ഇക്കഴിഞ്ഞ മുപ്പത് കൊല്ലത്തോളമായി മലയാള സിനിമ-സീരിയല്‍ രംഗത്ത് സജീവമായി നില്‍ക്കുന്ന നടനാണ് ഷിജു എആര്‍ അല്ലെങ്കില്‍ ഷിജു അബ്ദുല്‍ റഷീദ്. നായകനായി തിളങ്ങിയ കാലത്ത് അപ്രതീക്ഷിത ഇടവേളയെടുത്ത് നീയും ഞാനും എന്ന പരമ്പരയിലൂടെ അഭിനയ ലോകത്തേയ്ക്ക് ശക്തമായ തിരിച്ചുവരവ് അറിയിച്ച നടന്‍ ബിഗ്ബോസ് മലയാളം സീസണ്‍ 5ല്‍ ഫോര്‍ത്ത് റണ്ണറപ്പും ആയിരുന്നു. അപ്പോഴാണ് നടന്റെ ഭാര്യ പ്രീതി പ്രേമിനേയും ഏക മകളേയും സോഷ്യല്‍ മീഡിയ കണ്ടതും പരിചയപ്പെട്ടതുമെല്ലാം. എന്നാലിപ്പോഴിതാ, തങ്ങള്‍ ദാമ്പത്യ ബന്ധം അവസാനിപ്പിച്ചെന്ന നടന്റെ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നടന്റെ പേജില്‍ ഏറ്റവും ആദ്യം പിന്‍ ചെയ്തുവച്ചിരിക്കുന്ന കുറിപ്പില്‍ അദ്ദേഹം കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്.
ഞങ്ങള്‍ പരസ്പര ബഹുമാനത്തോടെ വേര്‍പിരിയാന്‍ തീരുമാനിച്ചു. പക്ഷെ നല്ല സുഹൃത്തുക്കളായി ഞങ്ങള്‍ പരസ്പരം ബഹുമാനത്തോടെ മുന്നോട്ട് പോകും. പക്വതയോടെയും മനസിലാക്കലോടെയും പരസ്പര സമ്മതത്തോടെയുമാണ് ഞങ്ങള്‍ ഈ തീരുമാനം എടുത്തത്. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കാനും ഊഹാപോഹങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും മാധ്യമങ്ങളോടും സുഹൃത്തുക്കളോടും അഭ്യുദയകാംക്ഷികളോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ഞങ്ങളുടെ വ്യക്തിഗത പാതകളില്‍ ഞങ്ങള്‍ മുന്നോട്ട് പോകുമ്പോള്‍ നിങ്ങള്‍ അത് മനസിലാക്കുന്നതിനും പിന്തുണയ്ക്കും നന്ദി എന്നാണ് ഷിജു കുറിച്ചത്.
പ്രണയ വിവാഹമായിരുന്നു ഷിജുവിന്റേയും പ്രീതിയുടേയും. ഒരു മകളാണ് ദമ്പതികള്‍ക്കുള്ളത്. നടന്‍ ബിഗ് ബോസിലായിരുന്നപ്പോള്‍ ഫാമിലി റൗണ്ടിന്റെ ഭാഗമായി ഷിജുവിന്റെ കുടുംബം ബിഗ് ബോസ് ഹൗസിലേക്ക് എത്തിയ ദൃശ്യങ്ങളെല്ലാം വൈറലായിരുന്നു. സീരിയല്‍ പ്രേക്ഷകര്‍ക്കിടയില്‍ വലിയൊരു ആരാധക വൃന്ദമുണ്ടായിരുന്ന നടനെ മലയാളികള്‍ കൂടുതല്‍ അടുത്തറിഞ്ഞത് ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസണില്‍ മത്സരിക്കാന്‍ എത്തിയശേഷമാണ്. അതേസമയം, സീ കേരളത്തിലെ അകലെ എന്ന സീരിയലില്‍ അച്ഛന്‍ വേഷത്തിലും നേരത്തെ നീയും ഞാനും സീരിയലില്‍ നായകനായുമാണ് തിളങ്ങുന്നതെങ്കിലും നേരത്തെ വില്ലന്‍ വേഷങ്ങളിലാണ് ഷിജു പ്രധാനമായും എത്തിയിരുന്നത്. കരിയറില്‍ നിരവധി അവസരങ്ങള്‍ തേടിയെത്തിയിട്ടും നിര്‍ഭാഗ്യത്താല്‍ പലതും നഷ്ടമായ നടനാണ് ഷിജു. കാബൂളിവാലയിലെ നായക വേഷം തുടങ്ങി, കരിയറില്‍ ബ്രഹ്മാണ്ഡ ഹിറ്റ് ചിത്രവുമായി തിളങ്ങി നില്‍ക്കെ ഡിസ്‌ക് തെറ്റി കിടപ്പിലായതുവരെ അക്കൂട്ടത്തിലുണ്ട്.
അതിനിടെയാണ് സിനിമയെ പോലും വെല്ലുന്ന പ്രീതിയുമായുള്ള പ്രണയ വിവാഹവും നടന്നത്. അങ്ങനെയിരിക്കെയാണ് സീരിയലുകളില്‍ അവസരം കിട്ടിയത്. തോല്‍ക്കാന്‍ മനസില്ലാതിരുന്ന ഷിജു സീരിയലുകള്‍ ഏറ്റെടുക്കുകയായിരുന്നു. 2016ല്‍ ജാഗ്രത എന്ന പരമ്പരയിലാണ് ഷിജു അവസാനമായെത്തിയത്. ഇടയ്ക്ക് സ്വാമി അയ്യപ്പനിലെ പുനസംപ്രേക്ഷണത്തിലും പന്തളം മഹാരാജാവായി ഷിജു എത്തി. കാലചക്രം, സിദ്ധാര്‍ത്ഥ, വാചാലം കാര്യസ്ഥന്‍, കമ്മത്ത് ആന്‍ഡ് കമ്മത്ത്, സൗണ്ട് തോമ, കസിന്‍സ്, ഒരു പഴയ ബോംബ് കഥ, പാവ, ജമ്നാപ്യാരി തുടങ്ങിയ മലയാളം സിനിമകളിലും ഷിജു നിറഞ്ഞു നിന്നു. മാത്രവും അല്ല തമിഴകത്ത് നിന്നും മലയാളത്തിലേക്കും പിന്നീട് ഇന്റര്‍ നാഷണല്‍ സിനിമയിലേക്കും എത്തിയ ആള്‍ കൂടിയാണ്.