മലയാളികളുടെ പ്രിയ നടിയായ ദുര്‍ഗ കൃഷ്ണ കഴിഞ്ഞ ദിവസമാണ് അമ്മയായ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ദുര്‍ഗ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.ഭര്‍ത്താവിന്റെ പിറന്നാള്‍ ദിനത്തിലാണ് പുതിയ അതിഥി എത്തിയതും.
ഇപ്പോളിതാ തന്റെ ഗര്‍ഭകാലം നിരവധി വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നുവെന്ന് പങ്ക് വക്കുകയാണ് നടി. തന്റെ ചാനലിലൂടെയാണ് നടി അത് പങ്ക് വക്കുന്നത്. നാലാം മാസത്തില്‍ കോവിഡ് ബാധിച്ചതിനെക്കുറിച്ചും തുടര്‍ച്ചയായുണ്ടായ രക്തസ്രാവത്തെയും രക്തത്തിലെ അണുബാധയെയും കുറിച്ച് ദുര്‍ഗ തുറന്നുപറഞ്ഞു. പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പാണ് നടി ഈ വിവരങ്ങള്‍ പങ്കുവെച്ചത്.
ഗര്‍ഭകാലത്തിന്റെ നാലാം മാസത്തില്‍ കോവിഡ് സ്ഥിരീകരിച്ചത് വലിയ ആശങ്കയുണ്ടാക്കിയെന്ന് ദുര്‍ഗ പറഞ്ഞു. ഇതേത്തുടര്‍ന്ന് വീട്ടിലിരിക്കേണ്ടി വരികയും അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ കുടുംബം ക്വാറന്റൈനിലാവുകയും ചെയ്തു.
നാലാം മാസം എങ്ങനെ ആണെന്ന് അറിയില്ല. എനിക്ക് കൊവിഡ് പോസിറ്റീവ് ആയി. അതാണ് ഞാന്‍ പറഞ്ഞത് അപ്ഡ് ആന്റ് ഡൗണ്‍സ് എന്റെ പ്രെ?ഗ്‌നന്‍സി യാത്രയിലുണ്ടെന്ന്. എനിക്ക് വീട്ടിലിരിക്കേണ്ടി വന്നു. വീട്ടില്‍ അമ്മയ്ക്കും പോസിറ്റീവ് ആയി. അങ്ങനെ ഞങ്ങളെല്ലാവരും ക്വറന്റൈനില്‍ ആയി. എനിക്ക് ബ്ലെഡില്‍ ഇന്‍ഫെക്ഷന്‍ കയറി.
സഹിക്കാന്‍ പറ്റാത്തത്ര വേദനയായിരുന്നു. അതിനിടയില്‍ ബ്ലീഡിം?ഗ് വന്നു. ഒരുപാട് തവണ ആശുപത്രിയിലായി. എല്ലാവരുടെയും പ്രാര്‍ത്ഥന ഉള്ളത് കൊണ്ട് പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. കുഞ്ഞ് സേഫായി. അഞ്ചാം മാസമാണ് പിന്നീട് ഞാന്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങുന്നത്. അതായത് 5 മാസം ഞാന്‍ പൂര്‍ണമായും റസ്റ്റില്‍ ആയിരുന്നു.
മൂഡ് സ്വിങ്‌സ് എനിക്ക് ഉണ്ടായി. പലപ്പോഴും ഒറ്റയ്ക്കിരുന്ന് കരഞ്ഞു. ഒരു കാര്യവും ഇല്ലാത്ത കരച്ചിലായിരുന്നു. ഈ മനുഷ്യന്‍ എന്നെ വെറുത്ത് വേണ്ടെന്ന് വയ്‌ക്കോന്ന് വരെ തോന്നി. അത്ര ഇറിറ്റേറ്റിങ് ക്യാരക്ടറായി ഞാന്‍'- ദുര്‍ഗ പറഞ്ഞു.
അഞ്ചാം മാസം മുതലാണ് വീട്ടില്‍നിന്നിറങ്ങിയതെന്നും പിന്നീടുള്ള മാസങ്ങളില്‍ പൂര്‍ണ്ണ വിശ്രമത്തിലായിരുന്നുവെന്നും നടി പറഞ്ഞു. ഗര്‍ഭകാലത്തുണ്ടായ മൂഡ് സ്വിങ്സ് കാരണം പലപ്പോഴും ഒറ്റയ്ക്ക് കരഞ്ഞിട്ടുണ്ട്. താന്‍ വളരെ അസ്വസ്ഥയായിരുന്നെന്നും ഭര്‍ത്താവ് തന്നെ ഉപേക്ഷിച്ചു പോകുമോ എന്ന് വരെ ഭയന്നിരുന്നെന്നും ദുര്‍ഗ ഓര്‍ത്തെടുത്തു.