Latest News

പോക്‌സോ കേസ് പ്രതിയുമായി സിനിമയില്‍ സഹകരിച്ചു; സോഷ്യല്‍മീഡിയയില്‍ നയന്‍താരക്കും വിഘ്‌നേശിനും വിമര്‍ശനം; വിവാദത്തിനിടെ പഴനിമുരുകന്‍ ക്ഷേത്രത്തില്‍ മക്കള്‍ക്കൊപ്പം ദര്‍ശനം നടത്തി താരങ്ങള്‍

Malayalilife
പോക്‌സോ കേസ് പ്രതിയുമായി സിനിമയില്‍ സഹകരിച്ചു; സോഷ്യല്‍മീഡിയയില്‍ നയന്‍താരക്കും വിഘ്‌നേശിനും വിമര്‍ശനം; വിവാദത്തിനിടെ പഴനിമുരുകന്‍ ക്ഷേത്രത്തില്‍ മക്കള്‍ക്കൊപ്പം ദര്‍ശനം നടത്തി താരങ്ങള്‍

നടി നയന്‍താരയ്ക്കും സംവിധായകന്‍ വിഘ്‌നേഷ് ശിവനുമെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനം. ഡാന്‍സ് കൊറിയോഗ്രഫറായ ജാനി മാസ്റ്ററുമായി ഇരുവരും സഹകരിച്ചതോടെയാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയരുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈം?ഗികമായി പീഡിപ്പിച്ചതിന് പോക്‌സോ കേസില്‍ ജാനി മാസ്റ്റര്‍ അറസ്റ്റിലായിരുന്നു. കേസില്‍ ജാനി മാസ്റ്റര്‍ക്ക് ഉപാധികളോടെ ജാമ്യവും ലഭിച്ചിരുന്നു.

വിഘ്‌നേഷ് ശിവന്റെ പുതിയ ചിത്രമായ 'ലവ് ഇന്‍ഷുറന്‍സ് കമ്പനി' എന്ന ചിത്രത്തിന്റെ നൃത്ത സംവിധാനത്തിനായി ജാനി മാസ്റ്റര്‍ എത്തിയതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഈ മാസം ഒന്നിന് ജാനി മാസ്റ്റര്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ വിഘ്‌നേഷ് ശിവനൊപ്പം ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള ഒരു ഫോട്ടോയും വിഡിയോയും പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.

'എന്നോടുള്ള കരുതലിനും എനിക്ക് നല്‍കിയ സ്‌നേഹത്തിനും സന്തോഷത്തിനും നന്ദി' എന്ന് പറഞ്ഞായിരുന്നുജാനി മാസ്റ്ററുടെ പോസ്റ്റ്. ഈ പോസ്റ്റിന് 'സ്വീറ്റ് മാസ്റ്റര്‍ ജി' എന്ന് വിഘ്‌നേഷ് കമന്റും ചെയ്തിരുന്നു. ഈ പോസ്റ്റ് വൈറലായതോടെ, സോഷ്യല്‍ മീഡിയയില്‍ വിഘ്‌നേഷിനെയും നയന്‍താരയെയും വിമര്‍ശിച്ച് നിരവധി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു.

'വിഘ്‌നേഷ് ശിവനോടുള്ള ബഹുമാനം ആളുകള്‍ക്ക് നഷ്ടപ്പെടാന്‍ ഒരു കാരണമുണ്ട്. ആദ്യം അത് ദിലീപായിരുന്നു. ഇപ്പോള്‍ അത് ജാനി മാസ്റ്ററാണ്. ആരോപണവിധേയരായ വേട്ടക്കാരെ 'വൈബ്' എന്ന് വിളിക്കുന്നത് തുടരുക, നിങ്ങള്‍ ആര്‍ക്കൊപ്പം എന്ന് ഞങ്ങള്‍ക്ക് കൃത്യമായി കാണാന്‍ കഴിയും -അതിജീവിതകള്‍ക്കൊപ്പം അല്ല. നയന്‍താരയ്ക്ക് അതില്‍ സന്തോഷമുണ്ടോ? ' എന്നാണ് എക്‌സില്‍ ഒരാള്‍ കുറിച്ചിരിക്കുന്നത്.

ഗായിക ചിന്മയി ശ്രീപദയും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. 'പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരായ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് ജാനി ജാമ്യത്തില്‍ പുറത്തിറങ്ങിയിരിക്കുന്നു. ഒരു ജനത എന്ന നിലയില്‍ നമ്മള്‍ 'കഴിവുള്ള' കുറ്റവാളികളെ സ്‌നേഹിക്കുന്നതായി തോന്നുന്നു.

അവരെ പ്രോത്സാഹിപ്പിക്കുകയും അധികാര സ്ഥാനങ്ങളില്‍ നിലനിര്‍ത്തുകയും ചെയ്യും, കുറ്റവാളികള്‍ സ്ത്രീകളെ കൂടുതല്‍ കുറ്റപ്പെടുത്താന്‍ ഉപയോഗിക്കുന്നു - 'എനിക്ക് ഒന്നും സംഭവിക്കരുത്.' നമ്മള്‍ അങ്ങനെയാണ്. സ്വീറ്റ്!' എന്നാണ് ചിന്മയി എക്‌സില്‍ കുറിച്ചത്.

നയന്‍താര, 'ലവ് ഇന്‍ഷുറന്‍സ് കമ്പനി'യുടെ നിര്‍മാതാവ് കൂടിയാണ്. ഭര്‍ത്താവിന്റെ ഈ തീരുമാനത്തോട് നിശബ്ദത പാലിച്ചതിനാണ് നയന്‍താരയ്ക്ക് നേരെ വിമര്‍ശനമുയരുന്നത്. 'തിരുച്ചിത്രമ്പലം' എന്ന ചിത്രത്തിലെ ഡാന്‍സിന് ജാനി മാസ്റ്റര്‍ക്ക് ലഭിച്ച ദേശീയ പുരസ്‌കാരവും പോക്‌സോ കേസിന് പിന്നാലെ റദ്ദാക്കിയിരുന്നു.

സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം ഉയരുന്നതിനിടെ പഴനിമുരുകന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരിക്കുകയാണ് താരങ്ങള്‍.മക്കളായ ഉയിരിനും ഉലകിനുമൊപ്പമാണ് ഇരുവരും ക്ഷേത്രത്തില്‍ എത്തിയത്. പോലീസ് സംരക്ഷണയോടെയാണ് കുടുംബം ദര്‍ശനം നടത്തിയത്. കുടുംബത്തോടൊപ്പമുളള നയന്‍താരയുടെ ക്ഷേത്രദര്‍ശനത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. 

ചുവന്ന സല്‍വാറാണ് നയന്‍താര ധരിച്ചിരുന്നത്. കുര്‍ത്തയായിരുന്നു വിഘ്ശേിന്റെയും മക്കളുടെയും വേഷം. മുരുകന്റെ ഫോട്ടോ പ്രിന്റ് ഇരുവര്‍ക്കും ഉപഹാരമായി ക്ഷേത്രഭാരവാഹികള്‍ നല്‍കി. ക്ഷേത്രത്തിലെ പ്രസാദം സ്വീകരിച്ച ശേഷമാണ് കുടുംബം മലയിറങ്ങിയത്. ക്ഷേത്രത്തിനുളളില്‍ നിന്നിരുന്ന തന്റെ ആരാധകരെ നയന്‍താര അഭിവാദ്യം ചെയ്തു.
 

Read more topics: # നയന്‍താര
Nayanthara Vignesh Shivan visit Palani temple

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES