ഇന്ത്യന്‍ ക്രിക്കറ്റിനു കപില്‍ദേവിനു ശേഷം ലഭിച്ച ഓള്‍റൗണ്ടറെന്നായിരുന്നു ഇര്‍ഫാന്‍ പത്താനെ ലോകം വിശേഷിപ്പിച്ചിരുന്നത്. വെറും വിശേഷണം ആയിരുന്നില്ല അത് തന്റെ പ്രതിഭകൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റിന് വിജയങ്ങളിലേക്ക് നയിച്ച മികച്ച താരം കൂടിയായിരുന്നു ഇര്‍ഫാന്‍.ചിരവൈരികളായ പാകിസ്ഥാനോട് അവരുടെ നാട്ടില്‍ നടന്ന ടെസ്റ്റ് മത്സരത്തില്‍ ആദ്യ ഓവറില്‍ ഹാട്രിക് നേടിയ പത്താന്റെ ഇന്നിങ്സ് ക്രിക്കറ്റാരാധകര്‍ മറന്നിട്ടുണ്ടാകില്ല. സൗരവ് ഗാംഗുലി നായകനായിരുന്ന കാലത്ത ഓപ്പണിങ് ബൗളറും വണ്‍ഡൗണ്‍ ബാറ്റ്സ്മാനുമായിരുന്നു പത്താന്‍.ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യഘടകമായിരുന്ന പത്താന്റെ ടീമില്‍ നിന്നുള്ള പുറത്താകല്‍ വളരെ പെട്ടെന്നായിരുന്നു. പല താരങ്ങളും പത്താന്‍ ടീമില്‍ നിന്നും പുറത്താകാനുള്ള കാരണമായി ചൂണ്ടികാണിക്കപ്പെട്ടിരുന്നു. ഇന്നും പത്താന്റെ പതനം ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയുമാണ്.
ഇര്‍ഫാന്‍ പത്താന്‍ തന്റെ രണ്ടാം ഇന്നിങ്‌സ് തുടങ്ങുകയാണ്. ബിഗ് സ്‌ക്രീനില്‍ താരമാകാനാണ് ഇത്തവണ ഈ ഗുജറാത്തുകാരന്‍ ഒരുങ്ങുന്നത്. ആദ്യമായി അഭിനയിക്കുന്നത് ഒരു തമിഴ് സിനിമയാണെങ്കിലും ഇര്‍ഫാന്റെ ഈ ഇന്നിങ്‌സ് എങ്ങനെയുണ്ടെന്ന് ആകാംക്ഷയോടെ കാത്തിരിക്കയാണ് ബോളിവുഡ്. തമിഴില്‍ വിജയിച്ചാല്‍ ബോളിവുഡില്‍ നിരവധി സംവിധായകരാണ് ഇര്‍ഫാനെ കാത്തിരിക്കുന്നത്.
ആക്ഷന്‍ ചിത്രത്തില്‍ പഴയ ക്രിക്കറ്റ് താരത്തിന് വലിയ പ്രാധാന്യമുള്ള കഥാപാത്രമാണ് സംവിധായകന്‍ നല്‍കിയിരിക്കുന്നത്. വിക്രം 25 വ്യത്യസ്ത റോളുകളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം ഇപ്പോള്‍തന്നെ കോളിവുഡില്‍ ചര്‍ച്ചയായിട്ടുണ്ട്. വിക്രമിന്റെ വേഷങ്ങള്‍ രൂപകല്പനചെയ്യുന്നത് അമേരിക്കന്‍ കമ്പനിയാണ്. ഒരാള്‍ ഒരു ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ വേഷത്തില്‍ എന്ന ലോക റെക്കോഡും വിക്രമിന്റെ പേരിലായി ഇതോടെ മാറും. പ്രിയാ ഭവാനി ശങ്കര്‍ ആണ് സിനിമയിലെ നായിക. എ.ആര്‍.റഹ്മാന്‍ സംഗീതസംവിധാനം നിര്‍വഹിക്കുന്ന സിനിമയുടെ ഛായാഗ്രഹണം ശിവകുമാര്‍ വിജയനാണ്.
ഇമൈക്ക നൊടികള്‍', 'ഡിമോണ്ടി കോളനി' തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനംചെയ്ത അജയ് ജ്ഞാനമുത്തുവിന്റെ സിനിമയിലാണ് ഇര്‍ഫാന്‍ തുടക്കംകുറിക്കുന്നത്. വിക്രം നായകനായുള്ള സിനിമയുടെ താത്കാലിക പേര് 'വിക്രം 58'. സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രം പങ്കുവച്ച ഇര്‍ഫാന്‍ സിനിമയുടെ ആദ്യ ഷെഡ്യൂളില്‍ തന്റെ ഭാഗങ്ങള്‍ അഭിനയിച്ചു തീര്‍ത്തുവെന്ന് വ്യക്തമാക്കി.
வணக்கம் மக்களே.. நடிப்புலகில் முதல் படி எடுத்து வைக்கும் எனக்கு மிகவும் உதவியாய் இருந்த தமிழ் மக்களுக்கு நன்றி..
irfan pathan new movie