Latest News

അഞ്ജലി അമീറിന്റെ ജീവിതം സിനിമയാകുന്നു; തന്റെ തന്നെ ജീവിത കഥ പറയുന്ന സിനിമയുടെ നായികയാകാന്‍ കഴിഞ്ഞതിന്റെ ത്രില്ലില്‍ അഞ്ജലി

Malayalilife
അഞ്ജലി അമീറിന്റെ ജീവിതം സിനിമയാകുന്നു;  തന്റെ തന്നെ ജീവിത കഥ പറയുന്ന സിനിമയുടെ നായികയാകാന്‍ കഴിഞ്ഞതിന്റെ ത്രില്ലില്‍ അഞ്ജലി

മമ്മൂട്ടി നായകനായി എത്തിയ പേരമ്പ് എന്ന ദ്വിഭാഷാ ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേക്ക് കടന്ന് വന്ന നായിക അഞ്ജലി അമീറിന്റെ ജീവിതം സിനിമയാകുന്നു .നായികയായി അഭിനയിച്ച  ഇന്ത്യയിലെ ആദ്യ ട്രാന്‍സ്ജെണ്ടര്‍ വനിതയാണ് അഞ്ജലി. റിയാലിറ്റി ഷോയിലൂടെയും സിനിമകളിലൂടെയും കടന്നു വന്ന് ദൃശ്യവിനോദ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ അഞ്ജലിയ്ക്ക് കഴിഞ്ഞു.പിന്നീട് 2018ല്‍ പ്രദര്‍ശനത്തിനെത്തിയ സുവര്‍ണപുരുഷന്‍ എന്ന ചിത്രത്തിലും സൂചിയും നൂലും എന്ന തെലുഗു ചിത്രത്തിലും അഭിനയിച്ചു.

തന്റെ തന്നെ ജീവിത കഥ പറയുന്ന സിനിമയുടെ നായികയാകാന്‍ അവസരമൊരുങ്ങുന്നതിന്റെ ത്രില്ലിലാണ് അഞ്ജലി. സ്വന്തം ജീവിതത്തിലുണ്ടായ അനുഭവങ്ങളും തിരിച്ചറിവുകളും ഈ സിനിമക്ക് സ്വാഭാവികത നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അഞ്ജലി അമീര്‍ പറഞ്ഞു.

ഒരേ സമയം മലയാളത്തിലും തമിഴിലും പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഡൈനി ജോര്‍ജ് ആണ്. ഗോള്‍ഡന്‍ ട്രബറ്റ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ അനില്‍ നമ്ബ്യാര്‍ ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ കെ.അജിത് കുമാറിന്റേതാണ്. കോഴിക്കോട്, പൊള്ളാച്ചി, ബെംഗളൂരു എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടക്കുക. മലയാളത്തിസും തമിഴിലുമുള്ള നിരവധി പ്രമുഖരും ചിത്രത്തിന്റെ ഭാഗമാകും.

Read more topics: # anjaly ameer ,# new movie
anjaly ameer new movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES