മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയായ ഡ്രാമയടെ ചിത്രീകരണം പൂര്‍ത്തിയായി. വര്‍ണ്ണ ചിത്രാ ബിഗ് സ്‌ക്രീനും ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം ലണ്ടനിലും കേരളത്തിലുമായിട്ടാണ് പൂര്‍ത്തീകരിച്ചത്.
ലണ്ടന്‍ നഗരത്തിന്റെ പശ്ചാത്തലത്തില്‍ മോഹന്‍ ലാലിനെ കേന്ദ്രകഥാപാത്രമാക്കി രഞ്ജിത് ഒരുക്കുന്ന ചിത്രത്തില്‍ നായികായെത്തുന്നത് ആശാ ശരതാണ്. ചിത്രം ഒരു ഫാമിലി ത്രില്ലര്‍ ആയാണ് സംവിധായകന്‍ ഒരുക്കുന്നത്. ജീവിക്കുന്നത് എവിടെയായാലും മാനുഷിക മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കണമെന്നാണ് ചിത്രത്തിന്റെ സന്ദേശം. ഏവരേയും ത്രസിപ്പിച്ചിട്ടുള്ള മോഹന്‍ ലാലിന്റെ ഹാസ്യ പ്രാധാന്യമുള്ള നായകവേഷമാണ് ചിത്രത്തിലുള്ളത്. ഫ്യൂണറല്‍ ഡയറക്ടര്‍ രാജു എന്ന രാജഗോപാലിനെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ലണ്ടനില്‍ പലതും ചെയ്ത് പാപ്പരായി കുടുംബത്തില്‍ നിന്ന് പുറത്താക്കപ്പെട്ട കഥാപാത്രമാണ് രാജു. സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് അഴകപ്പനാണ്. ഡ്രാമയിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് വിനു തോമസ് ആണ്.
മണിയന്‍ പിള്ള രാജു, കനിഹ,നിരഞ്ജന്‍, മനോജ് ആന്‍ഡ്രൂസ് ചേന്നാറ്റു മറ്റം, സുരേഷ് കൃഷ്ണ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ 42 ദിവസത്തോളം നീണ്ട ചിത്രീകരണം ലണ്ടനിലും മൂന്ന് ദിവസം കൊണ്ട് ബാക്കി ഭാഗങ്ങള്‍ കോഴിക്കോട്, കുട്ടിക്കാനം എന്നിവിടങ്ങളിലുമായി പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ട്. ചിത്രം ഈ മാസം പുറത്തിറങ്ങുമെന്നാണ് സൂചന.