Latest News

വിദേശ പ്രൊഡക്ഷന്‍ ഹൗസിനായി ഓഡിഷനില്‍ പങ്കെടുത്തു;ആദ്യമായാണ്  ഒരു ഓഡിഷനില്‍ പങ്കെടുക്കുന്നത്;  സിനിമയില്‍ വലിയ നടനാണ് എനിക്കൊപ്പം അഭിനയിക്കുന്നത്;ഹോളിവുഡില്‍ ഓഡിഷനില്‍ പങ്കെടുത്ത അനുഭവം പങ്കുവെച്ച് ഫഹദ്

Malayalilife
 വിദേശ പ്രൊഡക്ഷന്‍ ഹൗസിനായി ഓഡിഷനില്‍ പങ്കെടുത്തു;ആദ്യമായാണ്  ഒരു ഓഡിഷനില്‍ പങ്കെടുക്കുന്നത്;  സിനിമയില്‍ വലിയ നടനാണ് എനിക്കൊപ്പം അഭിനയിക്കുന്നത്;ഹോളിവുഡില്‍ ഓഡിഷനില്‍ പങ്കെടുത്ത അനുഭവം പങ്കുവെച്ച് ഫഹദ്

മിഴകത്തും തെലുങ്കിലുമെല്ലാം ഫാന്‍ ബേസുണ്ടാക്കിയ നടനാണ് ഫഹദ് ഫാസില്‍. നടന്റെ സിനിമകളെയും കഥാപാത്രങ്ങളെയും തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ ഒന്നടങ്കം സ്വീകരിക്കാറുമുണ്ട്. ഇപ്പോഴിതാ നടന്‍ ഹോളിവുഡില്‍ ഓഡിഷന് പോയ അനുഭവം പങ്ക് വച്ചതാണ് വാര്‍ത്തകളില്‍ നിറയുന്നത്.

ഒരു ഹോളിവുഡ് ചിത്രത്തിന് വേണ്ടി വിദേശ പ്രൊക്ഷന്‍ ഹൗസ് സംഘടിപ്പിച്ച ഓഡിഷനിലാണ് താരം പങ്കെടുത്തത്. എന്നാന്‍ പ്രൊഡഷന്‍ ഹൗസിന്റെ പേരോ സിനിമയുടെ വിവരങ്ങളോ ഫഹദ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

.'ഞാന്‍ ഒരു വിദേശ പ്രൊഡക്ഷന്‍ ഹൗസിനായി ഓഡിഷനില്‍ പങ്കെടുത്തു. സിനിമയുടെ പേര് ഞാന്‍ പറയുന്നില്ല. ആദ്യമായാണ് ഞാന്‍ ഒരു ഓഡിഷനില്‍ പങ്കെടുക്കുന്നത്. അവര്‍ ഓഡിഷന്റെ ഭാഗമായി ഒരു സീന്‍ നല്‍കി. ആ രംഗത്തിനും മുമ്പും ശേഷവുമുള്ള കാര്യങ്ങള്‍ എനിക്ക് അറിയില്ല,' എന്നായിരുന്നു ഫഹദ് പറഞ്ഞത്.

fahad faasil says about audition

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES