'യാതൊരു സംശയവും വേണ്ട, അത് മോഹന്‍ലാല്‍ സര്‍ ആണ് , ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് അദ്ദേഹം.' രക്ഷിത് ഷെട്ടി

Malayalilife
topbanner
'യാതൊരു സംശയവും വേണ്ട, അത് മോഹന്‍ലാല്‍ സര്‍ ആണ്  , ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് അദ്ദേഹം.' രക്ഷിത് ഷെട്ടി


മോഹന്‍ലാലിനെയാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്ന് പ്രശസ്ത കന്നഡ നടനും സംവിധായകനുമായ രക്ഷിത് ഷെട്ടി.മാസ്സ് കൊമേര്‍ഷ്യല്‍ ചിത്രങ്ങളും അതുപോലെ ക്ലാസ് ഓഫ്ബീറ്റ് ചിത്രങ്ങളും ഒരേ അനായാസതയോടെ ചെയ്യുന്ന നടന്‍ ആണ് മോഹന്‍ലാല്‍ അതുകൊണ്ട് അദ്ദേഹത്തോട് തനിക്കു ഏറെ ആരാധന എന്നും രക്ഷിത് ഷെട്ടി പറഞ്ഞു

രക്ഷിത് ഷെട്ടിയുടെ പുതിയ ചിത്രമായ അവനേ ശ്രീമാന്‍നാരായണ എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് രണ്ടു ദിവസങ്ങള്‍ക്കു മുന്‍പ് നടന്നിരുന്നു. കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ ആണ് ഈ ചിത്രം റിലീസ് ചെയ്യാന്‍ പോകുന്നത്. 

ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ വെച്ച് ഒരു മലയാളി പത്ര പ്രവര്‍ത്തകന്‍ രക്ഷിത് ഷെട്ടിയോട് ചോദിച്ചത് മലയാള സിനിമയില്‍ അദ്ദേഹത്തിന്റെ ഇഷ്ട താരം ആര് . 'യാതൊരു സംശയവും വേണ്ട, അത് മോഹന്‍ലാല്‍ സര്‍ ആണ്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് അദ്ദേഹം.'എന്നാണ് താരം പറഞ്ഞത് 

Read more topics: # mohan lal,# rashith shetti
mohan lal rashith shetti

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES