സിനിമാമേഖലയിലെ മുന്നോട്ടുപോക്ക് പ്രതിഭയും ദൈവാനുഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു; അഭിനയം തുടരാന്‍ പറ്റുമെങ്കില്‍ അവന്‍ തുടരട്ടെ ഇല്ലെങ്കില്‍ അവന്‍ മറ്റൊരു ജോലി കണ്ടെത്തും; പ്രണവിനെക്കുറിച്ച് മനസ്സുതുറന്ന് ലാലേട്ടന്‍

Malayalilife
സിനിമാമേഖലയിലെ മുന്നോട്ടുപോക്ക് പ്രതിഭയും ദൈവാനുഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു; അഭിനയം തുടരാന്‍ പറ്റുമെങ്കില്‍ അവന്‍ തുടരട്ടെ ഇല്ലെങ്കില്‍ അവന്‍ മറ്റൊരു ജോലി കണ്ടെത്തും; പ്രണവിനെക്കുറിച്ച് മനസ്സുതുറന്ന് ലാലേട്ടന്‍

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് സിനിമയിലേക്ക് കടന്നുവന്നപ്പോള്‍ എല്ലാവരും ഒരു കുഞ്ഞേട്ടനെയാണ് പ്രതീക്ഷിച്ചത്. എന്നാല്‍ തന്റെ രണ്ടാമത്സ ചിത്രത്തില്‍ വേണ്ടത്ര നന്നായി ശോഭിക്കാന്‍ കഴിയാതെ എങ്ങുനിന്നും വിമര്‍ശനമാണ് പ്രണവിന് നേരിടേണ്ടിവന്നത്. അഭിനയം കൊള്ളില്ലെന്ന് പരസും പരസ്യമായും രഹസ്യമായും പറഞ്ഞിരുന്നു. സിന്ധു എന്നു പേരുള്ള ഒരു ടീച്ചര്‍ മോഹന്‍ലാല്‍ മകന് മറ്റ് വല്ല പണിയും കണ്ടെത്തികൊടുക്കണം എന്ന് പറഞ്ഞ് വലിയ രീതിയില്‍ വിമര്‍ശിച്ച് പോസ്റ്റും ഇട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ വിമര്‍ശനങ്ങള്‍ക്ക് പ്രതികരണവുമായി സാക്ഷാല്‍ മോഹന്‍ലാല്‍ തന്നെ രംഗത്ത് എത്തിയിരിക്കയാണ്.

മലയാള സിനിമയിലെ കംപ്ലീറ്റ് ആക്ടര്‍ എന്ന് വിശേഷണമുള്ള ഒരേ ഒരു നടന്‍ മാത്രമെ ഇന്ന് ജീവിച്ചിരിക്കുന്നുള്ളു. അത് മലയാളത്തിന്റെ സ്വന്തം പത്മഭൂഷണ്‍ മോഹന്‍ലാല്‍ ആണ്. അദ്ദേഹത്തിന്റെ മകന്‍ അഭിനയത്തിലേക്ക് രണ്ടാമത് കടന്നുവന്നപ്പോള്‍ മലയാളികളും മറ്റൊരു മോഹന്‍ ലാലിനെയാണ് പ്രതീക്ഷിച്ചത്. എന്നാല്‍ നായകനായി അഭിനയിച്ച രണ്ടു ചിത്രത്തിലും പഴയ പ്രണവിന്റെ നിഴല്‍ മാത്രമായിരുന്നു എന്നാണ് ആരാധകരുടെ വാദം. ആക്ഷനില്‍ 100 മാര്‍ക്ക് കൊടുക്കാമെങ്കിലും ഭാവാഭിനയത്തില്‍ പ്രണവ് അത്രയ്ക്ക് പോരാ എന്നാണ് പൊതുവെയുള്ള അഭിപ്രായം. എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ക്കുള്ള പരോക്ഷ മറുപടിയുമായിട്ടാണ് മോഹന്‍ലാല്‍ രംഗത്തെത്തിയത്.

പ്രണവിന്റെ അഭിനയത്തെക്കുറിച്ച് മോഹന്‍ലാലിന്റെ അഭിപ്രായമെന്താണ്? അഭിനയമേഖലയില്‍ തന്റെ ഏതെങ്കിലും തരത്തിലുള്ള തുടര്‍ച്ചയായി മോഹന്‍ലാല്‍ മകന്റെ സ്‌ക്രീന്‍ സാന്നിധ്യത്തെ കാണുന്നുണ്ടോ എന്ന ചോദ്യത്ിനാണ് ലാല്‍ പൊളിച്ചടുക്കിയ മറുപടി നല്‍കിയത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യത്തിലുള്ള തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്.

അഭിനയത്തില്‍ എന്റെ തുടര്‍ച്ചയായല്ല പ്രണവിനെ ഞാന്‍ കാണുന്നത്. സിനിമാ മേഖലയിലെ അവന്റെ മുന്നോട്ടുപോക്ക് അവന്റെ പ്രതിഭയും ദൈവാനുഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. അഭിനയം തുടരാന്‍ അവന് പറ്റുമെങ്കില്‍ അവന്‍ തുടരട്ടെ. അവനത് കഴിയുന്നില്ലെങ്കില്‍ അവന്‍ മറ്റൊരു ജോലി കണ്ടെത്തുമെന്നാണ് താരം വ്യക്തമാക്കിയിരിക്കുന്നത്. മോഹന്‍ലാല്‍ സിന്ധു ടീച്ചര്‍ക്ക് മറുപടിയായിട്ടാണ് ഈ ഉത്തരം നല്‍കിയതെന്ന് അരുണ്‍ ഗോപി സംവിധാനം ചെയ്ത 'ഇരുപത്തിയൊന്നാം നൂറ്റാണ്ടാ'ണ് പ്രണവ് മോഹന്‍ലാലിന്റെ ഇപ്പോള്‍ തീയേറ്ററുകളിലുള്ള ചിത്രം. ചിത്രത്തിലെ പ്രണവിന്റെ പ്രകടനത്തെക്കുറിച്ച് സമ്മിശ്ര അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ആദ്യചിത്രമായ 'ആദി'യുടെ റിലീസിങ് സമയത്തേതുപോലെ പുതിയ സിനിമയുടെ റിലീസിങ് സമയത്തും പ്രണവ് യാത്രയിലായിരുന്നു. ആദിയുടെ റിലീസിങ് സമയത്ത് പ്രണവ് ഹിമാലയന്‍ ട്രിപ്പിലായിരുന്നെങ്കില്‍ ഇത്തവണ ഹംപിയിലേക്കായിരുന്നു യാത്ര.

രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്തിരിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ യഥാര്‍ഥ ജീവിതത്തിലെ വിളിപ്പേരായ 'അപ്പു' എന്നുതന്നെയാണ് പ്രണവ് മോഹന്‍ലാല്‍ അവതരിപ്പിച്ച നായക കഥാപാത്രത്തിന്റെ പേര്. സയ ഡേവിഡ് എന്ന പുതുമുഖമാണ് നായിക. മനോജ് കെ ജയന്‍, കലാഭവന്‍ ഷാജോണ്‍, അഭിരവ് ജയന്‍, ധര്‍മജന്‍, ബിജുക്കുട്ടന്‍, സിദ്ദിഖ്, ഇന്നസെന്റ്, ടിനി ടോം തുടങ്ങി വന്‍ താരനിര അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. അഭിനന്ദന്‍ രാമാനുജമാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത.

Read more topics: # Mohanlal,# Pranav,# career
Mohanlal about Pranav film career

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES