തെന്നിന്ത്യന്‍ സിനിമാ ലോകത്തെ താര റാണിയായ നയന്‍താര നിരവധി ആരോഗ്യത്തിനും ഫിറ്റ്‌നെസിനും എപ്പോഴും ശ്രദ്ധ നല്‍കുന്ന വ്യക്തിയാണ്. അഭിനയത്തിന് പുറമേ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ വിതരണ രംഗത്തും നടി ഇപ്പോള്‍ സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി പോസ്റ്റുചെയ്ത ഒരു ചായയാണ് കുറച്ചു മണിക്കൂറുകളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം.
തന്റെ ഇഷ്ട പാനീയമായ ചെമ്പരത്തി പൂ കൊണ്ടുള്ള ചായയുടെ ഗുണങ്ങളെക്കുറിച്ചായിരുന്നു നടിയുടെ പോസ്റ്റ്. എന്നാല്‍ നയന്‍താരയുടെ അവകാശവാദങ്ങളെ തള്ളി ലിവര്‍ ഡോക്ടര്‍ എന്നറിയപ്പെടുന്ന ഡോ.സിറിയക് എബി ഫിലിപ്‌സ് രംഗത്തെത്തിയതോടെ ചര്‍ച്ചയും ചൂട് പിടിക്കുകയാണ്.
ഹിബിസ്‌കസ് ചായയുടെ ഗുണങ്ങളെക്കുറിച്ച് നയന്‍താര പങ്കുവച്ച പോസ്റ്റാണ് ചര്‍ച്ചക്ക് തുടക്കം. പ്രമേഹം, കൊളസ്‌ട്രോള്‍, രക്ത സമ്മര്‍ദ്ദം തുടങ്ങിയവയ്ക്ക് മികച്ച പ്രതിവിധിയാണ് ചെമ്പരത്തി ചായയെന്ന നയന്‍സിന്റെ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ട് വൈറലായി. എന്നാല്‍ നയന്‍താര പറയുന്ന ഹിബിസ്‌കസ് ചായ ഗുണത്തേക്കാളേറെ ദോഷങ്ങളുണ്ടാക്കുമെന്നു നടിയുടെ പോസ്റ്റ് പങ്കുവച്ചുകൊണ്ടു ഡോക്ടര്‍ സിറിയക് ആബി ഫിലിപ്‌സ് എത്തിയതോടെ കളംമാറി. നയന്‍താരയെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ നിറഞ്ഞു.
ഡോക്ടറുടെ മറുപടി പോസ്റ്റ് വൈറലായതോടെ നയന്‍താര തന്റെ കുറിപ്പ് പിന്‍വലിച്ചിരുന്നു. എന്നാല്‍ സമയമേറൊകും മുമ്പേ തന്റെ പഴയ പോസ്റ്റുമായി നയന്‍സ് വീണ്ടുമെത്തി. താന്‍ പറഞ്ഞ വാദം സത്യമാണെന്നു ചൂണ്ടിക്കാട്ടുന്ന ചില കുറിപ്പുകളുമായിട്ടായിരുന്നു നടിയുടെ രണ്ടാം വരവ്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച പോസ്റ്റില്‍ ഡോക്ടര്‍ക്കുള്ള മറുപടിയും താരം നല്‍കുകയുണ്ടായി.
ഒരിക്കലും വിഡ്ഢികളോട് തര്‍ക്കിക്കരുത് എന്നു തുടങ്ങുന്ന മാര്‍ക്ക് ട്വെയ്‌ന്റെ വരികള്‍ ഉദ്ധരിച്ചുകൊണ്ടുളള പോസ്റ്റിലൂടെയാണ് താരം ഡോക്ടര്‍ക്കുളള മറുപടി നല്‍കിയത്. കൂടാതെ ചെമ്പരത്തി ചായയുടെ ഗുണങ്ങള്‍ വിശദീകരിക്കുന്ന വെബ്‌സൈറ്റിന്റെ ലിങ്കും താരം സ്റ്റോറി രൂപത്തില്‍ പങ്കുവച്ചു.
കഴിഞ്ഞ ദിവസമാണ് നയന്‍താര തനിക്കേറ്റവും ഏറ്റവും പ്രിയപ്പെട്ട പാനീയമാണ് ഹിബിസ്‌കസ് ടി അഥവാ ചെമ്പരത്തി ചായ എന്ന് പറഞ്ഞുകൊണ്ടുളള കുറിപ്പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.ഇതുസംബന്ധിച്ച കൂടുതല്‍ അറിയാന്‍ സെലിബ്രിറ്റി ന്യൂട്രീഷനിസ്റ്റ് മുന്‍മുന്‍ ഗനേരിവാളിനെ സമീപിക്കാം എന്ന തരത്തില്‍ ഗനേരിവാളിനെ പോസ്റ്റില്‍ പരാമര്‍ശിക്കുകയും ചെയ്തിരുന്നു.
80 ലക്ഷത്തിലധികം ഫോളേവേഴ്‌സിനെ തെറ്റിധരിപ്പിച്ചാണ് സിനിമാതാരം നയന്‍താര പോസ്റ്റ് പങ്കുവച്ചിരിക്കുന്നതെന്നും താരത്തിന്റെ പോസ്റ്റില്‍ പറയുന്നതെല്ലാം തെറ്റാണെന്നുമായിരുന്നു ഡോക്ടറുടെ വാദം. താരം പറഞ്ഞ രോഗങ്ങള്‍ പരിഹരിക്കാന്‍ ചെമ്പരത്തി ചായക്ക് കഴിയുമെന്നത് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്നും ആരോഗ്യകാര്യത്തില്‍ ഉത്തരവാദിത്ത ബോധമില്ലാതെ ഇങ്ങനെ താരങ്ങള്‍ ഇടപെടുന്നത് ശരിയല്ലെന്നും ഡോക്ടര്‍ എക്‌സില്‍ കുറിച്ചു. ദിവസവും ചെമ്പരത്തി ചായ കുടിക്കരുതെന്നും ഡോക്ടര്‍ കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി. ആരോഗ്യകാര്യത്തില്‍ ഉത്തരവാദിത്ത ബോധമില്ലാതെ ഇങ്ങനെ താരങ്ങള്‍ ഇടപെടുന്നത് ശരിയല്ലെന്നാണ് ഡോക്ടര്‍ പറയുന്നത്.