യുവതാരനിരയില്‍ ശ്രദ്ധേയനാണ് ടോവിനോ. ഇന്ന് കഥാപാത്രങ്ങള്‍ കൊണ്ട് മുന്നില്‍ നില്‍ക്കുന്ന യുവതാരങ്ങള്‍ എല്ലാവരും തന്നെ സ്വന്തം പ്രയത്‌നം കൊണ്ട് ഉയര്‍ന്നു വന്നവരാണ്. വില്ലനായും നായകന്റെ സുഹൃത്തായുമൊക്കെ സ്‌ക്രീനില്‍ എത്തിയവരാണ് ഇപ്പോള്‍ താരനിരയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. പരിഹാസങ്ങളും കളിയാക്കലുകളും കേട്ടവരാണ് താരങ്ങളായവരില്‍ പലരും. അത്തരത്തില്‍ സിനിമയില്‍ താരമാകുന്നതിനു മുമ്പ് മലയാളത്തിന്റെ യുവതാരം ടൊവീനോ തോമസ് എട്ടു വര്‍ഷം മുമ്പ് ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ഇന്നു നിങ്ങള്‍ എന്നെ വിഡ്ഡിയെന്നു പരിഹസിക്കുമായിരിക്കും, കഴിവില്ലാത്തവന്‍ എന്നു മുദ്രകുത്തി എഴുതിത്തള്ളുമായിരിക്കും. പക്ഷേ ഒരിക്കല്‍ ഞാന്‍ ഉയരങ്ങളില്‍ എത്തുക തന്നെ ചെയ്യും. അന്നു നിങ്ങള്‍ എന്നെയോര്‍ത്ത് അസൂയപ്പെടും. ഇതൊരു അഹങ്കാരിയുടെ ധാര്‍ഷ്ട്യമല്ല, വിഡ്ഡിയുടെ വിലാപവുമല്ല. മറിച്ച് ഒരു കഠിനാദ്ധ്വാനിയുടെ ആത്മവിശ്വാസമാണ്.' 2011 ജൂണ്‍ 28ന് ടൊവീനോ ഫെയ്‌സ്ബുക്കില്‍ കുറിച്ചതാണിത്.ഈ കുറിപ്പ് ആരാധകരിലാരോ ആണ് വീണ്ടും ഷെയ്ര്‍ ചെയ്ത് വൈറലാക്കി മാറ്റിയത്. അന്ന് ടൊവിനോയുടെ കുറിപ്പിനു താഴെ പരിഹസിച്ച് കമന്റ് ചെയ്തവര്‍ക്കു നേരെയും രോഷമിരമ്പുന്നുണ്ട്.നീ വിഷമിക്കേണ്ട, സത്യമായിട്ടും സിനിമയില്‍ ലൈറ്റ് ബോയ് ആകുമെടാ' എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതൊരു വെല്ലുവിളിയാണെന്നും അയാള്‍ അന്നു പറഞ്ഞിരുന്നു. പരിഹാസങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും അന്നും ടൊവീനോ മറുപടി പറഞ്ഞിരുന്നു. നിങ്ങളുടെ പ്രതികരണങ്ങളൊക്കെ സ്വീകരിക്കുന്നുവെന്നും തന്നെ കളിയാക്കി കഴിഞ്ഞവര്‍ ഒരുതവണ കൂടി ഈ കുറിപ്പ് വായിക്കണമെന്നുമായിരുന്നു അന്ന് ടൊവീനോ മറുപടിയായി എഴുതിയത്. എന്നാല്‍ വൈറലായ പോസ്റ്റ് പിന്നീട് ഡീലിറ്റ് ഡിലീറ്റ് ആക്കിയിരിക്കയാണ്.
2012ല്‍ പ്രഭുവിന്റെ മക്കള്‍ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ താരം സഹനടനായും വില്ലനായും മലയാളസിനിമയില്‍ തന്റേതായ ഇടംനേടി. ഇന്ന് മലയാളത്തിലെ യുവതാരങ്ങളില്‍ ഏറെ തിരക്കേറിയ നടനാണ് ടൊവീനോ. അത് കൂടാതെ തമിഴില്‍ ധനുഷിന്റെ വില്ലനായും താരമെത്തുന്നുണ്ട്.