വണങ്കാന്‍ ' എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ച് സംവിധായകന്‍ ബാല നടി മമിത ബൈജുവിനെ അടിച്ചതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതിലെ സത്യാവസ്ഥ വ്യക്തമാക്കി നേരത്തെ നടി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ബാല. മമിത മകളെ പോലെ ആണെന്നും അടിക്കാന്‍ വേണ്ടി കൈ ഉയര്‍ത്തിയതേയുള്ളൂ, അടിച്ചില്ലെന്നുമാണ് ബാല പറയുന്നത്.
'മമിത എന്റെ മകളെ പോലെ, അതു മാത്രമല്ല പെണ്‍കുട്ടികളെ ആരെങ്കിലും അടിക്കുമോ? അതൊരു ചെറിയ കുട്ടി അല്ലേ? മുംബൈയില്‍ നിന്ന് വന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റായിരുന്നു മമിതയ്ക്ക് മേക്കപ്പ് ഇട്ടത്. എനിക്ക് മേക്കപ്പ് ഇഷ്ടം അല്ല എന്നത് അവര്‍ക്ക് അറിയില്ലായിരുന്നു. അവരെ പറഞ്ഞു മനസിലാക്കാന്‍ മമിതയ്ക്ക് ഭാഷ അറിയില്ല. ഷോട്ടിന് വിളിച്ചപ്പോള്‍ ആരാണ് മേക്കപ്പ് ഇട്ടത് എന്ന ചോദിച്ചു. അടിക്കാന്‍ വേണ്ടി കൈ ഉയര്‍ത്തിയതേയുള്ളൂ, അപ്പോഴേക്കും അടിച്ചതായി വാര്‍ത്തകള്‍ വന്നു,' ബാല പറഞ്ഞു.
മുന്‍പൊരിക്കല്‍ മമിത സംവിധായകന്‍ തന്നെ ഒരുപാട് തവണ വഴക്ക് പറഞ്ഞിരുന്നെന്നും വെറുതെ അടിക്കുകയും ചെയ്തു എന്നും ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ താന്‍ പറഞ്ഞതിനെ പലരും തെറ്റായി വ്യാഖ്യാനിച്ചെന്ന് കാണിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഇട്ടിരുന്നു.
'ബാല സാര്‍ തന്റെ സിനിമ കരിയറിലെ ഉപദേഷ്ടാവ് ആണ്, സിനിമയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ വളരെ നല്ല ബന്ധത്തിലാണ് ഉണ്ടായിരുന്നത്. സെറ്റില്‍ വെച്ച് മാനസികമോ ശാരീരികമോ ആയ ഉപദ്രവമോ മറ്റേതെങ്കിലും തരത്തിലുള്ള അധിക്ഷേപകരമായ പെരുമാറ്റമോ അദ്ദേഹത്തില്‍ നിന്ന് ഉണ്ടായിട്ടില്ല. ഒരു നല്ല നടി എന്ന നിലയില്‍ ഉയരാന്‍ ഒരുപാട് ഉപദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. മറ്റു കമ്മിറ്റ്‌മെന്റുകള്‍ കാരണമാണ് എനിക്ക് ആ സിനിമയില്‍ നിന്ന് പിന്മാറേണ്ടി വന്നത്. എന്റെ വാക്കുകളെ വളച്ചൊടിക്കുക്കയാണ് ചെയ്തത്' എന്നാണ് മമിത ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരുന്നത്.
ചിത്രത്തിന്റെ തുടക്കത്തില്‍ സൂര്യയായിരുന്നു നായകന്‍ സംവിധായകനുമായി ഒത്തു പോകാന്‍ കഴിയാത്തതിനാല്‍ പ്രൊജക്ടില്‍ നിന്ന് പിന്‍മാറിയത്. നായികയാവേണ്ടിയിരുന്ന കൃതി ഷെട്ടിയും പ്രധാന വേഷം കൈകാര്യം ചെയ്യേണ്ടിയിരുന്ന മമിതയും പിന്നീട് സിനിമ വേണ്ടെന്നു വെച്ചു. പോസ്റ്റ് പ്രൊഡക്ഷനും മറ്റുമായി നാല്‍പത് ദിവസത്തോളം ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരുന്നു.