Latest News

സ്വര്‍ണമൊക്കെ ഫ്രീയായി തരണമെങ്കില്‍ അംബാനിയുടെ കുടുംബം ആയിരിക്കണം; അല്ലാതെ വെറുതെ അതൊന്നും ഫ്രീ കിട്ടാറില്ല. ഗോള്‍ഡൊക്കെ സമ്പാദ്യമായി വാങ്ങിക്കുന്നതാണ്; അനിയത്തിമാര്‍ ഗോള്‍ഡ് വാങ്ങുന്ന വീഡിയോയുടെ താഴെ ഇത് ഫ്രീയാണെേല്ലന്ന് ചോദിക്കുന്നവര്‍ക്ക്  മറുപടിയുമായി ദിയ കൃഷ്ണ

Malayalilife
 സ്വര്‍ണമൊക്കെ ഫ്രീയായി തരണമെങ്കില്‍ അംബാനിയുടെ കുടുംബം ആയിരിക്കണം; അല്ലാതെ വെറുതെ അതൊന്നും ഫ്രീ കിട്ടാറില്ല. ഗോള്‍ഡൊക്കെ സമ്പാദ്യമായി വാങ്ങിക്കുന്നതാണ്; അനിയത്തിമാര്‍ ഗോള്‍ഡ് വാങ്ങുന്ന വീഡിയോയുടെ താഴെ ഇത് ഫ്രീയാണെേല്ലന്ന് ചോദിക്കുന്നവര്‍ക്ക്  മറുപടിയുമായി ദിയ കൃഷ്ണ

അഹാന കൃഷ്ണയുടെ വിവാഹത്തിന് ധരിച്ച വസ്ത്രങ്ങളെല്ലാം സൗജന്യമായി ലഭിച്ചതാണെന്നും ഡിസൈനര്‍മാര്‍ക്ക് പകരമായി നല്‍കുന്നത് സോഷ്യല്‍ മീഡിയ പ്രമോഷനാണെന്നും സഹോദരി ദിയ വെളിപ്പെടുത്തിയത് സോഷ്യലിടത്തില്‍ ഏറെ ചര്‍ച്ചയായിരുന്നു.

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ദിയയുടെ വാക്കുകള്‍ മറ്റൊരു തരത്തിലാണ് പ്രചരിച്ചത്. തങ്ങള്‍ക്ക് എല്ലാം പ്രീയായി കിട്ടുന്നതാണെന്ന് ദിയ പറഞ്ഞുവെന്നായിരുന്നു പ്രചാരണം. ഇപ്പോഴിതാ അതില്‍ വിശീകരണവുമായി എത്തിയിരിക്കുകയാണ് ദിയ.

തങ്ങള്‍ക്ക് എല്ലാം ഫ്രീയായി കിട്ടുന്നതല്ലെന്നാണ് ദിയ പറയുന്നത്. സ്വര്‍ണമൊക്കെ ഫ്രീയായി കിട്ടണമെങ്കില്‍ തന്റേത് അംബാനിയുടെ കുടുംബമായിരിക്കണമെന്നും ദിയ പറയുന്നു.

'ഞാനൊരു ക്യു ആന്റ് എ ഇട്ടതിന് അകത്ത് പറഞ്ഞിരുന്നു, ഞങ്ങള്‍ എല്ലാവരുടേയും ഡ്രസ് കൊളാബ് ആയിരുന്നുവെന്ന്. എല്ലാം എന്ന് ഞാന്‍ പറയുമ്പോള്‍ കൂടുതലും എന്നാണ് അല്ലാതെ എല്ലാം എന്നല്ല. അതൊന്ന് വിശദീകരിക്കണം എന്ന് തോന്നി. ഒരുപാട് പേര്‍ ഹന്‍സികയുടേയും ഇഷാനിയുടേയുമൊക്കെ ഗോള്‍ഡ് വാങ്ങിക്കുന്ന വിഡിയോയുടെ താഴെ ഇതും ഫ്രീ ആണല്ലേ എന്ന് ചോദിക്കുന്നത് കണ്ടു. അതിനാല്‍ വിശദീകരിക്കണമെന്ന് തോന്നി. സ്വര്‍ണമൊക്കെ ഫ്രീയായി തരണമെങ്കില്‍ നമ്മള്‍ അംബാനിയുടെ കുടുംബം ആയിരിക്കണം. അല്ലാതെ സ്വര്‍ണമൊന്നും ആരും ഫ്രീയായി തരില്ല.

സ്വര്‍ണവും മറ്റ് ആഭരണങ്ങളും എന്റെ കുടുംബം അവരവരുടെ സമ്പത്തായി വാങ്ങിക്കുന്നതാണ്. അതൊന്നും ആരും ആര്‍ക്കും ഫ്രീയായി കൊടുക്കത്തില്ല. എത്ര വര്‍ഷം പരിചയമുള്ള കടയാണെങ്കിലും ആരും ഫ്രീയായി കൊടുക്കില്ല. ഡ്രസ് ഇതുപോലെയുള്ള വലിയ പരിപാടികള്‍ക്ക് ഫ്രീയായി കിട്ടും. തെറ്റിദ്ധരിച്ചവര്‍ക്ക് വിശദീകരണം നല്‍കണമെന്ന് തോന്നി. ഒരുപാട് പേര്‍ക്ക് കാര്യങ്ങള്‍ അറിയുമായിരിക്കും. പക്ഷെ ചിലര്‍ ചൊറി കാരണം പറയുന്നതാണ്. അത് നമുക്ക് ഒഴിവാക്കാം' ദിയയുടെ വാക്കുകള്‍.


 

Read more topics: # ദിയ കൃഷ്ണ
diya krishna clarify wedding dress

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES