‍ത്തയാണ്. 'ഇരുപതാം നൂറ്റാണ്ടിലെ മോഹന്‍ലാല്‍ സുരേഷ് ഗോപി കൂട്ടുകെട്ട് വെള്ളിത്തിരയില്‍ ഉണ്ടാക്കിയ ആ മാജിക് ആര്‍ക്കും മറക്കാനാകില്ല. ചരിത്രം അവര്‍ത്തിക്കാനുള്ളതാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ അതിഥി വേഷത്തില്‍ ഗോകുലും എത്തുന്നുണ്ട്' അരുണ്‍ ഗോപി ഫെയ്സ്ബുക്കില്‍ കുറിച്ചു. ഒപ്പം ഇരുവരുമുള്ള ചിത്രത്തിന്റെ പോസ്റ്ററും അരുണ്‍ ഗോപി പങ്കുവെച്ചു.
വന്‍വിജയമാണ് നേടിയ ഇരുപതാം നൂറ്റാണ്ടില്‍ മോഹന്‍ലാലിന് വില്ലനായി വേഷമിട്ടത് സുരേഷ്ഗോപിയായിരുന്നു. ആ കൂട്ടുകെട്ട് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്കും മക്കളാല്‍ ചേക്കേറിയിരിക്കുകയാണ്.