സിനിമകളിലൂടെയും സീരിയലുകളിലൂടെയും ബിഗ് ബോസ് പോലുള്ള ഷോകളിലൂടെയും പ്രേക്ഷകര്‍ക്ക് പരിചിതയാണ് ധന്യ മേരി വര്‍ഗീസ് . ഭര്‍ത്താവ് ജോണ്‍ ജേക്കബും അഭിനേതാവാണ്. അടുത്തിടെയാണ്കോടികളുടെ ഫ്ലാറ്റ് തട്ടിപ്പ് കേസില്‍ ജോണ്‍ ജേക്കബ് അറസ്റ്റിലാണെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതിനിടെ ഭര്‍ത്താവിന് പിറന്നാള്‍ ആശംസിച്ച് ധന്യ പങ്ക് വച്ചത് ഇങ്ങനെയാണ്.
പ്രിയപ്പെട്ട ഭര്‍ത്താവിന് ജന്മദിനാശംസകള്‍! ജീവിതത്തില്‍ ഇത്രയധികം പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ടുവന്ന നിങ്ങള്‍, ശരിക്കും അപൂര്‍വ്വമായൊരു വ്യക്തിത്വത്തിന് ഉടമയാണ്. ജീവിതത്തില്‍ ഏറ്റവും വലിയ കഷ്ട കാലത്തെ നേരിടുമ്പോഴും, സ്വന്തം ആളുകളാല്‍ വഞ്ചിക്കപ്പെട്ടപ്പോഴും, ആ വേദനകളെയെല്ലാം അതിജീവിച്ച് എനിക്കും നമ്മുടെ മകനും വേണ്ടി മുന്നോട്ട് പോകാന്‍ നിങ്ങള്‍ കാണിച്ച കരുത്ത് ചെറുതല്ല.
എല്ലാ പ്രയാസങ്ങള്‍ക്കിടയിലും നിങ്ങള്‍ ജീവിതത്തെ നേരിടുന്ന രീതിയെയും, നിങ്ങളുടെ ആത്മവിശ്വാസത്തെയും ധൈര്യത്തെയും ഞാന്‍ വല്ലാതെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നു. നിങ്ങളോടുളള എന്റെ ഈ ബഹുമാനം എന്നും ഒരുപോലെ നിലനില്‍ക്കും.
ഈ ജന്മദിനം കൂടുതല്‍ കരുത്തും സമാധാനവും സന്തോഷവും അനുഗ്രഹങ്ങളും നിറഞ്ഞ ഒരു പുതിയ അധ്യായത്തിന്റെ തുടക്കമാകട്ടെ. ജീവിതത്തിലെ ഏറ്റവും നല്ല കാര്യങ്ങളെല്ലാം നിങ്ങളെ തേടിയെത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാനും നമ്മുടെ മകനും വാക്കുകള്‍ക്കപ്പുറം നിങ്ങളെ സ്നേഹിക്കുന്നു- ധന്യ മേരി വര്‍ഗീസ് കുറിച്ചു.
2012 ജനുവരിയിലായിരുന്നു ജോണിന്റെയും ധന്യയുടെയും വിവാഹം. ഇവര്‍ക്ക് ഒരു മകനുണ്ട്. ധന്യ പങ്കുവെച്ച പോസ്റ്റിന് താഴെയായി നിരവധി പേര്‍ ജോണിന് പിറന്നാള്‍ ആശംസകളുമായി എത്തി.
സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്‌സ് ആന്‍ഡ് ഡെവലപ്പേഴ്‌സ് കമ്പനിയുടെ മറവില്‍ നടത്തിയ 130 കോടിയോളം രൂപയുടെ തട്ടിപ്പില്‍ ധന്യയും ഭര്‍ത്താവും പ്രതികളാണ്്. 2011-ല്‍ ഫ്ലാറ്റുകളും വില്ലകളും നിര്‍മ്മിച്ച് നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് 150-ഓളം പേരില്‍ നിന്നാണ് അഡ്വാന്‍സ് കൈപ്പറ്റിയത്. 2014-ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി നല്‍കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ പറഞ്ഞ സമയം കഴിഞ്ഞിട്ടും പദ്ധതികള്‍ പൂര്‍ത്തിയാകാതായതോടെയാണ് നിക്ഷേപകര്‍ പരാതിയുമായി രംഗത്തെത്തിയത്.