ഗര്‍ഭിണിയാണെന്ന തരത്തില്‍ തലക്കെട്ടുകളിട്ട് ചിലര്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു;ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനാണ് തീരുമാനം: ശരണ്യ മോഹന്‍

Malayalilife
ഗര്‍ഭിണിയാണെന്ന തരത്തില്‍ തലക്കെട്ടുകളിട്ട് ചിലര്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു;ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനാണ് തീരുമാനം:  ശരണ്യ മോഹന്‍

രുകാലത്ത് തമിഴിലും മലയാളത്തിലും തിളങ്ങി നിന്ന നായികയാണ് ശരണ്യ മോഹന്‍. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം 2019 ജനുവരിയില്‍ ഒരു പെണ്‍കുഞ്ഞിനു കൂടി ജന്മം നല്‍കിയിരുന്നു. തന്റെ രണ്ടുമക്കളുടെയും ഭര്‍ത്താവിന്റെയും വിശേഷങ്ങളും ശരണ്യ ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. ശരണ്യയുടെ ഭര്‍ത്താവ് ഡോ. അരവിന്ദും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. 

നടി ശരണ്യയും ഭര്‍ത്താവ് അരവിന്ദും (സ്വാമി ബ്രോ) സോഷ്യല്‍മീഡിയയില്‍ സജീവമാണ്. ഇപ്പോള്‍ ബോഡിഷെയ്മിങും, സൈബര്‍ ആക്രമണവും അതിരുകവിഞ്ഞ് വ്യാജവാര്‍ത്തകള്‍ പ്രിയപ്പെട്ടവരെ വേദനിപ്പിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്. അതിനാല്‍ തന്നെ  തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് ശരണ്യയും കുടുംബവും. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ ശക്തമായ നിയമ നടപടിയുണ്ടാകുമെന്ന് ശരണ്യ വ്യക്തമാക്കിയിരിക്കുന്നത്.

ഗര്‍ഭിണിയാണെന്ന തരത്തില്‍ തലക്കെട്ടുകളിട്ട് ചിലര്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു, ഇവര്‍ക്കെതിരെയാണ് പോലീസില്‍ കേസ് കൊടുത്തത്. ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനാണ് തീരുമാനം. ഇത്തരം വാര്‍ത്തകളിടുന്നവരേയും അതിന് മോശമായ കമന്റുകളുമായി വരുന്നവരേയുമൊക്കെ നന്നാക്കിക്കളയാമെന്ന ചിന്തയൊന്നുമില്ല, എങ്കിലും എത്തിക്‌സിനെ കുറിച്ച് ഓര്‍മ്മിപ്പിക്കാനായാണിതെന്ന് ശരണ്യ പറഞ്ഞിരിക്കുകയാണ്.

Actress saranya mohan words about fake news

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES