Latest News

കുമ്പളങ്ങി നൈറ്റ്‌സില്‍ സൈക്കോ വില്ലന്‍ കഥാപാത്രവുമായി ഫഹദ് ഫാസില്‍....!

Malayalilife
കുമ്പളങ്ങി നൈറ്റ്‌സില്‍ സൈക്കോ വില്ലന്‍ കഥാപാത്രവുമായി ഫഹദ് ഫാസില്‍....!

മലയാളസിനിമാ രംഗത്ത് വേറിട്ട കഥാപാത്രത്തിലൂടെയും അഭിനയമികവിലൂടെയും തന്റെതായ വ്യക്തിമുദ്ര പതിപ്പിത്ത നടനാണ് ഫഹദ് ഫാസില്‍. വില്ലന്‍ വേഷത്തിലും കോമഡി വേഷത്തിലുമെല്ലാം തകര്‍ത്തഭിനയിച്ച ഫഹദ് ഫാസില്‍ മലയാളികളുടെ പ്രിയപ്പെട്ട നടനാണ്. അടുത്തതായി ഇറങ്ങാനിരിക്കുന്ന കുമ്പളങ്ങി നൈറ്റ്‌സില്‍ മുഴുനീള വില്ലന്‍ കഥാപാത്രവുമായാണ് ഫഹദ് എത്തുന്നത്. 

ഫഹദ് ഫാസില്‍, ഷെയ്ന്‍ നിഗം, എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മധു സി നാരായണന്‍ സംവിധാനം ചെയ്യുന്ന കുമ്പളങ്ങി നൈറ്റ്സ് ഫെബ്രുവരി ഏഴിന് പ്രദര്‍ശനത്തിനെത്തുന്നത്. താരത്തിന് ഏറെ സാധ്യതയുള്ള വേഷമാണിതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ഒരു ഫാമിലി ഡ്രാമ എന്ന നിലയ്ക്കാണ് ചിത്രം ഒരുക്കുന്നതെന്ന് തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്‍ പറയുന്നു. ഒരു നാഗരിക കുടുംബമാണ് പശ്ചാത്തലം.

നടനും സംവിധായകനുമായ ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ഈ ചിത്രത്തിലൂടെ സിനിമാ നിര്‍മാണ മേഖലയിലേക്ക് കടക്കുന്നു. വര്‍ക്കിങ് ക്ലാസ് ഹീറോ എന്നാണ് ഇവരുടെ കമ്പനിയുടെ പേര്. ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്ന ബാനറിലാണ് ചിത്രം അവതരിപ്പിക്കുന്നത്.തിരക്കഥ ശ്യാം പുഷ്‌കരന്‍, ഛായാഗ്രഹണം ഷൈജു ഖാലിദ്. സംഗീതം സുഷിന്‍ ശ്യാം.

ദിലീഷ് പോത്തന്‍ ശ്യാം പുഷ്‌കരന്‍ ടീം ഒന്നിച്ച മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങള്‍ ദേശീയ പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഐ.എഫ്.എഫ്.കെയില്‍ മികച്ച മലയാള സിനിമക്കുള്ള നെറ്റ്പാക്ക് പുരസ്‌കാരം തൊണ്ടിമുതലും ദൃക്സാക്ഷിയും സ്വന്തമാക്കിയിരുന്നു. 


കുമ്പളങ്ങി നൈറ്റ്സില്‍ ഫഹദ് വില്ലന്‍ വേഷം ചോദിച്ച് വാങ്ങിയതാണെന്നു
ശ്യാം പുഷ്‌കരന്‍ ! 

ചിത്രത്തിലെ വില്ലന്‍ വേഷം ഫഹദിന് കൊടുത്തതല്ല.അദ്ദേഹം ആയതാണ്. കഥ കേട്ടുകഴിഞ്ഞപ്പോള്‍ ആ റോള്‍ വേണമെന്ന് ഫഹദ് ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷെയിന്‍ നിഗം, പുതുമുഖം മാത്യു തോമസ് എന്നിവരാണ് നായകരായ നാലു സഹോദരന്മാരുടെ വേഷം ചെയ്യുന്നത്. അദ്ദേഹം പറഞ്ഞു.

fahadh faasil,kumbalangi nights,psycho villain,character

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക