മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നാടക, ചലചിത്ര, മിനിസ്‌ക്രീന്‍ നടനാണ് ഹരീഷ് പേരടി. സിബി മലയില്‍ സംവിധാനം ചെയ്ത ആയിരത്തിലൊരുവന്‍ എന്ന ചിത്രത്തിലൂടെയാണ് താരം വെളളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം ഓരോ വിഷയങ്ങളിലും തന്റേതായ നിലപാടുകൾ തുറന്ന് പറയാറുമുണ്ട്. എന്നാൽ ഇപ്പോൾ തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ഡോ. ജോ ജോസഫിന്റെ ക്രൈസ്തവ സഭയോടുള്ള ബന്ധത്തെ കുറിച്ചുള്ള വിഷയത്തില്‍ പാര്‍ട്ടിയെ ട്രോളിക്കൊണ്ടുള്ള നാടക ചലചിത്ര നടന്‍ ഹരീഷ് പേരടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലായി മാറുകയാണ്.
ഹരീഷ് പേരടി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ജോ ജോസഫ് സഭയുടെ കുട്ടിയാണെന്നാണ് കുറിച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഞങ്ങള്‍ മതങ്ങളിലേക്ക് ചുരുങ്ങുമെന്നും പ്രസംഗത്തില്‍ ഞങ്ങള്‍ മാനവികത പറയുമെന്നും ഹരീഷ് പേരടി തന്റെ കുറിപ്പിലൂടെ പരിഹസിച്ചു.
ഫെയ്‌സ്ബുക്ക് കുറിപ്പ് പൂര്‍ണ്ണരൂപം
അയാള്‍ സഭയുടെ കുട്ടിയാണ്…സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഞങ്ങള്‍ മതങ്ങളിലേക്ക് പടരും…പ്രസംഗത്തില്‍ ഞങ്ങള്‍ മാനവികത എന്ന കോമഡിയിലേക്കും ചുരുങ്ങും..തൃക്കാക്കരയില്‍ LDF മതത്തെ എങ്ങിനെ ഉപയോഗിക്കണമെന്നുള്ള വര്‍ഗ്ഗിയതയുടെ തലച്ചോറ് പക്ഷമാകുമ്പോള്‍..സഭയുടെ തീരുമാനങ്ങള്‍ക്കുമുന്നില്‍ പലപ്പോഴും എതിര്‍പക്ഷമായ പി.ടി യോടുള്ള സ്‌നേഹം കൊണ്ട് ഉമ UDFന്റെ സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ അത് യഥാര്‍ത്ഥ ഹൃദയപക്ഷമാകുന്നു…എന്തിനേറെ..നടിയെ ആക്രമിച്ച കേസില്‍ പി.ടിയില്ലായിരുന്നെങ്കില്‍ ഒരു അതിജീവിത തന്നെ ഉണ്ടാകുമായിരുന്നില്ല…നമുക്ക് അറിയാനുള്ളത് ഇത്രമാത്രം..കുറക്കന്റെ തലച്ചോറിനാണോ കഴുതയുടെ ഹൃദയത്തിനാണോ ജനാധിപത്യത്തില്‍ സ്ഥാനമുണ്ടാവുക എന്ന് മാത്രം…