Latest News

എന്നെ മതിയെന്നാണ് പറയുന്നത്; ആസിഡ് അറ്റാക്ക് ഉണ്ടാകുമോ എന്ന ഭയമാണ് ഇപ്പോൾ ഉള്ളത്: ഗായത്രി സുരേഷ്

Malayalilife
എന്നെ മതിയെന്നാണ് പറയുന്നത്; ആസിഡ് അറ്റാക്ക് ഉണ്ടാകുമോ എന്ന ഭയമാണ് ഇപ്പോൾ ഉള്ളത്: ഗായത്രി സുരേഷ്

ലയാള സിനിമ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ  അഭിനേത്രിയാണ് ഗായത്രി സുരേഷ്. ജമ്‌നാ പ്യാരി എന്ന ചിത്രത്തിലുടയാണ് നടി മലയാള സിനിമയിലേക്ക് ചേക്കേറിയത്. തുടർന്ന് നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ കുറേ നാളുകളായിട്ട് തന്റെ പിന്നാലെ ഒരാള്‍ നടക്കുന്നുണ്ടെന്നും, പ്രേമം നിരസിച്ചു എന്ന പേരില്‍ ആസിഡ് അറ്റാക്ക് ഉണ്ടാകുമോ എന്ന് ഭയമാണെന്നും നടി ഗായത്രി സുരേഷ്. തന്റെ കൂടെ ജോലിചെയ്ത ഒരാള്‍ ഇഷ്ടം പറഞ്ഞ് പിന്നാലെ കൂടിയതിനെ കുറിച്ചാണ് ജിഞ്ചര്‍ മീഡിയയോട് ഗായത്രി വെളിപ്പെടുത്തിയത്.

ഗായത്രിയുടെ വാക്കുകള്‍ :

കുറേ നാളുകളായിട്ട് എന്റെ പിന്നാലെ ഒരാള്‍ നടക്കുന്നുണ്ടായിരുന്നു. എന്റെ ഫ്‌ളാറ്റിന്റെ താഴെ വന്ന് നില്‍ക്കുകയും ബെല്‍ അടിക്കുകയും ചെയ്യും. ഞാന്‍ പോവുന്ന സ്ഥലങ്ങളിലൊക്കെ പുള്ളി വന്ന് നില്‍ക്കും. അച്ഛന്‍ പറഞ്ഞാലും പൊലീസിനോട് പറയുമെന്ന് പറഞ്ഞാലൊന്നും പോവില്ലായിരുന്നു. അമ്ബലത്തില്‍ പോയാല്‍ പോലും അവിടെയും ഉണ്ടാകും. ഭയങ്കര പേടിപ്പെടുത്തുന്ന സംഭവമായിരുന്നു. നിങ്ങളോട് എനിക്ക് അങ്ങനെ ഒന്നുമില്ലെന്ന് പറഞ്ഞാലും മനസിലാവില്ല.

ചില സമയത്തൊക്കെ ഞാനിനി എന്ത് ചെയ്യുമെന്നൊക്കെ തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ ഞാന്‍ ഒരുമിച്ച്‌ ബാങ്കില്‍ ജോലി ചെയ്തിരുന്നു. അന്നൊക്കെ ഞങ്ങള്‍ സംസാരിക്കുകയും ഫ്രീയായി ഇടപഴകുകയും ചെയ്തിരുന്നു. ഇങ്ങേര് വിചാരിച്ചത് എനിക്കങ്ങോട്ട് എന്തോ ഉണ്ടെന്ന്. അന്ന് തൊട്ട് ഇങ്ങനെയാണ്. ഞാന്‍ എല്ലായിടത്ത് നിന്നും അദ്ദേഹത്തെ ബ്ലോക്ക് ചെയ്‌തെങ്കിലും അമ്മയുടെ ഫോണിലേക്കും അനിയത്തിയെയും കൂട്ടുകാരെയുമൊക്കെ വിളിക്കാന്‍ തുടങ്ങി.

ഇപ്പോള്‍ ഞാന്‍ പറഞ്ഞ് നിര്‍ത്തിയിട്ടുണ്ട്. പക്ഷേ അത് മനസിലായാല്‍ മതിയായിരുന്നു എന്നാണ് ഗായത്രി പറയുന്നത്. ഇപ്പോള്‍ ആസിഡ് അറ്റാക്ക് ഒക്കെ ഉണ്ടല്ലോ. പ്രേമം നിരസിച്ചു എന്ന പേരില്‍ അങ്ങനെ എന്തെങ്കിലും ഒക്കെ ചെയ്താലോ എന്ന പേടിയുണ്ട് എനിക്ക്. ഇഷ്ടമാണെന്ന് ഒക്കെ പ്രൊപ്പോസ് ചെയ്യുകയും മെസേജ് അയക്കുയുമൊക്കെ ചെയ്തിട്ടുണ്ട്. നിനക്ക് എന്താണ് വേണ്ടതെന്ന് ഞാന്‍ അങ്ങോട്ട് ചോദിച്ചപ്പോള്‍ എന്നെ മതിയെന്നാണ് പറഞ്ഞത്.

Actress gayathri suresh words about acid attack

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES