മലയാളികള്‍ക്ക് മറക്കാന്‍ പറ്റാത്ത മുഖമാണ് ആശ ശരത്ത്. മിനി സ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും ആരാധകടുടെ ഇഷ്ട കഥാപാത്രമായി മാറിയ നടിയാണ് ആശ ശരത്ത് സഹോദരന്റെ വിയോഗത്തിനുശേഷം സിനിമയില്‍ നിന്ന് മാറിനിന്നിരുന്നു. എന്നാല്‍ താരം നീണ്ട ഒരു ഇടവേളക്ക് ശേഷം സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്.
സക്കറിയയുടേ ഗര്‍ഭിണികള്‍ എന്ന സിനിമയിലൂടെയാണ് താരം വെള്ളിത്തിരയില്‍ പ്രവേശിക്കുന്നത്. 2013 ലെ ജീതത്ു ജോസഫ് ചിത്രം ദൃശ്യത്തില്‍ ഐ.ജി യുടെ വേഷത്തിലൂടെയാണ് സിനിമയില്‍ ചുവടുറപ്പിച്ചത്. ആദ്യത്തെ സിനിമാ വിജയമായിരുന്നു അത്. കുങ്കുമുപൂവ് സീരിയയിലൂടെ മിനിസ്‌ക്രീന്‍ പ്രക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറി. വീണ്ടും വെള്ളിത്തിരയില്‍ തന്നെ നിറ സാന്നിധ്യം അറിയിച്ചുകൊണ്ടാണ് ഈ തിരിച്ചുവരവ്.
ഒന്നര വര്‍ഷത്തെ ഇടവേളക്കുശേഷമാണ് എത്തുന്നത്. കെകെ രാജീവ് സംവിധാനം ചെയ്യുന്ന 'എവിടെ'യിലൂടെയാണ് തിരിച്ചുവരവ്.ഡോ. ബോബി - സഞ്ജയ് ടീം കഥയെഴുതുന്നു. മനോജ്. കെ. ജയനാണ് നായകന്‍. ജെസി എന്ന കേന്ദ്രകഥാപാത്രമാണ് ആശയുടേത്. എം. എ. നിഷാദ് സംവിധാനം ചെയ്യുന്ന തെളിവിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. ലാലാണ് നായകന്‍. ഗൗരി എന്ന കഥാപാത്രത്തെ ആശ അവതരിപ്പിക്കുന്നു.
ഡോ. സുരേഷ് മണിമല സംവിധാനം ചെയ്യുന്ന പവിഴമല്ലി എന്ന സിനിമയില്‍ കവയിത്രി സുഗതകുമാരിയുടെ വേഷവും അവതിരിപ്പിക്കുന്നു.സുഗത കുമാരിയുടെ ജീവിതത്തിലെ ചില ഏടുകളാണ് പ്രമേയം. സംഗീതത്തിനും പ്രാധാന്യമുണ്ട്. സംഗീത സംവിധായകന്‍, ഗായകന്‍, ഗാനരചയിതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ഡോ. സുരേഷ് മണിമല.'' ശക്തമായ കഥാപാത്രമാണ് മൂന്ന് സിനിമയിലും. ഒന്നര വര്‍ഷത്തിനുശേഷമാണ് അഭിനയരംഗത്ത് സജീവമാവുന്നത്.