Latest News

ഞാൻ ഒന്നിനും കൊള്ളാത്തവളാണെന്ന് സംവിധായകർക്ക് തോന്നി; തുറന്ന് പറഞ്ഞ് ​ഗായത്രി സുരേഷ്

Malayalilife
 ഞാൻ ഒന്നിനും കൊള്ളാത്തവളാണെന്ന് സംവിധായകർക്ക് തോന്നി; തുറന്ന് പറഞ്ഞ്  ​ഗായത്രി സുരേഷ്

ലയാള സിനിമ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ  അഭിനേത്രിയാണ് ഗായത്രി സുരേഷ്. ജമ്‌നാ പ്യാരി എന്ന ചിത്രത്തിലുടയാണ് നടി മലയാള സിനിമയിലേക്ക് ചേക്കേറിയത്. തുടർന്ന് നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ  ട്രോളുകൾ തന്നെ വേദനിപ്പിക്കാറുണ്ട് എന്നും അവസരങ്ങൾ കുറഞ്ഞതിന്റെ കാരണം ട്രോളുകളാണ് എന്നുമാണ് ഗായത്രി പറഞ്ഞത്.

ഗായത്രിയടെ വാക്കുകൾ,

‘അവസരങ്ങൾ കിട്ടാതായതിന് കാരണം ചിലപ്പോൾ ട്രോളുകളായിരിക്കാം. ആദ്യം ട്രോൾ കിട്ടിതുടങ്ങിയ വ്യക്തികളിലൊരാളാണ് ഞാൻ. അന്നൊക്കെ ട്രോളിനെ ഭയങ്കര നെഗറ്റീവായിട്ടാണ് ആളുകൾ കാണുന്നത്. ട്രോൾ കിട്ടുന്ന വ്യക്തി ഒന്നിനും കൊള്ളാത്തതാണെന്നും, അങ്ങനെയുള്ളവരെ സിനിമയിലേക്കെടുക്കരുത് അങ്ങനെയൊക്കെയായിരിക്കും ആളുകൾ ചിന്തിച്ചത്. ആ കുട്ടിയെ ആർക്കും ഇഷ്ടമല്ല, അപ്പോൾ നമ്മൾ സിനിമയിലെടുത്ത് കഴിഞ്ഞാൻ അത് സിനിമയെ വളരെ നെഗറ്റീവായിട്ട് എഫക്ട് ചെയ്യും. ആളുകൾ സിനിമയ്ക്ക് കയറിയെന്ന് വരില്ല, അങ്ങനെയൊക്കെയാവും ചിന്തിച്ചത്.

ആദ്യമൊക്കെ സിനിമ കിട്ടിയില്ലെങ്കിൽ ഞാനെന്ത് ചെയ്യും എന്നൊക്കെ ചിന്തിച്ചിട്ടുണ്ട്. ഇന്നിപ്പോൾ അങ്ങനെയൊരു ചിന്തയില്ല. സിനിമ കിട്ടിയില്ലെങ്കിൽ വേറെന്തെങ്കിലും ചെയ്യും, അത്രയുള്ളു. ഞാൻ ചെയ്യുന്ന സിനിമകൾ നന്നായി ചെയ്ത്, എവിടെയെങ്കിലും എത്തണമെന്നാണ് എന്റെ ആഗ്രഹം. പക്ഷെ അതിന്റെ കൂടെ ഞാൻ വേറെ വഴികളെ കുറിച്ചും ചിന്തിക്കുന്നുണ്ട്. ജീവിക്കാൻ നല്ല വഴികളിലൂടെ പൈസ എങ്ങനെയുണ്ടാക്കാമെന്നാണ് ഞാൻ ആലോചിക്കുന്നത്. എനിക്കും വലിയ സംവിധായകരുടെ കൂടെ ജോലി ചെയ്യാൻ ആഗ്രഹമുണ്ട്.

എന്നാൽ അവർക്ക് ഞാൻ നല്ലൊരു നടിയാണെന്ന് തോന്നുന്നുണ്ടാവില്ല, അതായിരിക്കാം എന്നെ സിനിമകളിലേക്ക് വിളിക്കാത്തത്. പക്ഷെ ഞാൻ ഷാഫി സാറിന്റെ കൂടെ വർക്ക് ചെയ്തിട്ടുണ്ട്. സിദ്ധാർത്ഥ് ശിവയുടെ കൂടെയൊക്കെ വർക്ക് ചെയ്തിട്ടുണ്ട്. എന്നാൽ പലപ്പോഴും ഞാൻ ഇന്റർവ്യൂകൾക്ക് നിന്ന് കൊടുക്കാറില്ല. എനിക്കറിയം അവർ എല്ലാവരും തന്നെ കളിയാക്കാനാണ് വരുന്നതെന്ന്. അവർക്ക് വ്യൂസ് കൂട്ടാനാണ് തന്നെ ഇന്റർവ്യൂന് വിളിക്കുന്നത്. അത് അവർ പൈസയുണ്ടാക്കട്ടെ

Actress gayathri suresh words goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES