Latest News

ദിവസം ചെല്ലുന്തോറും നാറ്റത്തിന്റെ തീഷ്ണതയും കൂടി കൂടി വന്നു; സ്തുതി പാഠകരുടെ മുഖസ്തുതിയില്‍ മണ്ടന്‍ പ്രജാപതി നിരന്തരം കീഴ് ശ്വാസം വിട്ടു കൊണ്ടേയിരുന്നു; കുറിപ്പ് പങ്കുവച്ച് ഹരീഷ് പേരടി

Malayalilife
ദിവസം ചെല്ലുന്തോറും നാറ്റത്തിന്റെ തീഷ്ണതയും കൂടി കൂടി വന്നു;  സ്തുതി പാഠകരുടെ മുഖസ്തുതിയില്‍ മണ്ടന്‍ പ്രജാപതി നിരന്തരം കീഴ് ശ്വാസം വിട്ടു കൊണ്ടേയിരുന്നു; കുറിപ്പ് പങ്കുവച്ച്   ഹരീഷ് പേരടി

ലയാളികള്‍ക്ക് ഏറെ സുപരിചിതനായ നാടക, ചലചിത്ര, മിനിസ്‌ക്രീന്‍ നടനാണ് ഹരീഷ് പേരടി. സിബി മലയില്‍ സംവിധാനം ചെയ്ത ആയിരത്തിലൊരുവന്‍ എന്ന ചിത്രത്തിലൂടെയാണ് താരം വെളളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം ഓരോ വിഷയങ്ങളിലും തന്റേതായ നിലപാടുകൾ തുറന്ന് പറയാറുമുണ്ട്.  കറുത്ത മാസ്‌ക് ധരിച്ച്‌ മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരില്‍ അദ്ദേഹം പങ്കെടുക്കുന്ന പരിപാടിയില്‍  മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തി എന്ന ആരോപണത്തില്‍ പ്രതികരിച്ച നടന്‍ ജോയ് മാത്യുവിനും ഹരീഷ് പേരടിയ്ക്കുമെതിരെ സി.പി.ഐ.എം നേതാവ് കെ.ടി. കുഞ്ഞിക്കണ്ണന്‍ ആഞ്ഞടിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇതിനെതിരെ കുറിപ്പ് പങ്കുവച്ച് എത്തിയിരിക്കുകയാണ് താരം.

ഫെയ്‌സ്ബുക്ക് കുറിപ്പ്

നിങ്ങളാരും വായിച്ചില്ലെങ്കിലും സഖാവ് കുഞ്ഞികണ്ണേട്ടന്‍ വായിച്ചോളും…………………’ പ്രജാപതിക്ക് തൂറാന്‍ മുട്ടി. രാജകീയ ദര്‍ബാറിനിടയില്‍ സിംഹാസനത്തെ വിറ കൊള്ളിച്ചു കൊണ്ട് കീഴ്ശ്വാസം അനര്‍ഗ നിര്‍ഗളം ബഹിര്‍ഗ്ഗമിച്ചു..പുറത്തേക്ക് വമിച്ച ദുര്‍ഗന്ധത്താല്‍ ദര്‍ബാറിലിരുന്ന പൗര പ്രമുഖരുടെയും സചിവോത്തമന്‍മാരുടെയും സേനാനായകന്റെയും മനം പുരട്ടി..

പക്ഷേ പ്രജാപതിയുടെ കീഴ്ശ്വാസം അത് രാജകീഴ്ശ്വാസം ആണ്..

നെറ്റി ചുളിക്കാനും മുഖം കറുക്കാനും നിര്‍വാഹമില്ല ആര്‍ത്തു വിളിക്കാതെ വഴിയില്ല..
ധനസജീവന്‍ ജയഭേരി മുഴക്കി ആദ്യം ആര്‍ത്തു വിളിച്ചു.. പ്രജാപതിയുടെ കീഴ്ശ്വാസം അതി ഗംഭീരം.. സംഗീതാത്മകം..
ഈരേഴു പതിനാല് ലോകത്തിലെ സുഗന്ധ ലേഖനങ്ങളില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ മഹത്തായ ഗന്ധം.പ്രജാപതിയുടെ മുഖം തെളിഞ്ഞു..
കൊട്ടാരം ദര്‍ബാറിന്ന് പുറത്തുള്ള വിദൂഷകന്‍ അമിട്ട് മുഴങ്ങുന്ന ശബ്ദത്തില്‍ പ്രജാ രാജ്യത്തെ ജനങ്ങളെ വിളംബരം കൊട്ടി അറിയിച്ചു..
അതു രാജകീയ കീഴ് ശ്വാസം..

പ്രജാപതി കീഴ്ശ്വാസം വിട്ടു.. ജനങ്ങള്‍ക്കും രാജ്യത്തിനും വേണ്ടിയുള്ള കീഴ്ശ്വാസം.
ഇതിനെ കുറ്റപ്പെടുത്തുന്നവര്‍ രാജ്യദ്രോഹികള്‍.
നാറ്റം കൊട്ടാര ക്കെട്ടും കടന്നു രാജ്യമാകെ പരന്നു.
പ്രജാപതി ഭക്തര്‍ ദുര്‍ഗന്ധത്തെ സുഗന്ധമെന്ന് വാഴ്ത്തിപ്പാടി. ദുര്‍ഗന്ധം തിരിച്ചറിഞ്ഞ ജനങ്ങള്‍ അസ്വസ്ഥരായി..
സ്തുതി പാഠകരുടെ മുഖസ്തുതിയില്‍ മനം നിറഞ്ഞ പ്രജാപതി കീഴ്ശ്വാസം നിരന്തരം വിട്ടു. അത് കൂടി കൂടി വന്നു.
ദിവസം ചെല്ലുന്തോറും നാറ്റത്തിന്റെ തീഷ്ണതയും കൂടി കൂടി വന്നു. പ്രജാപതിയുടെ കീഴ്ശ്വാസ ദുര്‍ഗന്ധത്തെ കുറ്റപ്പെടുത്തുന്ന വരെ രാജ്യ ദ്രോഹികളായി മുദ്രകുത്തി ചിത്രവധം ചെയ്തു.. എതിര്‍ക്കുന്നവരെ കണ്ടെത്താന്‍ സൈന്യത്തെ പ്രച്ഛന്ന വേഷം കെട്ടിച്ച് രാജ്യമെമ്പാടും അയച്ചു.. ഗ്രാമസഭകളിലും നഗരവീഥികളിലും ജനപദങ്ങളിലും പ്രജാപതിയുടെ കീഴ്ശ്വാസ ദുര്‍ഗന്ധത്തെ കുറ്റപ്പെടുത്തിയവരെ അവര്
ഭേദ്യം ചെയ്തു.
പ്രജാപതി നീണാള്‍ വാഴട്ടെ.

സ്തുതി പാഠകരുടെ മുഖസ്തുതിയില്‍ മണ്ടന്‍ പ്രജാപതി നിരന്തരം കീഴ് ശ്വാസം വിട്ടു കൊണ്ടേയിരുന്നു..
രാജ്യം ദുര്‍ഗന്ധത്താല്‍ വീര്‍പ്പുമുട്ടി.. പുഴുത്തു നാറി..
അപ്പോഴും രാജ കിങ്കരന്മാരും രാജ ഭക്തന്മാരും സ്തുതിഗീതം പാടി നടന്നു..
നാറ്റമറിയാത്ത പ്രജാപതി ഭക്തര് അയല്‍ നാടുകളില്‍ ഇരുന്ന് പ്രജാപതിക്ക് ജയഭേരി മുഴക്കി ആര്‍പ്പ് വിളിച്ചു.. പ്രജാപതി നീണാള്‍ വാഴട്ടെ.. ”
ധര്‍മ്മപുരണം : ഓ. വി. വിജയന്‍

 

 

hareesh peradi fb post about cm pinarayi vijayan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES