ഹൃത്വിക്കിന്റെ ലൈഫ് സ്‌റ്റൈല്‍ ബ്രാന്‍ഡായ എച്ച്ആര്‍എക്‌സ് സ്ഥാപനത്തിന്റെ പേരില്‍ പണം തട്ടിച്ചെന്ന് ആരോപണം; ബോളിവുഡ് നടന്‍ ഹൃതിക് റോഷനെതിരെ വഞ്ചനാകുറ്റം ചുമത്തി ചെന്നൈ പൊലീസ്

Malayalilife
ഹൃത്വിക്കിന്റെ ലൈഫ് സ്‌റ്റൈല്‍ ബ്രാന്‍ഡായ എച്ച്ആര്‍എക്‌സ് സ്ഥാപനത്തിന്റെ പേരില്‍ പണം തട്ടിച്ചെന്ന് ആരോപണം;  ബോളിവുഡ് നടന്‍ ഹൃതിക് റോഷനെതിരെ വഞ്ചനാകുറ്റം ചുമത്തി ചെന്നൈ പൊലീസ്

ബോളിവുഡ് താരം ഹൃതിക് റോഷനെതിരെ വഞ്ചനാകുറ്റം ചുമത്തി ചെന്നൈ പൊലീസ് കേസെടുത്തു. 2014ല്‍ ഹൃതിക് റോഷന്‍ ലോഞ്ച് ചെയ്ത എച്ച്ആര്‍എക്‌സ് എന്ന ബ്രാന്‍ഡ് സ്ഥാപനത്തിന്റെ പേരില്‍ പണം തട്ടിയെന്ന ആര്‍. മുരളീധരന്‍ എന്നയാളുടെ പരാതിയിന്മേലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2014ല്‍ ഹൃതിക് റോഷന്‍ ലോഞ്ച് ചെയ്ത എച്ച്ആര്‍എക്‌സ് എന്ന ബ്രാന്‍ഡിന്റെ സ്റ്റോക്കിസ്റ്റായി തന്നെ നിയമിച്ചിരുന്നുവെന്നും എന്നാല്‍ ഹൃതിക്കും മറ്റുള്ളവരും ചേര്‍ന്ന് ഗൂഢാലോചന നടത്തി 21 ലക്ഷം രൂപ തട്ടിച്ചെന്നും മുരളീധരന്‍ ആരോപിക്കുന്നു. കൂടാതെ കമ്പനി ഉത്പന്നങ്ങള്‍ കൃത്യമായി വിപണിയില്‍ എത്തിക്കാതിരിക്കുകയും, തന്റെ അറിവില്ലാതെ വ്യാപാര സ്ഥാപനം പിരിച്ചുവിടുകയും ചെയ്തുവെന്നും പരാതിയില്‍ മുരളീധരന്‍ അരോപിക്കുന്നു. വില്പനയില്ലാതായതോടെ ഉത്പന്നങ്ങള്‍ കെട്ടിക്കിടക്കുകയും, തിരിച്ചയച്ചപ്പോള്‍ ഇവര്‍ തനിക്ക് പണം മടക്കിത്തരാതിരിക്കുകയും ചെയ്‌തെന്നും അദ്ദേഹം പരാതിയില്‍ പറയുന്നു.

മുരളീധരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍, ഹൃത്വിക് റോഷനും മറ്റ് എട്ടുപേര്‍ക്കുമെതിരെ കൊടുങ്ങയൂര്‍ പൊലീസാണ് ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐപിസി സെക്ഷന്‍ 420 പ്രകാരമാണ് പരാതി ഫയല്‍ ചെയ്തത്. 'സൂപ്പര്‍ 30'-യുടെ റിലീസ് സംബന്ധിച്ച തിരക്കിലിരിക്കെയാണ് ഋത്വിക്ക് ഇപ്പോള്‍. കങ്കണാ റണാവത്ത് പ്രധാന വേഷത്തിലെത്തിയ ചിത്രം ക്വീനിന്റെ സംവിധായകന്‍ വികാസ് ബാലാണ് ഈ ചിത്രവും ഒരുക്കിയിരിക്കുന്നത്. അടുത്ത ജനുവരിയില്‍ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

hrithik roshan,lifestyle brand,muralidharen case

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES