കൂളിങ് ഗ്ലാസില്‍ ചുവപ്പണിഞ്ഞു സ്റ്റൈലിഷ് ലുക്കില്‍ ഫഹദിനൊപ്പം നസ്രിയ! വമ്പന്‍ മേക്കോവറാണ് നടിയുടേതെന്ന് ആരാധകര്‍

Malayalilife
topbanner
കൂളിങ് ഗ്ലാസില്‍ ചുവപ്പണിഞ്ഞു സ്റ്റൈലിഷ് ലുക്കില്‍ ഫഹദിനൊപ്പം നസ്രിയ! വമ്പന്‍ മേക്കോവറാണ് നടിയുടേതെന്ന് ആരാധകര്‍

ലയാളത്തിന്റെ പ്രിയതാരം   നസ്രിയ നസീം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്ന സ്‌റ്റൈലിഷ് ലുക്കിലെ ഫോട്ടോയാണ് ഇപ്പോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കൂളിങ് ഗ്ലാസില്‍ ചുവപ്പണിഞ്ഞു നില്‍ക്കുന്ന താരത്തിനൊപ്പം ഫഹദിനെയും കാണാം. ഇപ്പോള്‍ ഒരുപാട് മെലിഞ്ഞെന്നും വമ്പന്‍ മേക്കോവറാണ് നടിയുടേതെന്നും പ്രേക്ഷകര്‍ പറയുന്നു.  

നസ്രിയയുടെ പുതിയ ചിത്രം 'ട്രാന്‍സ്'  ഫെബ്രുവരി 14ന്  തിയേറ്ററുകളിലെത്തുകയാണ്. ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രം എന്നതിന് പുറമേ ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷം നസ്രിയയും ഫഹദും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ട്രാന്‍സിനുണ്ട്.
ചിത്രത്തില്‍ ഫഹദ് ഫാസില്‍, ഒരു മോട്ടിവേഷനല്‍ ട്രെയ്‌നറുടെ വേഷത്തിലാണ് എത്തുന്നത്. അമല്‍ നീരദ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംവിധായകന്‍ ഗൗതം മേനോന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, വിനായകന്‍, ചെമ്പന്‍ വിനോദ്, ദിലീഷ് പോത്തന്‍, ശ്രീനാഥ് ഭാസി, അര്‍ജുന്‍ അശോകന്‍, ജിനു ജോസഫ്, അശ്വതി മേനോന്‍, ശ്രിന്ദ, ധര്‍മജന്‍ ബോള്‍ഗാട്ടി, അമല്‍ഡ ലിസ് എന്നിവരാണ് മറ്റു താരങ്ങള്‍. 

Read more topics: # nazriya nazim and ,# fahadh faasil
nazriya nazim and fahadh faasil

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES