Latest News

ഒരു നായകന്റെ ഭാര്യക്ക് കല്ലിന്റെ ഹൃദയം ഉണ്ടായിരിക്കണം; അദ്ദേഹം ഒരു മനുഷ്യനാണ് പശുവല്ല'; ഭര്‍ത്താവിന്റെ സ്ത്രീ ആരാധകരെക്കുറിച്ച് ഗോവിന്ദയുടെ ഭാര്യ 

Malayalilife
 ഒരു നായകന്റെ ഭാര്യക്ക് കല്ലിന്റെ ഹൃദയം ഉണ്ടായിരിക്കണം; അദ്ദേഹം ഒരു മനുഷ്യനാണ് പശുവല്ല'; ഭര്‍ത്താവിന്റെ സ്ത്രീ ആരാധകരെക്കുറിച്ച് ഗോവിന്ദയുടെ ഭാര്യ 

തൊണ്ണൂറുകളില്‍ ഏറ്റവുമധികം സ്ത്രീ ആരാധകരുണ്ടായിരുന്ന ബോളിവുഡ് താരമായിരുന്നു ഗോവിന്ദ. അന്ന് തൊട്ടതെല്ലാം പൊന്നാക്കിയ താരമായിരുന്നു അദ്ദേഹം. നിരവധി സ്ത്രീകളുടെ മനസ്സിലെ താരവുമായിരുന്നു ഗോവിന്ദ. എന്നാല്‍ ഇതു കുടുംബജീവിതത്തെ ബാധിച്ചിരുന്നില്ലെന്ന് പറയുകയാണ് ഗോവിന്ദയുടെ ഭാര്യ സുനിത. 

ഒരു നായകന്റെ ഭാര്യ തങ്ങളുടെ ദാമ്പത്യം നിലനിര്‍ത്താന്‍ ഒരുപാട് കാര്യങ്ങള്‍ ഉപേക്ഷിക്കേണ്ടിവരുമെന്നും ഗോവിന്ദ എത്തുന്ന പരിപാടികളില്‍ അദ്ദേഹത്തിന്റെ പേര് വിളിച്ചുകൊണ്ട് സ്ത്രീകള്‍ തളര്‍ന്നു വീഴുന്നത് താന്‍ നേരില്‍ കണ്ടിട്ടുണ്ടെന്നും സുനിത അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

ഒരു നായകന്റെ ഭാര്യക്ക് കല്ലിന്റെ ഹൃദയം ഉണ്ടായിരിക്കണം.അല്ലെങ്കില്‍ നിങ്ങള്‍ ഒരു സിനിമാ താരത്തെ വിവാഹം കഴിക്കരുത്. ഭര്‍ത്താവിനോടുള്ള സ്ത്രീകളുടെ ആരാധന എന്നെ അലോസരപ്പെടുത്തിയിട്ടില്ല. നമുക്ക് സ്വയമൊരു ആത്മവിശ്വാസം വേണം. അദ്ദേഹം ഒരു മനുഷ്യനാണ്. അല്ലാതെ പശുവല്ല. സിനിമ ചിത്രീകരണങ്ങള്‍ക്ക് ശേഷം എല്ലാ ദിവസവും രാത്രി കൃത്യമായി വീട്ടിലെത്തുമായിരുന്നു-'- സുനിത പറഞ്ഞു. 1987-ല്‍ ആണ് ഗോവിന്ദയും ഭാര്യ സുനിതയും വിവാഹിതരായത്. ഏകദേശം രണ്ട് വര്‍ഷത്തോളം തങ്ങളുടെ വിവാഹം രഹസ്യമാക്കി വെച്ചു.ഗോവിന്ദ ബോളിവുഡില്‍ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു വിവാഹം.
 

Read more topics: # ഗോവിന്ദ
govindas wife speaking

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക