Latest News

അച്ഛന്‍ ഉപേക്ഷിച്ചപ്പോള്‍ ജോലിക്കിറങ്ങി; സ്വന്തം അധ്വാനത്തിലൂടെ വീടും കാറും അടക്കം സമ്പാദിച്ച ശേഷം വിവാഹ ജീവിതത്തിലേക്ക്; നടി അമൃത നായര്‍ക്ക് ഗുരുവായൂര്‍ നടയില്‍ താലികെട്ട്; ചിത്രങ്ങള്‍ പുറത്ത്

Malayalilife
അച്ഛന്‍ ഉപേക്ഷിച്ചപ്പോള്‍ ജോലിക്കിറങ്ങി; സ്വന്തം അധ്വാനത്തിലൂടെ വീടും കാറും അടക്കം സമ്പാദിച്ച ശേഷം വിവാഹ ജീവിതത്തിലേക്ക്; നടി അമൃത നായര്‍ക്ക് ഗുരുവായൂര്‍ നടയില്‍ താലികെട്ട്; ചിത്രങ്ങള്‍ പുറത്ത്

നിരവധി സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അമൃതനായര്‍.കുടുംബവിളക്ക് എന്ന ജനപ്രിയ പരമ്പരയിലെ ശീതള്‍ എന്ന കഥാപാത്രമായി വന്ന് പ്രേക്ഷകശ്രദ്ധ നേടിയ താരം ഏഷ്യാനെറ്റിലെ ഗീതാഗോവിന്ദം എന്ന സീരിയലിലൂടെയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്. അടുത്തിടെയാണ് അമൃത സ്വന്തമായി ഒരു വീട് പണിതത്. പിന്നാലെ കഴിഞ്ഞദിവസമാണ തന്റെ സ്വപ്നവാഹനം സ്വന്തമാക്കിയതിന്റെ വിശേഷങ്ങളും താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. മഹീന്ദ്ര ബിഇ 6 ആണ് അമൃത സ്വന്തമാക്കിയത്.

ഇപ്പോഴിതാ ഗുരുവൂയൂര്‍ നടയില്‍ നടി വിവാഹിതയായ ദൃശ്യങ്ങളാണ് സോഷ്യലിടത്തില്‍ നിറയുന്നത്.  വിവാഹവുമായി ബന്ധപ്പെട്ട് എടുത്ത ചില ചിത്രങ്ങള്‍ ഇന്നലെ താരം പങ്കുവെച്ചിരുന്നു്. എന്നേക്കും ഉള്ള പ്രണയത്തിന് തൊട്ടുമുന്‍പുള്ള മനോഹരമായ ഒരു ചെറിയ നിമിഷം എന്നു പറഞ്ഞുകൊണ്ടാണ് അമൃത ചിത്രങ്ങള്‍ പങ്കുവെച്ചത്

അമ്മയ്ക്കും സുഹൃത്തുക്കള്‍ക്കും ഉള്ള ബ്രൈഡ് ടു ബി ഫോട്ടോഷൂട്ട് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. താരത്തിന്റെ ചിത്രങ്ങള്‍ക്ക് താഴെ നിരവധി പേരാണ് വിവാഹമംഗള ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് എത്തിയിരിക്കുന്നത്. അതേസമയം താരത്തിന്റെ വരന്‍ ആരാണ് എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.

താന്‍ വിവാഹിതയാകാന്‍ പോകുന്നു എന്ന കാര്യം നേരത്തെ തന്നെ അമൃത ചില അഭിമുഖങ്ങളിലൂടെ പ്രേക്ഷകരോട് പങ്കിട്ടിരുന്നു. മാത്രമല്ല വിവാഹം ചെയ്യുന്ന വ്യക്തിക്ക് സിനിമയുമായോ സീരിയലുമായി ഒരു ബന്ധവുമില്ല എന്നും അമൃത പറഞ്ഞിരുന്നു. 

സെയില്‍സ് ഗേളായി ജോലി ചെയ്ത് തുടങ്ങിയ അമൃത ഇന്ന് മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ അഭിനേത്രിയാണ്. അച്ഛന്‍ ഉപേക്ഷിച്ച് പോയശേഷം അമ്മയുടെ ചിറകിന് കീഴിലാണ് അമൃതയും അനിയനും വളര്‍ന്നത്.ഇരുപതുകളിലേക്ക് എത്തിയപ്പോള്‍ അമൃത ജോലിക്ക് പോയി തുടങ്ങി. പിന്നീട് ഒരു പോരാട്ടം തന്നെയായിരുന്നു. അനിയനെ പഠിപ്പിച്ചതും തനിക്കും അമ്മയ്ക്കും സഹോദരനുമായി അടച്ചുറപ്പുള്ള വീട് പണിതതും കാറ് വാങ്ങിയതും എല്ലാം അമൃതയുടെ അധ്വാനത്തില്‍ നിന്നാണ്.
 

Read more topics: # അമൃതനായര്‍.
amritha nair marriage

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES