മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ അഭിനേത്രിയാണ് ഗായത്രി സുരേഷ്. ജമ്‌നാ പ്യാരി എന്ന ചിത്രത്തിലുടയാണ് നടി മലയാള സിനിമയിലേക്ക് ചേക്കേറിയത്. തുടർന്ന് നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ നടൻ കുഞ്ചാക്കോ ബോബനെ കുറിച്ച് താരം പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ടേക്കുകൾ കുറവായിരുന്നു. ആദ്യത്തെ സിനിമ ആയത് കൊണ്ട് പേടി കുറവായിരുന്നു. പിന്നെയാണല്ലോ പൊസിഷൻ ശരിയാക്കണം എന്നൊക്കെ പഠിക്കുന്നത്. ചാക്കോച്ചൻ ആണ് സിനിമയിലേക്ക് വിളിക്കുന്നത്. ഹലോ ഞാൻ കുഞ്ചാക്കോ ബോബൻ ആണെന്ന് പറഞ്ഞു. ഞാൻ ഹലോ സാർ എന്ന് പറഞ്ഞപ്പോൾ സാർ എന്ന് വിളിക്കണ്ട എന്ന് പറഞ്ഞു. ഇങ്ങനൊരു സിനിമയുണ്ട്, എല്ലാ ഫാക്ടറും ഒത്തുവന്നാൽ നമുക്ക് ചെയ്യാമെന്നും പറഞ്ഞു. ഉച്ചയ്ക്ക് എഴുത്തുകാരനും സംവിധായകനും കഥ പറയാൻ വരും. പിന്നെ നിർമ്മാതാവ് വരുമെന്നും പറഞ്ഞു. അമ്മയെയാണ് ആദ്യം വിളിച്ച് പറഞ്ഞതെന്നാണ് ഗായത്രി പറയുന്നത്.
ഒരുപാട് സന്തോഷം തോന്നി. എന്റെ സ്വപ്‌നം നിറവേറ്റാനായി. നിറമൊക്കെ കണ്ട് ചാക്കോച്ചനെ ഭയങ്കര ഇഷ്ടമായിരുന്നു. ചാക്കോച്ചനോട് പ്രണയം തോന്നാത്ത പെൺകുട്ടികളോ, അതെന്ത് ചോദ്യമാണ്, എല്ലാവർക്കും തോന്നിയിട്ടുണ്ടാകും എന്ന് ഒപ്പമുണ്ടായിരുന്ന ജുവലും പറഞ്ഞു. നേരിട്ട് കണ്ടപ്പോൾ ബഹുമാനമായത് മാറി. നല്ലൊരു വ്യക്തിയാണ് അദ്ദേഹം. വളരെ ഡീസന്റാണെന്നും ഗായത്രി സുരേഷ് പറഞ്ഞു.