മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ അഭിനേത്രിയാണ് ഗായത്രി സുരേഷ്. ജമ്‌നാ പ്യാരി എന്ന ചിത്രത്തിലുടയാണ് നടി മലയാള സിനിമയിലേക്ക് ചേക്കേറിയത്. തുടർന്ന് നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. താരത്തിന്റെ തൃശ്ശൂർ ഭാഷയാണ് ഏവരെയും ശ്രദ്ധയാകര്ഷിക്കുന്നത്. മലയാളത്തിലെ യുവ താരങ്ങളുടെ എല്ലാം നായികയാകാൻ താരത്തിന് ഭാഗ്യവും സിദ്ധിച്ചിട്ടുണ്ട്. താരത്തെ ഇപ്പോൾ ‘ജൂനിയര്‍ കങ്കണ’ എന്ന് സോഷ്യല്‍ മീഡിയ വിളിക്കുന്നതിന് കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് നടി ഗായത്രി.
ജൂനിയര്‍ കങ്കണയെന്ന് തന്നെ പലരും വിളിക്കാറുണ്ട്. അത്രയ്ക്ക് ഓണ്‍ ദ ഫേസായി താന്‍ പറയാറില്ല. കുറച്ച് ലാഘവത്തോടെയാണ് താന്‍ പറയാറുള്ളത്. കങ്കണ കുറച്ചൂടെ സ്‌ട്രെയ്റ്റ് ഫോര്‍വേഡായുമൊക്കെയല്ലേ പറയാറ്. തനിക്ക് ഇഷ്ടമുള്ള നടിയാണ് കങ്കണ. നല്ല ഫാഷന്‍ സെന്‍സും ഡ്രസിംഗ് സെന്‍സുമൊക്കെയാണ് അവരുടേത് എന്നാണ് ഗായത്രി പറയുന്നത്. തന്നെ കുറിച്ച് ചില തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. പ്രണവ് മോഹന്‍ലാലിന്റെ കാര്യം താന്‍ പറഞ്ഞതാണ്. ആക്‌സിഡന്റ് ഉണ്ടായതാണ്. അതൊക്ക ഉള്ള കാര്യമാണ് എന്നും ഗായത്രി പറയുന്നു.
അതേസമയം, പരിഹസിക്കപ്പെടല്‍ ഒരു ട്രെന്‍ഡ് ആയപ്പോഴാണ് ട്രോളുകള്‍ നിരോധിക്കണം എന്ന് താന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചത് എന്നാണ് ഗായത്രി പറയുന്നത്. പരിഹസിക്കുന്നവരല്ല നമുക്ക് വേണ്ടതെന്നും നല്ലോണം പൊക്കിപ്പറയുന്ന, ഇന്‍സ്‌പെയര്‍ ചെയ്യുന്ന ഒരു ജനതയെയാണ് നമുക്ക് വേണ്ടത് എന്നാണ് ഗായത്രി പറയുന്നത്.