സിനിമാതാരങ്ങളില്‍ ഏറ്റവും സൗന്ദര്യമുള്ള വ്യക്തി ഹൃത്വിക് റോഷന്‍. ലോകത്തിലെ തന്നെ ഏറ്റവും സൗന്ദര്യമുള്ള സിനിമാ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഹൃത്വിക് റോഷന്‍ എത്തിയത്. വേള്‍ഡ്സ് ടോപ്പ് മോസ്റ്റ് ഡോട്ട് കോം എന്ന അന്താരാഷ്ട്ര വെബ്സൈറ്റ് നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പിലാണ് ഹൃത്വിക് ഒന്നാം സ്ഥാനത്തെത്തിയത്.
2016 ല്‍ നടന്ന വോട്ടെടുപ്പില്‍ ഹൃത്വിക് മൂന്നാമതെത്തിയിരുന്നു. 2011 - 2012 ല്‍ ഏഷ്യയിലെ ഏറ്റവും സെക്സിയായ പുരുഷനായി ഹൃത്വിക്കിനെ തിരഞ്ഞെടുത്തിരുന്നു. റോബര്‍ട്ട് പാറ്റിന്‍സണ്‍, ടോം ഹിഡില്‍റ്റണ്‍, ഹെന്റി കാവില്‍, നോഹ മില്‍സ്, ക്രിസ് ഇവാന്‍സ് എന്നീ ഹോളിവുഡ് നടന്മാരെ പിന്തള്ളിയാണ് ഹൃത്വിക് ഒന്നാം സ്ഥാനത്തെത്തിയത്.