Latest News

ദിയയ്‌ക്കൊപ്പമിരുന്ന് നിറവയറില്‍ തലോടി കൃഷ്ണകുമാറും അഹാനയും; മകളുടെ ഗര്‍ഭകാലത്തെ രസകരമായ അനുഭവം പങ്ക് വച്ച് കൃഷ്ണകുമാറും കുടുംബവും

Malayalilife
ദിയയ്‌ക്കൊപ്പമിരുന്ന് നിറവയറില്‍ തലോടി കൃഷ്ണകുമാറും അഹാനയും; മകളുടെ ഗര്‍ഭകാലത്തെ രസകരമായ അനുഭവം പങ്ക് വച്ച് കൃഷ്ണകുമാറും കുടുംബവും

എല്ലാവര്‍ക്കും സുപരിചതമാണ് നടന്‍ കൃഷ്ണ കുമാറിനെയും അദ്ദേഹത്തിന്റെ കുടുംബത്തിനെയും. എല്ലാവരും സോഷ്യല്‍ മീഡിയയില്‍ സുപരിചിതമാണ്. സിന്ധു കൃഷ്ണക്കും നാല് മക്കള്‍ക്കും എല്ലാം പ്രത്യേകം യൂട്യൂബ് പ്ലാറ്റ് ഫോമുകളും ഉണ്ട്. തങ്ങളുടെ വീട്ടിലെ വിശേഷങ്ങള്‍ എല്ലാം തന്നെ ഇവര്‍ അവരുടെ ചാനലിലൂടെ പങ്കുവെക്കാറുമുണ്ട്. ദിയയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പും, അതിന് ശേഷമുള്ള കാര്യങ്ങളുമെല്ലാം അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. അച്ഛനും ചേച്ചിയുമായിരുന്നു ദിയയ്ക്ക് വേണ്ടി സംസാരിച്ചത്. ഇപ്പോഴിതാ വേളോഗിലൂടെ വീണ്ടും തിരികെ എത്തിയിരിക്കുകയാണ് കൃഷ്ണകുമാറും കുടുംബവും. സിന്ധു കൃഷ്ണയാണ് പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ദിയയുടെ നിറവയറില്‍ തലോടി രണ്ട് വശത്തുമായി ഇരുന്ന് സംസാരിക്കുന്ന അഹാനയേയും കൃഷ്ണകുമാറിനെയും വീഡിയോയില്‍ കാണാം. ഹലോ എന്ന് വിളിച്ച് ബേബിയോട് സംസാരിക്കുന്നുണ്ടായിരുന്നു കൃഷ്ണകുമാര്‍. ചില ആംഗിളില്‍ നോക്കുമ്പോള്‍ ഓസി പ്രഗ്നന്റല്ലാത്തത് പോലെ തോന്നുമെന്നായിരുന്നു അഹാന പറഞ്ഞത്. എനിക്ക് അധികം വയറില്ലായിരുന്നു എന്നായിരുന്നു സിന്ധു കൃഷ്ണ പറഞ്ഞത്. ഞാന്‍ ഏത് ഭക്ഷണം കഴിച്ചാലും ബേബി നന്നായി മൂവ്‌മെന്റ് തരുമെന്ന് ദിയയും പറഞ്ഞിരുന്നു.

പതിവുപോലെ ഇത്തവണയും പിറന്നാളിന് മുനിയാണ്ടി വിളിച്ചിരുന്നു കൃഷ്ണകുമാറിന്. കുടുംബത്തില്‍ എല്ലാവരും സുഖമായിരിക്കുന്നോ എന്ന് ചോദിച്ച്, വിശേഷങ്ങള്‍ പങ്കിടുകയായിരുന്നു ഇരുവരും. ഞങ്ങളുടെ വീട്ടിലെ ആരുടെ ബര്‍ത്ത് ഡേ ആയാലും ചിലരുടെ വിളി വരും. ഡിക്രൂസിന്റെയും ജോണിയുടെയും വിളി കൃത്യമായി വരാറുണ്ട്. നമ്മുടെ ജീവിതത്തിന്റെ തന്നെ ഭാഗമാണ് അവര്‍. പിള്ളേരുടെ ബര്‍ത്ത് ഡേ ഞാന്‍ മറന്നാലും അവര്‍ മറക്കില്ലെന്നായിരുന്നു കൃഷ്ണകുമാര്‍ പറഞ്ഞത്. പിറന്നാള്‍ പ്രമാണിച്ച് കിച്ചുവിന്റെ ചാനലിനെ ഒന്ന് ഉണര്‍ത്തണം. ഞാന്‍ വ്‌ളോഗ് സെറ്റാക്കാമെന്നായിരുന്നു സിന്ധു കൃഷ്ണ പറഞ്ഞത്.

സിന്ധു ഭയങ്കര സംഭവമാണ് എന്ന് പറഞ്ഞ് ഞാന്‍ തള്ളി മറിക്കാം. എന്റെ വ്‌ളോഗ് എഡിറ്റ് ചെയ്ത് തരുമോയെന്നും കൃഷ്ണകുമാര്‍ ചോദിക്കുന്നുണ്ടായിരുന്നു. അടുത്തിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന ഓസിയേയും അദ്ദേഹം താലോലിക്കുന്നുണ്ടായിരുന്നു. നിനക്ക് തീരെ മുടിയില്ലല്ലോ, ഇനി കുറച്ച് മുടി വളര്‍ത്തണമെന്നായിരുന്നു കൃഷ്ണകുമാറിന്റെ കമന്റ്. നന്നായി എണ്ണയൊക്കെ വെച്ച് മസാജ് ചെയ്ത് സെറ്റാക്കാം, അതിനൊക്കെയുള്ള സമയം ഞാന്‍ കണ്ടെത്തുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞിരുന്നു. നാളുകള്‍ക്ക് ശേഷം ഞാന്‍ പറഞ്ഞ അതേ മാങ്ങ തന്നെ എനിക്ക് കൊണ്ട് തന്നു. ഇടയ്‌ക്കൊക്കെ കടയിലുള്ളവര്‍ അമ്മയെ പറ്റിക്കും, അമ്മ അത് തരാന്‍ നോക്കുമ്പോള്‍ എനിക്കത് മനസിലാവും. ഫുഡിന്റെ കാര്യത്തില്‍ എന്നെയും അച്ഛനെയും പറ്റിക്കാനാവില്ലെന്നും ദിയ പറഞ്ഞിരുന്നു.

diya krishna pregnancy period

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES