Latest News

സാന്ത്വനം 2വിലെ മിത്രക്ക് വിവാഹം; പാര്‍വ്വതി നായരെ സ്വന്തമാക്കുന്നത് ഫിറ്റ്നസ് മോഡല്‍ കൂടിയായ അദ്വെതിനെ; പുതിയ വിശേഷം പങ്ക് വച്ച് താരം

Malayalilife
സാന്ത്വനം 2വിലെ മിത്രക്ക് വിവാഹം; പാര്‍വ്വതി നായരെ സ്വന്തമാക്കുന്നത് ഫിറ്റ്നസ് മോഡല്‍ കൂടിയായ അദ്വെതിനെ; പുതിയ വിശേഷം പങ്ക് വച്ച് താരം

ബാലതാരമായി സീരിയലിലേക്ക് എത്തുകയും വര്‍ഷങ്ങള്‍ക്കിപ്പുറവും സീരിയലുകളില്‍ നിറസാന്നിധ്യമായി നില്‍ക്കുകയും ചെയ്യുന്ന നടിയാണ് പാര്‍വതി നായര്‍. ചൈല്‍ഡ് ആര്‍ട്ടിസ്റ്റായി തിളങ്ങിനിന്ന പാര്‍വതി ഒരിടവേളയ്ക്ക് ശേഷമാണ് അമ്മയറിയാതെയിലെ അപര്‍ണയായി തിളങ്ങിയ പാര്‍വതി ഇപ്പോള്‍ സാന്ത്വനം 2വിലെ മിത്രയായി എത്തിയിരിക്കുന്നത്. കുട്ടിക്കാലത്ത് അഭിനയിച്ച സീരിയലിലെ തുമ്പി എന്ന കഥാപാത്രമായി ഇപ്പോഴും പ്രേക്ഷകര്‍ക്കിടയില്‍ അറിയപ്പെടുന്ന പാര്‍വതി ഇപ്പോഴിതാ, വിവാഹ ജീവിതത്തിലേക്ക് കടക്കുകയാണെന്ന സന്തോഷ വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്. ഏറെക്കാലത്തെ നടിയുടെ പ്രണയം കൂടിയാണ് സഫലമാകുവാന്‍ പോകുന്നത്. ഇത്രയും കാലം രഹസ്യമാക്കി വച്ചിരുന്ന പ്രണയം വിവാഹമടുത്തതോടെ തന്റെ പ്രിയപ്പെട്ടവനെ കാണിക്കുകയായിരുന്നു നടി. ഫിറ്റ്നസ് മോഡലും ബോഡി ബില്‍ഡിംഗില്‍ നാഷണല്‍ ചാമ്പ്യനും സൗത്ത് ഇന്ത്യന്‍ ചാമ്പ്യനും സ്റ്റേറ്റ് ചാമ്പ്യനുമൊക്കെയായ അദ്വൈതിനെയാണ് പാര്‍വതി വിവാഹം കഴിക്കുവാന്‍ പോകുന്നത്.

തന്റെ സോഷ്യല്‍ മീഡിയാ പേജില്‍ ഏറെ പ്രണയത്തോടെ അദ്വൈതിന്റെ കൈകോര്‍ത്തിരിക്കുന്ന ചിത്രം പങ്കുവച്ച് സിംപ്ലി ആസ് എന്ന ക്യാഷ്നോടെയാണ് തന്റെ പ്രണയം പാര്‍വതി അറിയിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ കൂട്ടുകാര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രവും പാര്‍വതി ഷെയര്‍ ചെയ്തിട്ടുണ്ട്. നേരത്തേയും അദ്വൈതിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും പാര്‍വതി ഷെയര്‍ ചെയ്തിരുന്നെങ്കിലും പ്രണയത്തിലാണെന്ന കാര്യം പറഞ്ഞിരുന്നില്ല. എന്തായാലും അപ്രതീക്ഷിതമായെത്തിയ പ്രണയ വിശേഷത്തിന് ആശംസകള്‍ നേരുകയാണ് ആരാധകര്‍. അതേസമയം, അദ്വൈതിന്റെ സോഷ്യല്‍ മീഡിയാ പേജിലെ അമ്മയുടെ ചിത്രം കണ്ട് ഞെട്ടുകയാണ് ആരാധകര്‍. കണ്ടാല്‍ അദ്വൈതിന്റെ ചേച്ചിയാണെന്നേ പറയൂ. മകനെ പോലെ തന്നെ ബോഡി ബില്‍ഡിംഗ് രംഗത്തു നിറഞ്ഞു നില്‍ക്കുന്ന കക്ഷിയാണ് അമ്മയും. തിരുവനന്തപുരം സ്വദേശിയാണ് അദ്വൈത്. കഴക്കൂട്ടം സ്വദേശിനിയാണ് പാര്‍വതി. കഴക്കൂട്ടം ശ്രീശൈലത്തില്‍ മധു എന്ന പരമേശ്വരന്‍ നായരുടെയും ഗീതയുടെയും മകളായ പാര്‍വതിയുടെ ചേച്ചി ലക്ഷ്മി വിവാഹിതയുമാണ്.

മൂന്നര വയസ്സില്‍ പന്തളരാജന്‍ അയ്യപ്പനെക്കുറിച്ചുള്ള ആല്‍ബത്തിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തിയ പാര്‍വതി അതിനുശേഷം ഒട്ടേറെ പരസ്യച്ചിത്രങ്ങള്‍, സിനിമകള്‍, സീരിയലുകള്‍ ഒക്കെ ചെയ്തു. സിനിമയില്‍ ബാലനടിയായി പ്രേക്ഷകഹൃദയം കവര്‍ന്ന ആ കൊച്ചു കലാകാരി ഇന്നു സീരിയലുകളില്‍ നിറസാന്നിധ്യമാണ്. 'മഞ്ഞുരുകും കാല'ത്തില്‍ ജാനിക്കുട്ടിയുടെ കൂട്ടുകാരിയായും 'കൃഷ്ണതുളസി'യില്‍ സൗമ്യയായും ഇപ്പോള്‍ 'രാത്രിമഴ'യിലെ അമ്പിളിയായും മറക്കാനാവാത്ത കഥാപാത്രങ്ങളെയാണു പാര്‍വതി അവതരിപ്പിച്ചത്. എ.എം. നസീര്‍ സംവിധാനം ചെയ്ത 'മകളുടെ അമ്മ'യാണു പാര്‍വതിയുടെ ആദ്യ സീരിയല്‍. തുമ്പി, തുളസി എന്നിവരുടെ കഥ പറയുന്ന ഈ സീരിയലില്‍ തുമ്പിയുടെ വേഷമായിരുന്നു പാര്‍വതിക്ക്.

ആദ്യ സീരിയലില്‍ തന്നെ മികവാര്‍ന്ന അഭിനയമാണു പാര്‍വതി കാഴ്ചവച്ചത്. 'മകളുടെ അമ്മ'യ്ക്കുശേഷം പാരിജാതം, ശ്രീധര്‍മശാസ്താവ്, സ്‌നേഹജാലകം, കടമറ്റത്തച്ചന്‍, ഹൃദയം സാക്ഷി തുടങ്ങി പതിനാലു സീരിയലുകളില്‍ പാര്‍വതി അഭിനയിച്ചു. 'പറയാന്‍ മറന്നത്' ആണു പാര്‍വതിയുടെ ആദ്യ സിനിമ. തുടര്‍ന്നു 'പട്ടണത്തില്‍ ഭൂതം' എന്ന മമ്മൂട്ടി ചിത്രത്തില്‍ ആറംഗ കുട്ടിപ്പട്ടാളത്തില്‍ ഒരംഗമായി അഭിനയിച്ചു. കലാശം, കേരള കഫേ, ബ്ലാക് ഫോറസ്റ്റ് എന്നിവയാണു മറ്റു സിനിമകള്‍.

parvathy nair wedding

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES