Latest News

മോഹന്‍ലാലിന് ഉച്ചയൂണ് നല്‍കി ദമ്പതികള്‍!ബാലാജി കോഫി ഹൗസ് നടത്തുന്ന വിജന്‍- മോഹന ദമ്പതികളുടെ സന്ദര്‍ശനത്തിന് നന്ദിയെന്നും മോഹന്‍ലാല്‍

Malayalilife
topbanner
മോഹന്‍ലാലിന് ഉച്ചയൂണ് നല്‍കി ദമ്പതികള്‍!ബാലാജി കോഫി ഹൗസ് നടത്തുന്ന വിജന്‍- മോഹന ദമ്പതികളുടെ സന്ദര്‍ശനത്തിന് നന്ദിയെന്നും മോഹന്‍ലാല്‍

എല്ലാ പരിമിതികളെയും തരണം ചെയ്ത് കൊണ്ട്  സ്വന്തമായുളള ചായക്കടയില്‍ നിന്നും ചായ വിറ്റ് കിട്ടുന്ന കാശ് ഉപയോഗിച്ച് ലോകം ചുറ്റും കണ്ട ദമ്പതികളാണ് വിജന്‍ - മോഹന ദമ്പതികള്‍ . എന്നാല്‍ ഇപ്പോള്‍ ഇവര്‍ മലയാളികളുടെ പ്രിയ നടന്‍ മോഹന്‍ലാലിനെ സന്ദര്‍ശിക്കാനെത്തുകയും ചെയ്തു . അവര്‍ അദ്ദേഹത്തിനായി ഒരു നേരത്തെ ഉച്ചയൂമായിട്ടാണ് തേവരയിലുളള അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയത് .

എന്നാല്‍ ഇവരുടെ സന്ദര്‍ശനത്തിന് നന്ദി അറിയിച്ചുകൊണ്ട് താരം ഫേസ്ബുക്കില്‍ കുറിച്ച ഒരു കുറിപ്പ് ഇപ്പേള്‍ സമൂഹമാധ്യമങ്ങള്‍ എറ്റെടുത്തിരിക്കുകയാണ് . എല്ലാ പരിമിതികളെയും മറികടന്ന് കൊണ്ട് 25ലേറെ രാജ്യങ്ങള്‍ ചുറ്റികണ്ട അല്‍ഭുതപ്രതിഭാസങ്ങളായ,കൊച്ചിയിലെ ഗാന്ധി നഗറില്‍ പേരുകേട്ട ശ്രീ ബാലാജി കോഫി ഹൗസ് നടത്തുന്ന വിജന്‍- മോഹന ദമ്പതികളുടെ സന്ദര്‍ശനത്തിന് നന്ദി.

ഉച്ചയൂണുമായുളള നിങ്ങളുടെ വരവില്‍ താന്‍ ഏറെ അനുഗ്രഹീതനായി, കൂടാതെ ഏവര്‍ക്കും ഒരു പ്രചോദനമാണ് നിങ്ങളെന്നും താരം ഫേസ്ബുക്കില്‍ കുറിച്ച കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട് . താരം ഇതിനോടൊപ്പം ഇരുവരുമായുളള ചിത്രവും പുറത്തുവിട്ടിട്ടുണ്ട് .
 

Read more topics: # mohan lal,# vijan mohana couples
mohan lal vijan mohana couples

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES