സര്‍വോപരി പാലാക്കാരന്‍' എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ താരമാണ് മമിത ബൈജു. വളരെ കുറച്ച് സിനിമകള്‍ മാത്രമെ ചെയ്തിട്ടുള്ളുവെങ്കിലും ഇതിനോടകം മമിത പ്രേക്ഷക സ്വീകാര്യത നേടിക്കഴിഞ്ഞു. ഓപ്പറേഷന്‍ ജാവയിലും ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ടെങ്കിലും സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിലൂടെയാണ് മമിത പ്രേക്ഷകര്‍ക്ക് സുപരിചിതയായത്. ഇപ്പോഴിത തന്റെ തമിഴ് ചിത്രത്തെ കുറിച്ചുള്ള ഒരു വെളിപ്പെടുത്തലുമായാണ് താരം എത്തിയിരിക്കുന്നത്.
ബാല സംവിധാനം ചെയ്യുന്ന 'വണങ്കാന്‍' എന്ന ചിത്രത്തില്‍ നിന്നു താനും പിന്മാറിയതായാണ് മമിത ബൈജു അറിയിച്ചത്. ഈ ചിത്രത്തില്‍ നിന്നും
സൂര്യ പിന്‍മാറിയത് അടുത്തിടെ വലിയ വാര്‍ത്തയായിരുന്നു.
ചിത്രീകരണം തുടങ്ങിയ ശേഷമാണ് തിരക്കഥയില്‍ ബാല വരുത്തിയ ചില മാറ്റങ്ങളെത്തുടര്‍ന്ന് സൂര്യ പിന്മാറിയത്. പകരം മറ്റൊരു നടനെ വച്ച് ചിത്രം പൂര്‍ത്തിയാക്കാനാണ് ബാലയുടെ പദ്ധതി.
ആ സിനിമയില്‍ നിന്ന് ഞാന്‍ പിന്‍വാങ്ങി. സൂര്യ സാറും പ്രൊഡക്ഷനും വണങ്കാന്‍ ഡ്രോപ് ചെയ്തിരുന്നു. ചിത്രത്തില്‍ സൂര്യ സാറുമായി എനിക്ക് കോംബിനേഷന്‍ സീനുകളുണ്ടായിരുന്നു. നാല്‍പത് ദിവസത്തോളം ഷൂട്ട് ചെയ്യുകയും ചെയ്തു. ഇനി ആ സിനിമയ്ക്ക് ഒരു ഫ്രഷ് സ്റ്റാര്‍ട്ടാണ് അവര്‍ ഉദ്ദേശിക്കുന്നത്. അതുകൊണ്ട് വീണ്ടും എഗ്രിമെന്റ് മാറേണ്ടി വരും. അത്രയും തന്നെ ദിവസങ്ങള്‍ എനിക്ക് വീണ്ടും പോകും. എനിക്കത്രയും ദിവസങ്ങള്‍ കളയാനില്ല. കോളജുണ്ട്. വേറെ സിനിമകള്‍ കമ്മിറ്റ് ചെയ്തിട്ടുമുണ്ട്. അതുകൊണ്ടാണ് ചിത്രത്തില്‍ നിന്നും മാറേണ്ടി വന്നത്.'' -മമിത പറഞ്ഞു.
അര്‍ജുന്‍ അശോകന്‍ നായകനാകുന്ന 'പ്രണയ വിലാസം' ആണ് മമിതയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. അനശ്വര രാജനാണ് ചിത്രത്തില്‍ മറ്റൊരു നായിക. ചിത്രം ഫെബ്രുവരി 24ന് തിയേറ്ററുകളിലെത്തും. നിഖില്‍ മുരളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിബി ചവറ, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചവറ ഫിലിംസ്, ന്യൂസ്‌പേപ്പര്‍ ബോയ് എന്നീ ബാനറുകളിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സുഹൈല്‍ കോയ, മനു മഞ്ജിത്ത്, വിനായക് ശശികുമാര്‍ എന്നിവര്‍ എഴുതിയ വരികള്‍ക്ക് സം?ഗീതം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്.