Latest News

വെടിയുണ്ട നീക്കം ചെയ്തു, പ്രാര്‍ത്ഥനകള്‍ക്ക് നന്ദി; സുഖം പ്രാപിച്ച് വരുന്നു;പ്രതികരിച്ച് നടന്‍ ഗോവിന്ദ

Malayalilife
 വെടിയുണ്ട നീക്കം ചെയ്തു, പ്രാര്‍ത്ഥനകള്‍ക്ക് നന്ദി; സുഖം പ്രാപിച്ച് വരുന്നു;പ്രതികരിച്ച് നടന്‍ ഗോവിന്ദ

സ്വന്തം റിവോള്‍വറില്‍ നിന്ന് വെടിയേറ്റ സംഭവത്തില്‍ പ്രതികരണവുമായി ബോളിവുഡ് നടനും ശിവസേന നേതാവുമായ ഗോവിന്ദ. വെടിയുണ്ട നീക്കം ചെയ്തെന്നും പ്രാര്‍ഥനകള്‍ക്ക് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശിവസേന നേതാവായ കൃഷ്ണ ഹെഡ്ജെയാണ് ഗോവിന്ദയുടെ ശബ്ദസന്ദേശം പുറത്തുവിട്ടത്.

'ഞാന്‍ ഗോവിന്ദ. എന്റെ ആരാധകരുടെയും മാതാപിതാക്കളുടെയും ദൈവത്തിന്റെയും അനുഗ്രഹത്താല്‍ ഞാന്‍ ഇപ്പോള്‍ സുഖം പ്രാപിക്കുന്നു. വെടിയേറ്റ് പരിക്കേറ്റു, പക്ഷേ ഇപ്പോള്‍ എനിക്ക് സുഖം തോന്നുന്നു. അവര്‍ ബുള്ളറ്റ് നീക്കം ചെയ്തു. എന്റെ ഡോക്ടര്‍ ഡോ. അഗര്‍വാളിന് ഞാന്‍ നന്ദി പറയുന്നു. എന്റെ ക്ഷേമത്തിനായി പ്രാര്‍ത്ഥിച്ച എന്റെ എല്ലാ ആരാധകര്‍ക്കും വളരെ നന്ദി' . ഇതായിരുന്നു അദ്ദേഹത്തിെന്റ വാക്കുകള്‍. 

ചൊവ്വാഴ്ച പുലര്‍ച്ചെ 4.45ഓടെ മുംബൈയിലെ ജുഹുവിലുള്ള വീട്ടില്‍ വച്ചായിരുന്നു  ഗോവിന്ദയുടെ കാല്‍മുട്ടിന് താഴെയായി വെടിയേറ്റത്. കൊല്‍ക്കത്തയിലെ ഒരു ഷോയില്‍ പങ്കെടുക്കാന്‍ രാവിലെ എയര്‍പോര്‍ട്ടിലേക്ക് പുറപ്പെടുന്നതിനിടെയായിരുന്നു അപകടം. 

ലൈസന്‍സുള്ള റിവോള്‍വറാണ് ഗോവിന്ദയുടേത്. അലമാരിയില്‍ വച്ചിരുന്ന തോക്ക് പെട്ടെന്ന് താഴെ വീഴുകയും വെടി പൊട്ടുകയുമായിരുന്നു. കാല്‍മുട്ടിന് താഴെ വെടിയേറ്റതിനാല്‍ കഷ്ടിച്ച് രക്ഷപ്പെട്ടു. ബുള്ളറ്റ് തറച്ചയുടനെ അദ്ദേഹം കൊല്‍ക്കത്തയിലുള്ള ഭാര്യ സുനിത അഹൂജയെ ഫോണ്‍ ചെയ്ത് പറയുകയായിരുന്നു. ഉടന്‍ പോലീസ് സ്ഥലത്തെത്തുകയും നടനെ ക്രിട്ടികെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. 

Read more topics: # ഗോവിന്ദ
govinda releases statement

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക