വിനീത് ശ്രീനിവാസന്റെ പാട്ടുകള്‍ മലയാളസംഗീതത്തിനും ഭാഷയ്ക്കും അപമാനമാണ്; ഈ സംഗീതം എന്തെന്നറിയാത്ത മനുഷ്യനാണന്നതാണ് കാലഘട്ടത്തിന്റെ ഗതികേടും നാണക്കേടും; വിനീതിനെതിരെ കുറിപ്പ് പങ്കുവച്ച് റെജി ലൂക്കോസ് രംഗത്ത്

Malayalilife
topbanner
വിനീത് ശ്രീനിവാസന്റെ പാട്ടുകള്‍ മലയാളസംഗീതത്തിനും ഭാഷയ്ക്കും അപമാനമാണ്; ഈ സംഗീതം എന്തെന്നറിയാത്ത മനുഷ്യനാണന്നതാണ് കാലഘട്ടത്തിന്റെ ഗതികേടും നാണക്കേടും; വിനീതിനെതിരെ  കുറിപ്പ് പങ്കുവച്ച് റെജി ലൂക്കോസ് രംഗത്ത്

ലയാള സിനിമ പ്രേക്ഷകരുടെ ഇഷ്‌ടതാരമാണ് നടൻ  വിനീത് ശ്രീനിവാസൻ. അച്ഛൻ ശ്രീനിവാസന്റെ പാത പിന്തുടർന്ന് തന്നെ വിനീതും സിനിമ മേഖലയിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. പിന്നണി ഗായകനായിട്ടാണ് വിനീത് സിനിമയിൽ എത്തിയതെങ്കിലും പിന്നീട് സംവിധായകൻ,തിരക്കഥ രചന തുടങ്ങിയ മേഖലയിൽ തന്റേതായ വ്യക്തി മുദ്ര പഠിപ്പിക്കാനും ഈ താരപുത്രൻ സാധിച്ചു.  നിരവധി ഗാനങ്ങള്‍ വിനീത്  ആരാധകർക്ക് സമ്മാനിക്കാറുണ്ട്.  എന്നാൽ  ഇപ്പോള്‍ വിനീത് ശ്രീനിവാസന്‍ എന്ന ഗായകനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് റെജി ലൂക്കോസ്. വിനീത് ശ്രീനിവാസന്റെ സംഗീതം അരോചകമാണെന്നും മലയാള ഭാഷയ്ക്കും സംഗീതത്തിനും അപമാനമാണെന്നും റെജി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു

ഫെയ്‌സ് ബുക്ക് പോസ്റ്റ്, 

എന്നോട് ആരെങ്കിലും എനിക്ക് ഏറ്റവും അരോചകമായത് എന്തെന്നു ചോദിച്ചാല്‍ ഈ മനുഷ്യന്റെ (വിനീത് ശ്രീനിവാസന്‍) പാട്ടുകേള്‍ക്കുന്നതാണന്ന് നിസ്സംശയം പറയും. കൊയ കൊയ കൊഞ്ചിക്കൊണ്ടുള്ള ഇദ്ദേഹത്തിന്റെ പാട്ടുകള്‍ മലയാളസംഗീതത്തിനും ഭാഷയ്ക്കും അപമാനമാണ്.

എന്തു ചെയ്യാം സകല പാട്ടുകളും പാടുന്നത് ഈ സംഗീതം എന്തെന്നറിയാത്ത മനുഷ്യനാണന്നതാണ് കാലഘട്ടത്തിന്റെ ഗതികേടും നാണക്കേടും. മുഴുവന്‍ പാട്ടുകളും ഇങ്ങേര്‍ പാടുന്നത് എന്ത് അഡ്ജസ്റ്റുമെന്റാണ്. എത്രയോ മിടുമിടുക്കരുടെ അവസരമാണ് ഈ ലോബിയിങ് കാരന്‍ തകര്‍ക്കുന്നത്.

Reji lookose against vineeth sreenivasan songs

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES