Latest News

അനീഷ് തറയില്‍ ബിഗ് ബോസില്‍ കയറിയപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് ആന്റണി തറയില്‍;'എയര്‍പോര്‍ട്ടിലെ ആ ജനസാഗരം കണ്ട് അപ്പച്ചന്റെ കണ്ണ് നിറഞ്ഞു'; കഴിഞ്ഞുപോയ ദിനങ്ങള്‍ അതികഠിനമായിരുന്നു; പിതാവിന്റെ വിയോഗം അറിയിച്ച് ബിഗ് ബോസ് താരം അനീഷ് കുറിച്ചത്

Malayalilife
 അനീഷ് തറയില്‍ ബിഗ് ബോസില്‍ കയറിയപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് ആന്റണി തറയില്‍;'എയര്‍പോര്‍ട്ടിലെ ആ ജനസാഗരം കണ്ട് അപ്പച്ചന്റെ കണ്ണ് നിറഞ്ഞു'; കഴിഞ്ഞുപോയ ദിനങ്ങള്‍ അതികഠിനമായിരുന്നു; പിതാവിന്റെ വിയോഗം അറിയിച്ച് ബിഗ് ബോസ് താരം അനീഷ് കുറിച്ചത്

ബിഗ് ബോസ് മലയാളം സീസണ്‍ 7 ലൂടെ ജനഹൃദയങ്ങള്‍ ഏറ്റെടുത്ത താരമാണ് കോമണറായെത്തിയ അനീഷ്. ബിഗ് ബോസിനു ശേഷവും നിരവധി അവസരങ്ങളാണ് അനീഷിനെ തേടിയെത്തുന്നത്. ഒരു സാധാരണ സര്‍ക്കാര്‍ ഉദ്യോഗസ്ഥനില്‍ നിന്ന്, ആദ്യമായി ഫിനാലെയില്‍ എത്തുകയും ഫസ്റ്റ് റണ്ണറപ്പ് ആകുകയും ചെയ്യുന്ന 'കോമണര്‍' എന്ന റെക്കോര്‍ഡ് അനീഷ് സ്വന്തമാക്കിയിരുന്നു. ഇപ്പോള്‍ തന്നെ താനാക്കിയ പിതാവിന്റെ വിയോഗ വാര്‍ത്ത താരം പങ്ക് വക്കുകയാണ്.

കഴിഞ്ഞ ദിവസമായിരുന്നു ആന്റണി തറയിലിന്റെ വിയോഗം. ബിഗ് ബോസില്‍ താന്‍ എത്തണമെന്ന് ഏറെ ആഗ്രഹിച്ച ആളായിരുന്നു അപ്പച്ചനെന്നും ഒടുവില്‍ ഷോ കഴിഞ്ഞ് എയര്‍പോര്‍ട്ടിലെത്തിയ ജനസാ?ഗരത്തെ കണ്ട് അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞെന്നും അനീഷ് പറയുന്നു. അപ്പച്ചന്റെ മരണം തന്റെ കുടുംബത്തിന് നികത്താനാവാത്ത നഷ്ടമാണെന്നും പകരം വെയ്ക്കാനാവാത്ത വിടവാണതെന്നും അനീഷ് പറയുന്നു.

അനീഷിന്റെ വാക്കുകള്‍ ഇങ്ങനെ

കഴിഞ്ഞുപോയ ദിനങ്ങള്‍ അതികഠിനമായിരുന്നു. അപ്പച്ചനെ കുറിച്ച് എങ്ങനെയാണ് പറഞ്ഞു പൂര്‍ത്തിയാക്കുക എന്നുപോലും എനിക്കറിയില്ല. അത്രമാത്രം എല്ലാകാലത്തും എന്നെ പിന്തുണച്ചിട്ടുണ്ട്. ജീവിതത്തിലെ ഉയര്‍ച്ചയിലും, താഴ്ചയിലും, സന്തോഷത്തിലും, ദുഃഖത്തിലും ഒരുപോലെ സപ്പോര്‍ട്ട് ചെയ്യുക എന്നത് നിസ്സാര കാര്യമല്ല. ഉറച്ച നിലപാടുകളും, കാര്യഗൗരവ ശേഷിയും അപ്പച്ചന്റെ വ്യക്തിത്വത്തിന്റെ ഭാഗമായിരുന്നു. ജീവിതത്തിന്റെ ഏത് അവസ്ഥയിലും അമിതമായി ആഹ്ലാദിക്കാത്ത, ലാളിത്യം മുഖമുദ്രയാക്കിയ തനി നാട്ടിന്‍ പുറത്തുകാരന്‍. കൃഷിയെ ജീവിതചര്യയാക്കിയ പ്രകൃതി സ്‌നേഹി. ഒരു അച്ഛനും മകനെ ഇത്രമാത്രം സപ്പോര്‍ട്ട് ചെയ്യുമോ എന്ന് പലപ്പോഴും എനിക്ക് തന്നെ തോന്നാറുണ്ട്.

ബിഗ്ഗ്ബോസ്സില്‍ ഞാന്‍ എത്തിപ്പെടാന്‍ എന്നോളം തന്നെ അപ്പച്ചനും ആഗ്രഹിച്ചു. ഓരോ ദിവസവും എന്നെ മോട്ടിവേറ്റ് ചെയ്തുകൊണ്ടിരുന്നു. തളരാന്‍ അനുവദിച്ചില്ല. കാര്യങ്ങള്‍ വളച്ചുകെട്ടില്ലാതെ സംസാരിച്ചു. ശരിയുടെ ഭാഗത്ത് ഉറച്ചുനിന്നു. എന്നിട്ടും ആരെയും വേദനിപ്പിച്ചില്ല. പകരം എല്ലാരേയും സ്‌നേഹിച്ചു.

അനീഷ് തറയില്‍ എന്ന ഈ ഞാന്‍ ബിഗ് ബോസില്‍ കയറിയപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് ആന്റണി തറയില്‍ എന്ന എന്റെ അപ്പച്ചന്‍ ആയിരുന്നു. ബിഗ് ബോസിന് ശേഷം എയര്‍പോര്‍ട്ടിലെത്തിയപ്പോള്‍ ജനസാഗരങ്ങളെ കണ്ട് അപ്പച്ചന്റെ കണ്ണുനിറഞ്ഞതും, കോടന്നൂരില്‍ കിട്ടിയ സ്വീകരണ ചടങ്ങില്‍ അഭിമാനത്തോടെ നിന്നതും എനിക്ക് മറക്കാന്‍ ആകുന്നില്ല. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ കയ്യില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങുമ്പോള്‍ അപ്പച്ചന്റെ കണ്ണുകളില്‍ തിളക്കവും, ആത്മനിര്‍വൃതിയും ഞാന്‍ കണ്ടിരുന്നു.

അപ്പച്ചന്റെ മരണം എന്റെ കുടുംബത്തിന് നികത്താനാവാത്ത നഷ്ടമാണ്. പകരം വെയ്ക്കാനാവാത്ത വിടവാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബന്ധുക്കളും, സുഹൃത്തുക്കളും, നാട്ടുകാരും തന്നുകൊണ്ടിരിക്കുന്ന സപ്പോര്‍ട്ട് എനിക്കും, കുടുംബത്തിനും മറക്കാന്‍ കഴിയില്ല. സംസ്‌കാരചടങ്ങില്‍ പങ്കെടുത്തവരോടും, പ്രാര്‍ത്ഥിച്ചവരോടും പ്രത്യേകം നന്ദി പറയുന്നു.

ഒരിക്കലും ക്യാമറകളുടെ മുമ്പിലെത്താന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. ജീവിതത്തില്‍ പ്രൈവസി അദ്ദേഹം കൂടുതല്‍ ഇഷ്ടപ്പെട്ടു. ഒരുകാര്യം കൂടി പറഞ്ഞു വയ്ക്കട്ടെ. മരണ വിവരം ഞാന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാതിരുന്നത്, അപ്പച്ചന്റെ വേര്‍പാടില്‍ എനിക്കും കുടുംബത്തിനും പ്രൈവസി കിട്ടണം എന്നതിനാലാണ്. നിങ്ങള്‍ തന്ന പ്രാര്‍ത്ഥനകള്‍ക്ക് ഹൃദയം തൊട്ട നന്ദി അറിയിക്കുന്നു. തുടര്‍ന്നും അപ്പച്ചനെ പ്രാര്‍ത്ഥനകളില്‍ ഓര്‍ക്കണമെന്നും അപേക്ഷിക്കുന്നു.

Read more topics: # അനീഷ്.
bigg boss star aneesh Father death

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES